നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചോദിക്കുന്നില്ല, കാരണം നിങ്ങളുടെ ഉത്തരത്തിനു
എന്നില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല, എന്നില്‍ പുതിയ അറിവുകളെ
വിരിയിക്കാനാകില്ല.കാരണം എന്റെ പ്രണയം എന്റെ സ്വന്തമാണ്, അതെന്നെ
ഉയര്ച്ചകളുടെ ലഹരികളില്‍ മതി മറക്കതിരിക്കുവനുള്ള
ഓര്‍മ്മപ്പെടുതലാണ്, എന്റെ സ്വതന്ത്ര ചിന്തകള്‍ക്കുള്ള ഊര്‍ജ്ജമാണ്,ഇടക്ക്
എന്റെ ഭാവനകളില്‍ കടും ചായം ഒഴിച്ച് വികൃതമാക്കി പൊട്ടിച്ചിരിച്ചു കൊണ്ട്
ഓടിയകലുന്ന ഭ്രാന്തിയാണ്
കാലാന്തരതിനപ്പുറം എന്നില്‍ ഒളിച്ചിരുന്നു, ഇടയ്ക്ക് തെളിഞ്ഞും മറഞ്ഞും, ഒടുവിലൊരു ഉച്ച ചൂട് മറാത്ത, വേനല്‍
സന്ധ്യയില്‍,അനുഭവങ്ങളുടെ കൈയ്യും പിടിച്ചു എന്നിലേക്ക് കടന്നു വന്ന എന്റെ
പ്രണയ.
2013 ജനുവരി 29, ചൊവ്വാഴ്ച
2013 ജനുവരി 8, ചൊവ്വാഴ്ച
രണടു മുഖങ്ങള്‍
രണ്ടു മുഘങ്ങള്‍....അപകര്‍ഷതയുടെ മതില്‍ക്കെട്ടിനപ്പുറം നിന്നു, ഉള്ളു കള്ളികളുടെ ലോകത്തേക്ക് ഒളിഞ്ഞു നോക്കുന്ന ഒന്ന്...
നിലനില്‍പ്പിനു വേണ്ടി തേച്ചു മിനുക്കിയ മുഘവും, പാകമാവാത്ത ഉടുപ്പും അണിഞ്ഞു ആള്‍ക്കൊട്ടത്തിന്റെ ശ്രധ ക്ഷണിക്കുന്ന മറ്റൊന്ന്.
ഭീരുത്വമാന്‍ ഈ മൂടി വെച്ച് നടക്കാന്‍ പ്രേരിപ്പിക്കുന്നത് പോലും..ജീവിതം ഒരു പ്രഹേളിക ആകുമ്പോള്‍ മുഖം മൂടികള്‍ ഒരു ആശ്വാസമാണ്;. ഒളിച്ചോടാന്‍
ഒഴിഞ്ഞു മാറാന്‍. അപ്പോഴു ബാക്കിയാവുന്നത് സ്വപ്നങ്ങ, ആഗ്രഹങ്ങള്‍, പ്രണയങ്ങള്‍.
നിലനില്‍പ്പിനു വേണ്ടി തേച്ചു മിനുക്കിയ മുഘവും, പാകമാവാത്ത ഉടുപ്പും അണിഞ്ഞു ആള്‍ക്കൊട്ടത്തിന്റെ ശ്രധ ക്ഷണിക്കുന്ന മറ്റൊന്ന്.
ഭീരുത്വമാന്‍ ഈ മൂടി വെച്ച് നടക്കാന്‍ പ്രേരിപ്പിക്കുന്നത് പോലും..ജീവിതം ഒരു പ്രഹേളിക ആകുമ്പോള്‍ മുഖം മൂടികള്‍ ഒരു ആശ്വാസമാണ്;. ഒളിച്ചോടാന്‍
ഒഴിഞ്ഞു മാറാന്‍. അപ്പോഴു ബാക്കിയാവുന്നത് സ്വപ്നങ്ങ, ആഗ്രഹങ്ങള്‍, പ്രണയങ്ങള്‍.
2013 ജനുവരി 6, ഞായറാഴ്‌ച
Neram pokkukal
പൂര്ത്തീകരിക്കപ്പെടാത്ത ഒരു പിടി മോഹങ്ങളുടെ കൂമ്പരമായ് മാത്രമാണ് ജീവിതത്തെ കണ്ടത്. പുറമേ സന്തോഷവാന്‍ ആണെന്ന് നടിക്കാന്‍ മുട്ട് ന്യായങ്ങളുടെ കുമ്മായമടിച്ച ചുമരിനോട് പറ്റിച്ചേര്‍ന്നു നിന്നു.കുമ്മയതിന്റെ വെള്ള നിറത്തില്‍ അലിഞ്ഞു ചേര്ന്നിരിക്കുന്ന സത്യങ്ങളെ ഇനി വേണം വേര്തിരിച് എടുക്കുവാന്‍...അത് വെള്ളം ചേര്‍ക്കാതെ കുടിച്ചു, കരളില്‍ അടിഞ്ഞുകൂടിയ ദുര്‍ഗന്ധം വമിപ്പിക്കുന്ന മുഷിപ്പന്‍ ചിന്തകളെ അലിയിച്ചു കളയണം.ഓര്‍മ്മകളെ അലിയിച്ചു കളയണം. കാലം മുന്നോട്ടു പോകാത്ത, വെളിച്ചം കെടാത്ത, നിത്യതയിലേക്ക്...അകലത്തെക്ക് പോകണം
2012 ഡിസംബർ 5, ബുധനാഴ്‌ച
അസുരവിത്ത്
ആറാം തമ്ബതില്‍ ഉണ്ടായ തൃപ്പുത്രന്‍ ഗോവിന്ദന്കുട്ടി യുടെ കഥ .
പരാജയങ്ങള്‍ മാത്രം ഏറ്റു വാങ്ങി ,ജീവിതത്തിന്റെ അറിയപ്പെടാത്ത വഴികളിലൂടെ അയാള്‍ തന്നെ അറിയാതെ നടക്കുകയാണ്
ഒരിക്കലും കര കയറാന്‍ പറ്റാത്ത കയങ്ങളില്‍ എത്തിപ്പെടുന്ന ഗോവിന്ദന്കുട്ടി അവിടെ നിന്നും തന്റെ ജീവിതം വീണ്ടും തുടങ്ങുകയാണ്.
കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ തീവ്രമായ് ആവിഷ്ക്കരിക്കുന്നതില്‍ തന്റെ കഴിവ് ഒന്ന് കൂടി തെളിയിക്കുന്നു എം. ടി.
2012 നവംബർ 27, ചൊവ്വാഴ്ച
A thousand splendid suns: A review
Equality സമത്വം ഏനന വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയ്ക്ക എടുക്കുകയാണെങ്കില്‍ , സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നവര്‍ക്ക് , ഉദാഹരിക്കുവാന്‍ കഴിയുന്ന മികച്ച പുസ്തകങ്ങളില്‍ ഒന്നണ് എന്ന് വിശേഷിപ്പിക്കാം
സ്വാതന്ത്രിയം ഇല്ലായ്മയെ കുറിച്ച് നിരന്തരം പരാതി പറയുന്നവര്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്രിയം എന്താണെന്നു അനുഭവിപ്പിക്കാന്‍ കഴിയുന്ന മികച്ച പുസ്തകങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാം
ഒരു ജനതയുടെ , രാജ്യത്തിന്റെ നേര്‍ കാഴ്ച എന്നും വിശേഷിപ്പിക്കാം ...
അല്‍പ്പം താത്വികമായ ഒരു വിശകലനത്തിന് ശ്രെമിക്കുകയാണെങ്കില്‍
ജീവിതത്തിനു നിങ്ങളുടെ മേല്‍ ഒരു തരത്തിലുള്ള ഉത്തരവാദിത്തങ്ങളും ഇല്ല എന്ന കാഴ്ചപ്പാടിലേക്ക് വിരല്‍ ചൂണ്ടുക ആണെന്ന് പറയാം ..അത് ചുറ്റുപാടുകള്‍ വകവെക്കാതെ മുന്നോട്ടു പോകുന്നു ..ചിലര്‍ക്ക് അനുകൂലമായും മറ്റു ചിലര്‍ക്ക് പ്രതികൂലമായും ഭവിച്ചു അത് യാത്ര തുടരുന്നു ...നിങ്ങള്ക്ക് വഴികള്‍ തിരഞ്ഞെടുക്കാം ..തിരഞ്ഞെടുപ്പ് മാത്രം ..ശേഷം ജീവിതമാണ്..
Kite runner ല്‍ കണ്ടതു പോലെ അഫ്ഗാന്‍ ജനതുയുടെ ഒരു ചിത്രം ഇവിടെയും കാണാം എന്നാല്‍ ഒരു പക്ഷെ അതിലും ഒരു പടി മുന്നില്‍ നില്‍ക്കുന്നു എന്നും പറയാം,അതൊരു പക്ഷെ രണ്ടു സ്ത്രീകള്‍ തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറഞ്ഞത് കൊണ്ടാവാം ,,അല്ലെങ്കില്‍ ഇതിലെ കഥ പാത്രങള്‍ ഉയര്തുനന്‍ ചോദ്യങ്ങള്‍ ഏതു സ്ത്രീ യും ചോദിക്കുന്നത് കൊണ്ടാവാം ....
Khalid Hosseini നല്‍ക്കുന്ന ഊര്‍ജ്ജം അവസാനിക്കുന്നത് Malala Yousef നെ പോലുള്ളവരുടെ വിധിയില്‍ മാത്രം ആണെന്നത് ആണ് സങ്കടകരം
സ്ത്രീകളുടെ അഥവാ ജനങ്ങളുടെ വിധി കഥാകാരന്‍ മനസിലാക്കിയത് പോലെ ലോകവും മനസിലാക്കുന്ന ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കാം ....
2012 നവംബർ 23, വെള്ളിയാഴ്‌ച
Chila Jalppanangal....
ബ്ലോഗ് തുടങ്ങുമ്പോള്‍ ആലോചിച്ചിരുന്നില്ല എന്ത് എഴുത്ത് എന്ന ...പക്ഷെ ഇപ്പോള്‍ തോന്നുന്നു എഴുതി തുടങ്ങിയാല്‍ എല്ലാം എളുപ്പം ആണെന്ന ..നേരം പോക്കുകള്‍ എന്ന ഒരു പേര്‍ ഇട്ടത യാദ്രിശ്ചികം.
Chronic Bachelor എന്നാ ഒരു വാക്ക് മനസ്സില്‍ കയറി ഇരുപ്പ് ഉറപ്പിച്ചിട്ടുണ്ട് ...വിജയന്‍ മാഷ്"ചിന്താവിഷ്ടയായ ശ്യാമള" പറയുന്നത് ശരിയാന്‍ ജീവിതത്തില്‍ ഓരോ കാലഘട്ടത്തില്‍ ഓരോ കാര്യങ്ങളോട് താല്പര്യം തോന്നും....
അത് മനസിലുള്ളത് കൊണ്ട് ഒരു പടി താഴെ നിന്നു ..
ഫിലോസഫി പശ്രയന്‍ എളുപ്പവും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടും ആണെന്ന സത്യം മനസിലാക്കുന്നു ...രാഷ്ട്രപിതാവിനെ നമിക്കുന്നു..
2012 നവംബർ 21, ബുധനാഴ്‌ച
Pazhakunna Prateekshakal
നേരം വെളുക്കുന്നതിന്‍, നാടന്‍ ഉപമകള്‍ ഒരുപാടുണ്ട് ....നേരം പരപരാന്ന്‍ വെളുത്തു , കിഴക്ക് വെള്ളകീറി , പ്രഭാതം പൊട്ടി വിടര്‍ന്നു...അങ്ങനെ കഥകളിലും നാടകങ്ങളിലും ...കേള്‍ക്കുന്ന ഒരുപാടു ഉപമകള്‍...മനസിന് കുളിര്‍മ തരുനന ഉപമകള്‍ ...
ഇവിടെ എന്തായാലും അങ്ങനെ ഒരു എര്പ്പാടു നടപ്പില്ല കാരണം ഇവിടെ രാത്രിയും പകലും ഇല്ല....ഇത് ഒരു നഗരം ആണ്. ഒരു മഹാ നഗരം.പല വഴിക്ക് എങ്ങോട്ട എന്നില്ലാതെ തിരക്ക് പിടിച്ച ഓടുന്നവരുടെ പകലുകള്‍....ഓടുന്ന ഓരോ മുഖങ്ങളിലേക്കും പ്രതീക്ഷയോടെ നോക്കുന്ന വഴിയോര വില്‍പ്പനക്കാരുടെ പകലുകള്‍ ... നീട്ടി പിടിച്ച കൈകളുമായി, നെരിപ്പോട് കത്തുന്ന വയറുമായ് നടക്കുന്ന ബാല്യങ്ങളുടെ പകലുകള്‍ .....അവരെ നോക്കി നിസ്സംഗരായ് നില്‍ക്കുന്ന ഒരു പറ്റം ആളുകളുടെ നെടുവീര്‍പ്പില്‍ കലര്‍ന്ന പകലുകള്‍....
ഉറകമോഴിച് വിദേശിക്കു സഹായവും ഉപദ്രവവും മറ്റും മറ്റും നല്‍കുന്ന Call centre ലെ രാത്രികള്‍... ചായം പൂശിയ മുഖവും ,തിളങ്ങുന്ന ഉടുപ്പും ,വേദനയോളിപ്പിച്ച പുഞ്ചിരിയുമായ് വിശപ്പ് മാറ്റാന്‍ ഇറങ്ങുന്നവരുടെ രാത്രികള്‍ ......തുറന്നു പിടിച്ചകണ്ണുകളും ആയി നഗരം സാക്ഷി ...
ഇവിടെ പ്രഭാതം ഉണ്ടെങ്കില്‍ അത് തുടങ്ങുന്നത് ...ചവറു കൂനയില്‍..നായ്ക്കളോടും ..കാക്കളോടും മല്ലടിക്കുന്ന പട്ടിണി കോലങ്ങളില്‍ നിന്നാണ്‍ ...
വഴിയരികില്‍ കീറ പുതപ്പിനുള്ളില്‍ പരാതികളില്ലാതെ ഉറങ്ങുന്നവരില്‍ നിന്നാന്‍...
തിരക്ക് പിടിച്ച പൊതു കുളിമുറികളില്‍ നിന്നാന്‍...ചെവിയില്‍ തിരുകിയ head phone കൊണ്ട് പുറത്തെ നെടുവീര്‍പ്പുകളും ,നോമ്പരങ്ങളും കണ്ടില്ലെന്നു നടിച്ചു ...പ്രഭാത സവാരിക്ക് ഇറങ്ങുന്നവരില്‍..നിന്നണ്ണ്‍ ...
ഇവിടെ മുഴുവന്‍ ദുര്‍ഗന്ധം ആണ്‍ ...പ്രതീക്ഷകള്‍ പഴകി,പഴകി ,ചീഞ്ഞ് ,പരക്കുന്ന ,ദുര്‍ഗന്ധം .....അവിടെ സുഗന്ധം പരക്കുമോ അതോ അതും പഴകി പോകുമോ ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
