ഭൂമിയിലെ അന്തരീക്ഷത്തിൽ ലഭ്യമായ ഓക്സിജൻ വാതകം, മൂക്ക് എന്ന അവയവത്തിന്റെ സഹായത്താൽ ശ്വസിച്ചു ജീവൻ എന്ന അവസ്ഥ നില നിർത്തുന്ന ജീവി വർഗ്ഗമാണ് മനുഷ്യർ. പ്രധാനമായും ഇവ ഭൂമിയിൽ ലഭ്യമായ എല്ലാ ധാതു ലവണ മിശ്രതങ്ങളും പല രീതിയിൽ ഭക്ഷിച്ച നില നിൽപ്പിനു വേണ്ടിയുള്ള ഊർജ്ജം ഉല്പാദിപ്പിയ്ക്കുന്നു. ഭൂമിയിലെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തരായ ഇവരുടെ മസ്തിഷ്‌കം (കേവല അടിസ്ഥാന നിയന്ത്രണ സ്ഥാനം) സ്വയം വികാസത്തിന് പ്രേരകമായ മനസ് എന്ന അവസ്ഥയെ ഉൾക്കൊള്ളുന്നു. ഇത് ഇവയെ നിരന്തരമായ വികാസത്തിന് പ്രേരിപ്പിയ്ക്കുന്നു. വികാസ കർമ്മങ്ങൾക്ക് പ്രേരകമായ,പ്രത്യുത്പാദന മാർഗമായ ലൈംഗികത എന്ന ഭൂമിയിലെ പൊതു തത്വമാണു ഇവയുടെ നിലനിൽപ്പിനെ സ്വാധീനിയ്ക്കുന്ന ഘടകം, (ഈഗോ എന്നു വിളിക്കപ്പെടുന്ന മാനസിക നില ഇതിനു വ്യത്യസ്തങ്ങളായ നിരൂപണങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ കൂടി ). ഇവ ഭൂഗോളത്തിൽ നിലനിൽക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഞങ്ങളും അജ്ഞരാണ്. അത് ചോദിച്ചറിയാൻ അവരുടെ ഭാഷ മനസിലാക്കാൻ എത്തിയ സഞ്ചാരികൾ ആണ് ഞങ്ങൾ. എന്നാൽ അവർ ഞങ്ങളോട് വളരെ ഇതര മനോഭാവമാണ് വെച്ച് പുലർത്തുന്നത്. ഇവർ പലപ്പോഴും നാമമാത്രമായ സ്വന്തം മനസിന്റെ ചിന്തകളിൽ രൂപപ്പെടുത്തിയ വൈകാരിക പ്രതികരണങ്ങൾ ആണ് പ്രകടിപ്പിയ്ക്കാറു. കാലങ്ങളായി അവർ പ്രതികരിച്ച രീതികൾ ഞങ്ങൾ വിശകലനം ചെയ്തതിലൂടെ ഇവറ്റ ഒരു വൈകാരികതയുടെ വ്യത്യസ്ത മുഖങ്ങൾ ആവർത്തനം ചെയ്യുകയാണ് എന്ന് മനസിലാക്കുന്നു. കൂടുതലായി മനസിലാക്കാൻ ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾ നശിപ്പിയ്ക്കാൻ ആഗ്രഹിച്ചു ഞങ്ങളുടെ സന്തതികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ് ഈ ലേഖനം.
എന്ന് പ്രപഞ്ചവാസി