നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചോദിക്കുന്നില്ല, കാരണം നിങ്ങളുടെ ഉത്തരത്തിനു
എന്നില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല, എന്നില്‍ പുതിയ അറിവുകളെ
വിരിയിക്കാനാകില്ല.കാരണം എന്റെ പ്രണയം എന്റെ സ്വന്തമാണ്, അതെന്നെ
ഉയര്ച്ചകളുടെ ലഹരികളില്‍ മതി മറക്കതിരിക്കുവനുള്ള
ഓര്‍മ്മപ്പെടുതലാണ്, എന്റെ സ്വതന്ത്ര ചിന്തകള്‍ക്കുള്ള ഊര്‍ജ്ജമാണ്,ഇടക്ക്
എന്റെ ഭാവനകളില്‍ കടും ചായം ഒഴിച്ച് വികൃതമാക്കി പൊട്ടിച്ചിരിച്ചു കൊണ്ട്
ഓടിയകലുന്ന ഭ്രാന്തിയാണ്
കാലാന്തരതിനപ്പുറം എന്നില്‍ ഒളിച്ചിരുന്നു, ഇടയ്ക്ക് തെളിഞ്ഞും മറഞ്ഞും, ഒടുവിലൊരു ഉച്ച ചൂട് മറാത്ത, വേനല്‍
സന്ധ്യയില്‍,അനുഭവങ്ങളുടെ കൈയ്യും പിടിച്ചു എന്നിലേക്ക് കടന്നു വന്ന എന്റെ
പ്രണയ.
2013, ജനുവരി 29, ചൊവ്വാഴ്ച
2013, ജനുവരി 8, ചൊവ്വാഴ്ച
രണടു മുഖങ്ങള്‍
രണ്ടു മുഘങ്ങള്‍....അപകര്‍ഷതയുടെ മതില്‍ക്കെട്ടിനപ്പുറം നിന്നു, ഉള്ളു കള്ളികളുടെ ലോകത്തേക്ക് ഒളിഞ്ഞു നോക്കുന്ന ഒന്ന്...
നിലനില്‍പ്പിനു വേണ്ടി തേച്ചു മിനുക്കിയ മുഘവും, പാകമാവാത്ത ഉടുപ്പും അണിഞ്ഞു ആള്‍ക്കൊട്ടത്തിന്റെ ശ്രധ ക്ഷണിക്കുന്ന മറ്റൊന്ന്.
ഭീരുത്വമാന്‍ ഈ മൂടി വെച്ച് നടക്കാന്‍ പ്രേരിപ്പിക്കുന്നത് പോലും..ജീവിതം ഒരു പ്രഹേളിക ആകുമ്പോള്‍ മുഖം മൂടികള്‍ ഒരു ആശ്വാസമാണ്;. ഒളിച്ചോടാന്‍
ഒഴിഞ്ഞു മാറാന്‍. അപ്പോഴു ബാക്കിയാവുന്നത് സ്വപ്നങ്ങ, ആഗ്രഹങ്ങള്‍, പ്രണയങ്ങള്‍.

2013, ജനുവരി 6, ഞായറാഴ്‌ച
Neram pokkukal
പൂര്ത്തീകരിക്കപ്പെടാത്ത ഒരു പിടി മോഹങ്ങളുടെ കൂമ്പരമായ് മാത്രമാണ് ജീവിതത്തെ കണ്ടത്. പുറമേ സന്തോഷവാന്‍ ആണെന്ന് നടിക്കാന്‍ മുട്ട് ന്യായങ്ങളുടെ കുമ്മായമടിച്ച ചുമരിനോട് പറ്റിച്ചേര്‍ന്നു നിന്നു.കുമ്മയതിന്റെ വെള്ള നിറത്തില്‍ അലിഞ്ഞു ചേര്ന്നിരിക്കുന്ന സത്യങ്ങളെ ഇനി വേണം വേര്തിരിച് എടുക്കുവാന്‍...അത് വെള്ളം ചേര്‍ക്കാതെ കുടിച്ചു, കരളില്‍ അടിഞ്ഞുകൂടിയ ദുര്‍ഗന്ധം വമിപ്പിക്കുന്ന മുഷിപ്പന്‍ ചിന്തകളെ അലിയിച്ചു കളയണം.ഓര്‍മ്മകളെ അലിയിച്ചു കളയണം. കാലം മുന്നോട്ടു പോകാത്ത, വെളിച്ചം കെടാത്ത, നിത്യതയിലേക്ക്...അകലത്തെക്ക് പോകണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)