ഗ്ഗൊഡ്സെയുടെ പിന്മുറക്കാർ ഉപേക്ഷിച്ച ബീജം അവൻ ടെസ്റ്റ് റ്റ്യൂബിലിട്ടു സംയൊജിപ്പിചു.... ഈൻകുബേറ്ററിലെ ചൂടിൽ അവൻ അതിനെ വളർത്ത്തിയെടുത്തു... ഒടുവിൽ മുലപ്പാലും, സ്നേഹവും ഇഞ്ചെക്റ്റ് ചെയ്യേണ്ട സമയമായ്. അവൻ ശാസ്ത്രത്തിനോടു ചോദിച്ചു അവർ കൈ മലർത്തി.... തത്ത്വത്തിനോടു ചൊദിച്ചു അവർ മൗനമവലംബിചു... എങ്ങും കണ്ടു കിട്ടിയില്ല ഒടുവിൽ അവൻ അതില്ലാതെ കഴിയ്ക്കമെന്നു വെച്ചു... അവൻ "അഭിനവ ഫ്രങ്കൻസ്റ്റെൻ"
2013, ജൂൺ 12, ബുധനാഴ്ച
2013, ജൂൺ 11, ചൊവ്വാഴ്ച
ഐഡന്റിറ്റി ചെക്ക്
"എടാ ഐഡന്റിറ്റി ഇല്ലാത്തവനെ" തൊഴുത്തിൽ ചാണകം വടിച്ചു കൊണ്ടിരുന്ന അയാളെ നോക്കി ഭാഗ്യ ദേവത അലറി.അയാൾ ഒരു നിമിഷം ചുറ്റു പാടും കണ്ണോടിച്ച ശേഷം വീണ്ടും ജോലി തുടർന്നു. "നിന്നത്തന്നടാ...എന്നും ഇങ്ങനെ കണ്ടവരുടെ വാലേൽ തൂങ്ങി നടന്ന മത്യൊ" "വലേത്തൂങ്ങി ഹഹഹ..." അയാൾ ചാണകം വടിക്കുന്ന തൂമ്പാ താഴെയിട്ട് തൊഴുത്തിനു വെളിയിലിറങ്ങി.വൈക്കോൽത്തുറുവിനു മുകളിൽ ഇരുന്ന് തന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന ചിരിക്കുന്ന ദേവതയെ നോക്കി അയാൾ നിസംഗതയോടെ നിന്നു. എന്നും ഇങ്ങനെ അവൻ പറയുന്നത് കേട്ടും അവൻ പറയുന്നത് ചെയ്തും നടന്നാ മതിയൊ കയ്യിലിരിക്കുന്ന നാട്ടുമാങ്ങയുടെ മൂക്ക് കടിച്ച് ഒരു കഷണം നുണഞ്ഞു കൊണ്ട് ദേവത ചോദിച്ചു.. "ഇന്നാ ഇതു തിന്നിട്ടുണ്ടോന്ന് നോക്ക്".ദേവത ഒരു മാമ്പഴം അവനിട്ടുകൊടുത്തു.ചാണകം പറ്റിയ കൈ തുടയ്ക്കാതെ അവൻ അതു ചാടിപ്പിടിച്ച് സംശയിച്ചു നോക്കി.
"ഈ മീനമാസത്തിലെവിടുന്നാ മാമ്പഴം..ഹ്ം ദേവതയല്ലെ..സഹൃദയനാശാൻ ചോദിച്ചാ എന്തു പറയും.പറയാതിരുന്നലോ വേണ്ട നന്നികേടാവും.ദേവതയോട് തന്നെ ചോദിയ്ക്കാം. "അതേയ് ദ് ദ് ദേവതെ ആശാൻ ചോദിച്ചാ ഈ മാമ്പഴം എവടന്നു കിട്ടീന്ന് പറയണം" അയാൾ വിക്കി വിക്കി ചോദിച്ചു. ഓ....അവന്റെ ഒരൊണക്ക ആശാൻ.ദേവത മന്ത്രവടികൊണ്ട് പുറം ചൊറിഞ്ഞു. "നിനക്ക് അവനാണൊ അതോ മാമ്പഴമാണൊ വലുത്." "അത് അത് അറിഞ്ഞൂടാ..."അയാൾ മാമ്പഴത്തിലേയ്ക്കു നോക്കി നിർവ്വികാരനായ് പറഞ്ഞു. "എനിക്കറിഞ്ഞൂടാ" "ഓ.....എന്തു ചോദിച്ചാലും അലി...ഞൂ..ടാ..." ദേവത മന്ത്രവടികൊണ്ട് കയ്യും കാലും പുറവും മാറി മാറി ചൊറിഞ്ഞു. "ഇത്ര വല്യ ദേവതയായിട്ട് വൈക്കൊൽ തുറൂലിരുന്ന ചൊറിയൂന്ന് അറിയില്ലെ" അയാൽ പിറുപിറുത്തു. "നീ പറഞ്ഞത് ഞാൻ കേട്ടു അപ്പൊ നിനക്ക് നാവുണ്ട്" ദേവത മുകളിൽ നിന്നും ഊർന്നിറങ്ങി
"നോക്കി നിക്കാതെ ഈ കയ്യൊന്നു മാന്തിതാ ചൊരിഞ്ഞിട്ട് വയ്യ..അതൊ നിന്റെ ആശാനു മാത്രമെ നീ മാന്തി കൊടുക്കൂളൊ" അയാൾ മാന്ത്രികവടി എടുത്ത് ബദ്ധപ്പെട്ട് കൈ ചൊറിയാൻ തുടങ്ങി.. "ഹൊ അതെലൊക്കെ ചാണകമാക്കി..ഇങ്ങു താ..."ദേവത മന്ത്ര വടി പിടിച്ചു വാങ്ങി, പകരം ഒരു ചുള്ളിക്കമ്പെടുത്തു കൊടുത്തു. അയാൾ അതെടുത്ത് ദേവതയുടെ കൈ ചൊറിയാൻ തുടങ്ങി. "അവടെയല്ലടാ ...ഇവടെ" ദേവത അയാളുടെ തലയിൽ ഒരു കിഴുക്കു വെച്ചു കൊടുത്തിട്ടു പറഞ്ഞു. " ഹൗ...ദേവതയാണെന്നു പറഞ്ഞിട്ട് കാര്യമില്ല ഇതു കൈയ്യോ അതൊ ഇരുമ്പുവടിയോ." അയാൾ വേദനയൊടെ ഓർത്തു. "നീ ഇങ്ങനെ അവരും ഇവരും ഒക്കെ പറയുന്നത് കേട്ടിരുന്നാ നിനക്കതിനു മാത്രമെ നേരം കാണൂളു..നിന്റെ നല്ലതിനു വേണ്ടിയാ ഞാൻ പറയുന്നെ" കയ്യിൽ സശ്രദ്ധം ചൊറിയുന്ന അയാളെ നോക്കി ദേവത പറഞ്ഞു. അയാൾ മൂളിക്കേട്ടു. "അവടെയല്ലെട മണ്ടാ ഇപ്പറത്..നീ എന്റെ കയ്യിലെ തൊലിമുഴുവൻ കളയൂലൊ".ദേവത മന്ത്രവടി കൊണ്ട് അവന്റെ തലക്കിട്ട് ഒന്നു കൊടുത്തിട്ടു പറഞ്ഞു. "ഔ...." വേദന അവന്റെ കണ്ണിലൂടെ ഒഴുകി ഒലിച്ചു. മ് മ് ....സാരമില്ല ഞാൻ പറഞ്ഞുന്നെ ഉള്ളു നീ കരയണ്ട.ദേവത അവന്റെ മുടിയിൽ തലോടി. "ആ മതി ഇനി പോയി കുറച്ചു വെള്ളം എടുത്തിട്ട് വാ ഈ കയ്യൊന്നു കഴുകട്ടെ." ദേവത പറഞ്ഞു. അയാൾ കിണട്ടിൻ കരയിലേയ്ക്ക് ഓടി തിടുക്കത്തിൽ ഒരു ബക്കറ്റ് വെള്ളം കോരി കൈ കഴുകി.രണ്ടു തൊട്ടി വെള്ളം കോരി ബക്കറ്റ് നിറച്ചു. " എടാ പെരട്ടെ തൊഴിത്തിലെ ചാണകം വടിച്ചോടാ പശൂനെ കേറ്റി കെട്ടാറായി" അപ്പൊഴാണയാൾ ഓർത്തത് ചാണകം വടിച്ചു കളഞ്ഞിട്ടില്ല.പക്ഷെ ഭാഗ്യ ദേവത വെള്ളം ചോദിച്ചാ എങ്ങന കൊടുക്കതിരിക്കുന്നെ.ദേവതയില്ലയിരുന്നെങ്കിൽ താൻ എവിടെയും എത്തില്ലയിരുന്നു.അയാൾ ബക്കറ്റുമായ് വൈക്കോൽത്തുറുവിന്റെ അടുത്തേയ്ക്ക് ഓടി.ഇല്ല ദേവതയുടെ പൊടി പോലും ഇല്ല..തന്നെ പറ്റിച്ചു മുങ്ങി. ആ തിരക്കു കാണും "മ്പേ..." പശുവിന്റെ കരച്ചിൽ കേട്ട് അയാൾ ഞെട്ടി "ആശാൻ വേണൊ ദേവത വേണൊ അതോ ഐഡന്റിറ്റി വേണൊ" അയാൾ ബക്കറ്റിലെ വെള്ളം തലയിലൂടെ കമഴ്ത്തി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)