നേരം വെളുക്കുന്നതിന്‍, നാടന്‍ ഉപമകള്‍ ഒരുപാടുണ്ട് ....നേരം പരപരാന്ന്‍ വെളുത്തു , കിഴക്ക് വെള്ളകീറി , പ്രഭാതം പൊട്ടി വിടര്‍ന്നു...അങ്ങനെ കഥകളിലും നാടകങ്ങളിലും ...കേള്‍ക്കുന്ന ഒരുപാടു ഉപമകള്‍...മനസിന് കുളിര്‍മ തരുനന ഉപമകള്‍ ...
ഇവിടെ എന്തായാലും അങ്ങനെ ഒരു എര്പ്പാടു നടപ്പില്ല കാരണം ഇവിടെ രാത്രിയും പകലും ഇല്ല....ഇത് ഒരു നഗരം ആണ്. ഒരു മഹാ നഗരം.പല വഴിക്ക് എങ്ങോട്ട എന്നില്ലാതെ തിരക്ക് പിടിച്ച ഓടുന്നവരുടെ പകലുകള്‍....ഓടുന്ന ഓരോ മുഖങ്ങളിലേക്കും പ്രതീക്ഷയോടെ നോക്കുന്ന വഴിയോര വില്‍പ്പനക്കാരുടെ പകലുകള്‍ ... നീട്ടി പിടിച്ച കൈകളുമായി, നെരിപ്പോട് കത്തുന്ന വയറുമായ് നടക്കുന്ന ബാല്യങ്ങളുടെ പകലുകള്‍ .....അവരെ നോക്കി നിസ്സംഗരായ് നില്‍ക്കുന്ന ഒരു പറ്റം ആളുകളുടെ നെടുവീര്‍പ്പില്‍ കലര്‍ന്ന പകലുകള്‍....
ഉറകമോഴിച് വിദേശിക്കു സഹായവും ഉപദ്രവവും മറ്റും മറ്റും നല്‍കുന്ന Call centre ലെ രാത്രികള്‍... ചായം പൂശിയ മുഖവും ,തിളങ്ങുന്ന ഉടുപ്പും ,വേദനയോളിപ്പിച്ച പുഞ്ചിരിയുമായ് വിശപ്പ് മാറ്റാന്‍ ഇറങ്ങുന്നവരുടെ രാത്രികള്‍ ......തുറന്നു പിടിച്ചകണ്ണുകളും ആയി നഗരം സാക്ഷി ...
ഇവിടെ പ്രഭാതം ഉണ്ടെങ്കില്‍ അത് തുടങ്ങുന്നത് ...ചവറു കൂനയില്‍..നായ്ക്കളോടും ..കാക്കളോടും മല്ലടിക്കുന്ന പട്ടിണി കോലങ്ങളില്‍ നിന്നാണ്‍ ...
വഴിയരികില്‍ കീറ പുതപ്പിനുള്ളില്‍ പരാതികളില്ലാതെ ഉറങ്ങുന്നവരില്‍ നിന്നാന്‍...
തിരക്ക് പിടിച്ച പൊതു കുളിമുറികളില്‍ നിന്നാന്‍...ചെവിയില്‍ തിരുകിയ head phone കൊണ്ട് പുറത്തെ നെടുവീര്‍പ്പുകളും ,നോമ്പരങ്ങളും കണ്ടില്ലെന്നു നടിച്ചു ...പ്രഭാത സവാരിക്ക് ഇറങ്ങുന്നവരില്‍..നിന്നണ്ണ്‍ ...
ഇവിടെ മുഴുവന്‍ ദുര്‍ഗന്ധം ആണ്‍ ...പ്രതീക്ഷകള്‍ പഴകി,പഴകി ,ചീഞ്ഞ് ,പരക്കുന്ന ,ദുര്‍ഗന്ധം .....അവിടെ സുഗന്ധം പരക്കുമോ അതോ അതും പഴകി പോകുമോ ...