2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

ഓൺലൈൻ

ഓൺലൈൻ സാമൂഹ്യ പ്രവർത്തകരാവാൻ നിങ്ങൾക്കും ഒരു അവസരം. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറും കിട്ടാത്ത  നിരാലംബരായ അക്കൗണ്ട്‌ ഹോള്ഡര്മാരുടെ അക്കൗണ്ടുകൾ തപ്പി എടുത്ത്, അവരുടെ പഴയ അപ്ഡേറ്റുകൾ തപ്പി എടുത്ത്, ട്രോൾ, റിങ്ടോൺ, ഡബ്മാഷ്, ഫ്‌ളാഷ്മൊബ്, റോഡിറാഷ്, സ്നൂപ്ഡോഗ്, ഡിങ്കോൾഫി തുടങ്ങിയവ ഉണ്ടാക്കി വയറൽ ആക്കുക. അതുമല്ലെങ്കിൽ വഴിയെ പോകുന്ന ചാവാലി പട്ടികളുടെ ലിംഗം ഛേദിച്ചു, ഷണ്ടീകരണം നടത്തി, വീഡിയോ നവ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുക( ഇത് നേരിട്ട് ചെയ്യണം എന്നില്ല, വിവിധങ്ങളായ എഡിറ്റിംഗ് ടൂൾസ് ഉപയോഗിച്ച് ചെയ്തു എന്ന് കാണിച്ചാൽ മതി ). വീട്ടിലിരുന്നും, ജോലി സ്ഥലത്ത് ഇരുന്നും, യാത്രയ്ക്കിടയിലും, കക്കൂസിൽ ഇരിക്കുമ്പോളും, മറ്റു ഒഴിവ് നേരങ്ങളിലും ഇത് ചെയ്യാവുന്നതാണ്. പ്രായ ഭേദമെന്യേ, ഒരു സ്മാർട്ട്‌ ഫോൺ(4G,3G,wifi,ചോർത്തിയതോ, സ്വന്തമായതോ ) ഉള്ള ആർക്കും ഈ സംരംഭത്തിൽ പങ്കാളിയാവാൻ. വരൂ രാജ്യ പുരോഗതിയ്ക്കും, രാഷ്ട്ര നന്മയ്ക്കും, മനുഷ്യ രാശിയുടെ നിലനിൽപ്പിനും, വീട്ടിലിരുന്നു നമുക്ക് അണിചേരാം

2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

മനുഷ്യൻ ഒരു ആമുഖം

ഭൂമിയിലെ അന്തരീക്ഷത്തിൽ ലഭ്യമായ ഓക്സിജൻ വാതകം, മൂക്ക് എന്ന അവയവത്തിന്റെ സഹായത്താൽ ശ്വസിച്ചു ജീവൻ എന്ന അവസ്ഥ നില നിർത്തുന്ന ജീവി വർഗ്ഗമാണ് മനുഷ്യർ.  പ്രധാനമായും ഇവ ഭൂമിയിൽ ലഭ്യമായ എല്ലാ ധാതു ലവണ മിശ്രതങ്ങളും പല രീതിയിൽ ഭക്ഷിച്ച നില നിൽപ്പിനു വേണ്ടിയുള്ള ഊർജ്ജം ഉല്പാദിപ്പിയ്ക്കുന്നു. ഭൂമിയിലെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തരായ ഇവരുടെ മസ്തിഷ്‌കം (കേവല അടിസ്ഥാന  നിയന്ത്രണ സ്ഥാനം) സ്വയം വികാസത്തിന് പ്രേരകമായ മനസ് എന്ന അവസ്ഥയെ ഉൾക്കൊള്ളുന്നു. ഇത് ഇവയെ നിരന്തരമായ വികാസത്തിന് പ്രേരിപ്പിയ്ക്കുന്നു. വികാസ കർമ്മങ്ങൾക്ക് പ്രേരകമായ,പ്രത്യുത്പാദന മാർഗമായ  ലൈംഗികത എന്ന ഭൂമിയിലെ പൊതു തത്വമാണു ഇവയുടെ നിലനിൽപ്പിനെ സ്വാധീനിയ്ക്കുന്ന ഘടകം, (ഈഗോ എന്നു വിളിക്കപ്പെടുന്ന മാനസിക നില ഇതിനു വ്യത്യസ്തങ്ങളായ നിരൂപണങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ കൂടി ). ഇവ ഭൂഗോളത്തിൽ നിലനിൽക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഞങ്ങളും അജ്ഞരാണ്. അത് ചോദിച്ചറിയാൻ അവരുടെ ഭാഷ മനസിലാക്കാൻ എത്തിയ സഞ്ചാരികൾ ആണ് ഞങ്ങൾ. എന്നാൽ അവർ ഞങ്ങളോട് വളരെ ഇതര മനോഭാവമാണ് വെച്ച് പുലർത്തുന്നത്. ഇവർ പലപ്പോഴും നാമമാത്രമായ സ്വന്തം മനസിന്റെ ചിന്തകളിൽ രൂപപ്പെടുത്തിയ വൈകാരിക പ്രതികരണങ്ങൾ ആണ് പ്രകടിപ്പിയ്ക്കാറു. കാലങ്ങളായി അവർ പ്രതികരിച്ച രീതികൾ ഞങ്ങൾ വിശകലനം ചെയ്തതിലൂടെ ഇവറ്റ ഒരു വൈകാരികതയുടെ വ്യത്യസ്ത മുഖങ്ങൾ ആവർത്തനം ചെയ്യുകയാണ് എന്ന് മനസിലാക്കുന്നു. കൂടുതലായി മനസിലാക്കാൻ ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾ നശിപ്പിയ്ക്കാൻ ആഗ്രഹിച്ചു ഞങ്ങളുടെ സന്തതികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ് ഈ ലേഖനം.

എന്ന് പ്രപഞ്ചവാസി

One day....

One day....
One day i will reach on top of you,  where i would sit hiding all my weakness,  stop thriving for the next second of my life,show off my middle finger to the  life which would have lost its course the dying for me. One day,  i will outshine all the stars that glitters around the moon, and lost in the spirit of consciousness.  One day i will out race all the runners who constantly tried to run their race,  with a new track on which every one fights to run. One day,  that one day, i desperately long for that one day, that some day

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

A set of resolutions

At times, when you are forced to cop up with the even nature of life,  every actions, every words and every motivations appear as a set of resolutions. And for one who dislikes resolutions and routines it is nothing but an over rated credential which follows him like his shadow. There would definitely be a vision then, more of a desire, to learn, understand and express, the whole happenings sensed. That desire, the shell of which is thicker than a martyres blood, could create perceptions and take you places untold.
You would'nt have enslaved  Marques, you would'nt have mesmerized on Dali, you would'nt have lost yourself on Beethoven, and you would'nt have heard of Einstein, but the desire, the desire inside you could unfold the mystery behind every  creation.
A bird sitting on a tree is never afraid of the branch breaking for she trust on her own wings not on the branch, says Zen. The trust on the self that talks to you anytime and every time you are sober, otherwise called instict, brings me here.A perception that life is not just a set of resolutions, but the faith on the inner instict.

2016, സെപ്റ്റംബർ 10, ശനിയാഴ്‌ച

ഒറ്റച്ചിറകുള്ള കിനാവ്

ദേശക്കണക്ക് എന്നൊരു കൂട്ടമുണ്ട്, എന്നുവെച്ചാൽ ഒരു ദേശം ജനിച്ചത് മുതൽ ഇന്ന് എത്തി നിൽക്കുന്നത് വരെയുള്ള നാൾ വഴികൾ, ശത കോടികൾ വരാൻ സാധ്യത തീരെ കുറവ്, ആയിരങ്ങളോ ലക്ഷ്യങ്ങളോ ആവാം. മേല്പറഞ്ഞ ദേശക്കണക്കിന്റെ മുക്കാൽ ഭാഗമായി, രാഗമേരു തന്റെ കാമുകിയെ കാത്തു, നിലാവിന്റെ തണലത്തു വിശ്രമിയ്ക്കുന്നു. കാർമേഘങ്ങളുടെ ഒഴുക്ക് നിലച്ച ശേഷം ചന്ദ്ര ശകലം പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോൾ രാഗമേരുവിന്റെ ചിന്തകളിൽ വെളിച്ചം വീശും, ഇരുണ്ട മൌനത്തിനു തിളക്കം വെച്ച് തുടങ്ങും. എന്നാൽ ഇന്നേവരെ രാഗമേരുവിനെ അന്വേഷിച്ച ഒരു കരിയില തുണ്ടു പോലും പ്രത്യക്ഷപ്പെട്ടില്ല. താഴ്‌വാരത്തു നിന്ന് ഒരു പെൺ മൊഴിയുടെ മൂളലോ, മുഴക്കമോ കേട്ടാൽ രാഗമേരു അനക്കാൻ വയ്യാത്ത ശിരസ്സ് പതിയെ ഉയർത്താൻ നോക്കും. നെറുകയിൽ ഉറച്ചു പോയ വെള്ളാരം കല്ല് പൊട്ടി, സ്നിഗ്ദ്ധമായ കന്മദം ഒഴുകിയിറങ്ങും. മദജലം ഒഴുകിയ വേദനയിൽ വെപ്രാളപ്പെട്ട് രാഗമേരു വീണ്ടും നിശ്ചലനാകും. ഒരിയ്ക്കൽ രാഗമേരുവിനെ അന്വേഷിച്ച ഒരു കോടക്കാറ്റു   വന്നു. അന്യദേശത്തു അസഹ്യമായ ചൂടും പുകയും കൊണ്ട്, ദുർബലമായ മാറിടവും, വളഞ്ഞൊട്ടിയ നട്ടെല്ലുമായ് ഒറ്റച്ചിറകു വീശി ഓടിക്കിതച്ചു വന്ന് അവൾ രാഗമേരുവിന്റെ തോളിൽ ഇരിയ്ക്കാനൊരിടം ചോദിച്ചു.  മൈഥിലി എന്നവൾ സ്വയം പരിചയപ്പെടുത്തി. ഇരിപ്പിടത്തിനു പകരമായി തണുപ്പും, നരവീണ മുടികളിൽ മിനുപ്പും, ചുളിവ് വീണ കഴുത്തിൽ വെളുപ്പും വാഗ്ദാനം ചെയ്‌തു. വഴി ഒന്നും ഇല്ലാതെയല്ലാതെ രാഗമേരു, കഴുത്തിൽ പുണർന്നു കിടന്നോളാൻ പറഞ്ഞു. മൈഥിലിയെ പുതച്ചു വീണ്ടും രാഗമേരു തന്റെ കാത്തിരുപ്പ് തുടർന്നു. പിന്നീട് താഴ്‌വാരത്തു പെൺമൊഴി കേട്ടാൽ മൈഥിലി വിളിച്ചു പറയും, അത് വഴി തെറ്റി പോയ ചോല മാനാണ്, അവൾ തന്റെ ഇണയെ തേടുകയാണ്. രാഗമേരു മൗനമായ് മന്ദസ്മിതം പൊഴിയ്ക്കും. ഒരിയ്ക്കൽ നിലാവ് പൊഴിയാത്ത ഒരു രാത്രി, രാഗമേരുവിന്റെ കഴുത്തു പിൻപറ്റി കിടക്കെ മൈഥിലി ചോദിച്ചു,
"എന്താണ് നീ കണ്ണുകളടയ്ക്കാത്തതു. ?
"ഞാൻ കാത്തിരിയ്ക്കുകയാണ്.  താഴ്‌വാരത്തിനപ്പുറത്തു നിന്നും മുളച്ചു പൊന്താൻ ഒരുങ്ങി നിൽക്കുന്ന കാമുകിയെ."
മൈഥിലി പൊട്ടിച്ചിരിച്ചു.
"അവൾ പൊട്ടിമുളയ്ക്കില്ല നീ വളരുന്നതിനൊപ്പം അവളും എങ്ങോ വളരുന്നുണ്ട്. കണ്ണെത്തുന്ന  കാലത്ത് നീ അവളെയും അവൾ നിന്നെയും കാണും."
വർഷങ്ങൾക്കു ശേഷം അന്ന് രാഗമേരു ആദ്യമായ് കണ്ണടച്ചു. നിലാവുദിച്ച പകലിൽ എപ്പോഴോ മൈഥിലി രാഗമേരുവിന്റെ കഴുത്തിൽ നിന്നും കയ്യയച്ചു പുതിയ ദേശം തേടി പോയി. രാഗമേരു പർവതമായി.  നെറുകയിൽ കന്മദം നിറച്ചു വച്ചു അവൻ നിലാവിലേയ്ക്ക് വളർന്നു തുടങ്ങി.

2016, ജൂലൈ 2, ശനിയാഴ്‌ച

And love comes next...

It was always about what you really want,  what else can one truely write or boast off. Yesterday when involved in a late night conversation with my own mind, which was a typical male chauvanist alter self, ( these late night conversations have become so severe since my home coming) i asked what do you really want, he said money, fame, lust,with a "no" after each word and i conclude it as a desire for lust. Suddenly some thing poped on my head which said its all nothing after the peak of a orgasm. There is'nt any pleasure after you attain that. Thats something which could be felt when "it is".  It could disappear like a blown of candle light. So then the most exciting, pleasure which could be felt my any men or women ever in their life, disappears when its done.And again we search for it. Like a cycle,like a part of something. Attached to some point.Since i always loved to escape from the world, i tried cutting it off. They say that the beauty of that. But i did'nt agree into it. I keep on searching the real on which exist beyond existence, reach beyond heights. They say we should enjoy each and every single moment of life. But right now my alter says that we just try to feel we are enjoying it, have you ever truely embrassed your life i bet you. That would be when you meet your passion. Its something above money, above fame, above lust. The desire to be in love with something which keeps you going,which will never allow you to look back, and loves comes next.

2016, ഏപ്രിൽ 23, ശനിയാഴ്‌ച

താടി....

ആണ്ടുകൾക്ക്‌ മുൻപ്‌ പുരാതന മനുഷ്യൻ തന്റെ ശരീരത്തെക്കുറിച്ച്‌ ബോധവാനായി തുടങ്ങിയ ദിവസം, ഒരുവൻ അവന്റെ കൂട്ടുകാരന്റെ കേൾക്കെ ഇങ്ങനെ പറഞ്ഞു. അളിയ അവള്‌ പറയാ ഈ താടി വടിച്ചാ ഞാൻ സുന്ദരൻ ആകുമെന്ന്. അപരൻ അവനെ അതിശയതൊടെ നോക്കി. ആരാണീ സുന്ദരൻ. ആ ആർക്കറിയാം. അവർ പരസ്പ്പരം അന്തം വിട്ടു നിന്നു.
പിന്നെ കുളത്തിലെ തെളിഞ്ഞ വെള്ളത്തിൽ അവർ സുന്ദരനെ നോക്കി ഇരുന്നു ഒരുപാടു നേരം. സന്ധ്യ വീണു ഇരുട്ട്‌ പരന്നിട്ടും അവർക്കാ സുന്ദരനെ കാണാൻ പറ്റിയില്ല.
.........
ഉറക്കമുണർന്ന് അവൻ ആദ്യം പറഞ്ഞത്‌ താടി എന്നയിരുന്നു. ജനാലയ്ക്കെതിരെ വെച്ച സില്വർ കണ്ണായിൽ അവന്റെ കൊച്ചു മുഖം തെളിഞ്ഞു. 9 വയസ്സെത്തിയ തുടത്ത കവിളിലും താടിയിലും നനുത്ത രോമങ്ങൾ ഉദിച്ചു തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു. എങ്കിലും അവൽ വലിയ താടിക്കാരനെ പോലെ തന്റെ ഇല്ലാത്താടി ഉഴിഞ്ഞു. അഛനൊപ്പം സൈക്കിളിൽ ഇരുന്ന് സ്കൂളിൽ പോകുമ്പൊ കട വരാന്തയിലും, റോഡുവക്കത്തും കണ്ട്‌ താടി അവൻ ആരാധനയോടെ നൊക്കി. എന്നാ അചാ എനിയ്ക്ക്‌ താടി വരുന്നെ. അഛൻ അവനെ ഒന്നും മനസിലാകാതെ നോക്കി. അപ്പൊഴാണു കവലയിലെ ബാർബർ ഷോപ്പ്‌ അവന്റെ കണ്ണിൽ പെട്ടത്‌. ബാർബർ ഷൊപ്പിൽ തല ചാരി വെച്ചു വടിച്ചിറക്കുന്ന താടിയെ അവൻ ദയനീയമായ്‌ നോക്കി. ബാർബർ മുറ്റത്ത്‌ കുടഞ്ഞിട്ട്‌ താടി രോമം അവൻ തന്റെ മണ്ണു പറ്റിയ കൈ കൊണ്ട്‌ അരുമയായ്‌ കോരി എടുത്തു. ഉച്ച കഴിഞ്ഞുള്ള ഈ വി എസ്‌ ക്ലാസിൽ മയങ്ങി ഇരിയ്ക്കുന്ന നേരത്താണ്‌ കരടി നെയ്‌ തേച്ചാ താടി വരും എന്ന ഐഡിയ, ക്ലാസിലെ തല്ലിപ്പൊളി ആയ ജിന്റൊ അവനോട്‌ പറഞ്ഞത്‌. അതു പ്രകാരം നാട്ടു മരുന്നു കടയിൽ പോയി കരടി നെയ്‌ ചോദിയ്ക്കുകയും ചെയ്തു. കാര്യം പറഞ്ഞപ്പൊ വൈദ്യൻ കാശു ചോദിയ്ക്കുന്നതിനു പകരം അച്ചന്റെ പേരു ചോദിച്ചു. അചന്റെ കീശയിൽ നിന്നു ചൂണ്ടിയ കാശു തിരികെ വെയ്ക്കാനാണു പോയതെങ്കിലും. കിണ്ണം കട്ട കള്ളന്റെ ചായ മുഖത്തുള്ള കൊണ്ട്‌ അച്ചൻ പിടിച്ച്‌ നന്നയോന്നു കുടഞ്ഞു
. അന്ന് രണ്ടും കൽപ്പിച്ചാണ്‌ സ്കൂൾ വിട്ടിറങ്ങിയത്‌. 8 ആം ക്ലാസിൽ പടിയ്ക്കുന്ന രാധിക ചേച്ചിയുടെ അച്ചനു കുറേ താടിയുണ്ട്‌ എന്ന ധൈര്യത്തിലാണ്‌ ചേച്ചിയോട്‌ ചോദിയ്ക്കാൻ തീരുമാനിച്ചത്‌. ദിവസൊം ഷേവ്‌ ചെയ്താ മതി താടി വരും. പറഞ്ഞു തീർക്കും മുൻപ്‌ രഘുവെട്ടൻ സൈക്കിളുമായ്‌ വന്ന് ചേച്ചിയെം കൊത്തിക്കൊണ്ട്‌  ഷേവ്‌ ചെയ്താ താടി വരുവോ ആരു പറഞ്ഞു രഘുവേട്ടൻ ചോദിച്ചു. രാധിക ചേച്ചി പറഞ്ഞല്ലൊ. രഘുവെട്ടൻ ഒന്നും മിണ്ടാതെ പോയി. അന്നു മുതൽ രഘുവെട്ടൻ സൈക്കിളുമായ്‌ നേരത്തെ വീട്ടിൽ പോയി തുടങ്ങി. രഘുവേട്ടനെ നോക്കുന്ന  രാധിക ചേച്ചിയുടെ മുഖത്‌ പതിവില്ലാത്ത ഒരു നാണവും
അച്ചന്റെ ഷേവിംഗ്‌ സെറ്റും, പതയുമായ്‌ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ ഉച്ച ചൂട്‌ കൊടുംബിരി കൊണ്ടിരിയ്ക്കുകയായിരുന്നു. പത. മുഖം നിറയെ പത. ഷേവ്‌ ചെയ്ത്‌ കഴിഞ്ഞപ്പൊ മുഖത്താകെ നീറ്റൽ അവിടവിടെ കുഞ്ഞു മുറിവുകൾ. തണുത്ത വെള്ളം വീണത്തും കുടുകുടാ ചോര ഒഴു തുടങ്ങി. നീറ്റൽ കണ്ണിൽ നിന്ന് ധാര ധാരയായ്‌ ഒഴുകിയപ്പോഴും താടി വരാൻ പോകുന്നെ താടി വരാൻ പോകുന്നെ എന്ന് ലോകത്തോട്‌ മുഴുവൻ വിളിച്ചു പറഞ്ഞു കൊണ്ട്‌ ഓടി. നാട്ടു വഴിയും മണ്ണാൻ തൊടിയും പൂഴി കനാലും കടന്ന് ഓട്ടമായിരുന്നു. ഓട്ടം ചെന്ന് നിന്നത്‌  കനപ്പിച്ച നോട്ടവുമായ്‌ നോക്കി നിന്ന അമ്മയുടെ മുന്നിൽ എന്റെ മോനെ നീയാ താടിയൊന്ന് വടിയ്ക്ക്‌. ഊരു ചുറ്റൽ  കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പൊ അമ്മ ആദ്യം ചോദിച്ചത്‌ അതായിരുന്നു. അവളും പറഞ്ഞു താടി വടിച്ചാ നീ സുന്ദരനാകും. ഇത്രമാത്രം വെറുക്കാൻ എന്ത്‌ തെറ്റു ചെയ്തു നീ പ്രിയപ്പെട്ട താടീ