2012, നവംബർ 27, ചൊവ്വാഴ്ച

A thousand splendid suns: A review


Equality സമത്വം ഏനന വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയ്ക്ക എടുക്കുകയാണെങ്കില്‍ , സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നവര്‍ക്ക് , ഉദാഹരിക്കുവാന്‍ കഴിയുന്ന മികച്ച പുസ്തകങ്ങളില്‍ ഒന്നണ് എന്ന് വിശേഷിപ്പിക്കാം
സ്വാതന്ത്രിയം ഇല്ലായ്മയെ കുറിച്ച് നിരന്തരം പരാതി പറയുന്നവര്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്രിയം എന്താണെന്നു അനുഭവിപ്പിക്കാന്‍ കഴിയുന്ന മികച്ച പുസ്തകങ്ങളില്‍ ഒന്ന്  എന്ന് വിശേഷിപ്പിക്കാം
ഒരു ജനതയുടെ , രാജ്യത്തിന്റെ നേര്‍  കാഴ്ച എന്നും  വിശേഷിപ്പിക്കാം ...
അല്‍പ്പം താത്വികമായ ഒരു വിശകലനത്തിന് ശ്രെമിക്കുകയാണെങ്കില്‍
ജീവിതത്തിനു നിങ്ങളുടെ മേല്‍ ഒരു തരത്തിലുള്ള ഉത്തരവാദിത്തങ്ങളും ഇല്ല എന്ന കാഴ്ചപ്പാടിലേക്ക് വിരല്‍ ചൂണ്ടുക ആണെന്ന് പറയാം ..അത് ചുറ്റുപാടുകള്‍ വകവെക്കാതെ മുന്നോട്ടു പോകുന്നു ..ചിലര്‍ക്ക് അനുകൂലമായും മറ്റു ചിലര്‍ക്ക് പ്രതികൂലമായും ഭവിച്ചു അത് യാത്ര തുടരുന്നു ...നിങ്ങള്ക്ക് വഴികള്‍ തിരഞ്ഞെടുക്കാം ..തിരഞ്ഞെടുപ്പ് മാത്രം ..ശേഷം ജീവിതമാണ്..
Kite runner ല്‍ കണ്ടതു പോലെ അഫ്ഗാന്‍ ജനതുയുടെ ഒരു ചിത്രം ഇവിടെയും കാണാം എന്നാല്‍ ഒരു പക്ഷെ അതിലും ഒരു പടി മുന്നില്‍ നില്‍ക്കുന്നു എന്നും പറയാം,അതൊരു പക്ഷെ രണ്ടു സ്ത്രീകള്‍ തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറഞ്ഞത് കൊണ്ടാവാം ,,അല്ലെങ്കില്‍ ഇതിലെ കഥ പാത്രങള്‍ ഉയര്തുനന്‍ ചോദ്യങ്ങള്‍ ഏതു സ്ത്രീ യും ചോദിക്കുന്നത് കൊണ്ടാവാം ....
Khalid Hosseini നല്‍ക്കുന്ന ഊര്‍ജ്ജം അവസാനിക്കുന്നത് Malala Yousef നെ പോലുള്ളവരുടെ വിധിയില്‍ മാത്രം ആണെന്നത് ആണ് സങ്കടകരം
സ്ത്രീകളുടെ അഥവാ  ജനങ്ങളുടെ വിധി കഥാകാരന്‍ മനസിലാക്കിയത് പോലെ ലോകവും മനസിലാക്കുന്ന ഒരു കാലം വരുമെന്ന്  പ്രതീക്ഷിക്കാം ....




2012, നവംബർ 23, വെള്ളിയാഴ്‌ച

Chila Jalppanangal....


                                             ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ആലോചിച്ചിരുന്നില്ല എന്ത് എഴുത്ത് എന്ന ...പക്ഷെ ഇപ്പോള്‍ തോന്നുന്നു എഴുതി തുടങ്ങിയാല്‍ എല്ലാം എളുപ്പം ആണെന്ന ..നേരം പോക്കുകള്‍ എന്ന ഒരു പേര്‍ ഇട്ടത യാദ്രിശ്ചികം.
Chronic Bachelor  എന്നാ ഒരു വാക്ക് മനസ്സില്‍ കയറി ഇരുപ്പ് ഉറപ്പിച്ചിട്ടുണ്ട് ...വിജയന്‍ മാഷ്"ചിന്താവിഷ്ടയായ ശ്യാമള" പറയുന്നത് ശരിയാന്‍ ജീവിതത്തില്‍ ഓരോ കാലഘട്ടത്തില്‍ ഓരോ കാര്യങ്ങളോട് താല്പര്യം തോന്നും....
അത് മനസിലുള്ളത് കൊണ്ട് ഒരു പടി താഴെ നിന്നു ..
ഫിലോസഫി പശ്രയന്‍ എളുപ്പവും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടും ആണെന്ന സത്യം മനസിലാക്കുന്നു ...രാഷ്ട്രപിതാവിനെ നമിക്കുന്നു..

2012, നവംബർ 21, ബുധനാഴ്‌ച

Pazhakunna Prateekshakal


                              നേരം വെളുക്കുന്നതിന്‍, നാടന്‍ ഉപമകള്‍ ഒരുപാടുണ്ട് ....നേരം  പരപരാന്ന്‍ വെളുത്തു , കിഴക്ക് വെള്ളകീറി , പ്രഭാതം പൊട്ടി വിടര്‍ന്നു...അങ്ങനെ കഥകളിലും നാടകങ്ങളിലും ...കേള്‍ക്കുന്ന ഒരുപാടു ഉപമകള്‍...മനസിന്‌ കുളിര്‍മ തരുനന  ഉപമകള്‍ ...
ഇവിടെ  എന്തായാലും അങ്ങനെ ഒരു എര്പ്പാടു നടപ്പില്ല കാരണം ഇവിടെ  രാത്രിയും പകലും ഇല്ല....ഇത് ഒരു നഗരം ആണ്. ഒരു മഹാ നഗരം.പല വഴിക്ക് എങ്ങോട്ട എന്നില്ലാതെ തിരക്ക് പിടിച്ച ഓടുന്നവരുടെ പകലുകള്‍....ഓടുന്ന ഓരോ മുഖങ്ങളിലേക്കും  പ്രതീക്ഷയോടെ   നോക്കുന്ന വഴിയോര വില്‍പ്പനക്കാരുടെ പകലുകള്‍ ... നീട്ടി പിടിച്ച കൈകളുമായി, നെരിപ്പോട് കത്തുന്ന വയറുമായ്  നടക്കുന്ന ബാല്യങ്ങളുടെ പകലുകള്‍ .....അവരെ നോക്കി നിസ്സംഗരായ്  നില്‍ക്കുന്ന ഒരു പറ്റം  ആളുകളുടെ നെടുവീര്‍പ്പില്‍ കലര്‍ന്ന പകലുകള്‍....
     ഉറകമോഴിച് വിദേശിക്കു സഹായവും  ഉപദ്രവവും മറ്റും മറ്റും നല്‍കുന്ന Call centre ലെ രാത്രികള്‍... ചായം പൂശിയ മുഖവും  ,തിളങ്ങുന്ന ഉടുപ്പും ,വേദനയോളിപ്പിച്ച പുഞ്ചിരിയുമായ്‌ വിശപ്പ്‌ മാറ്റാന്‍ ഇറങ്ങുന്നവരുടെ രാത്രികള്‍ ......തുറന്നു പിടിച്ചകണ്ണുകളും ആയി നഗരം സാക്ഷി ...
ഇവിടെ പ്രഭാതം ഉണ്ടെങ്കില്‍  അത് തുടങ്ങുന്നത് ...ചവറു കൂനയില്‍..നായ്ക്കളോടും  ..കാക്കളോടും  മല്ലടിക്കുന്ന പട്ടിണി കോലങ്ങളില്‍   നിന്നാണ്‍ ...
വഴിയരികില്‍ കീറ പുതപ്പിനുള്ളില്‍ പരാതികളില്ലാതെ ഉറങ്ങുന്നവരില്‍ നിന്നാന്‍...
തിരക്ക് പിടിച്ച പൊതു  കുളിമുറികളില്‍ നിന്നാന്‍...ചെവിയില്‍ തിരുകിയ head phone കൊണ്ട്  പുറത്തെ നെടുവീര്‍പ്പുകളും ,നോമ്പരങ്ങളും   കണ്ടില്ലെന്നു നടിച്ചു ...പ്രഭാത സവാരിക്ക് ഇറങ്ങുന്നവരില്‍..നിന്നണ്ണ്‍ ...
ഇവിടെ മുഴുവന്‍ ദുര്‍ഗന്ധം ആണ്‍ ...പ്രതീക്ഷകള്‍ പഴകി,പഴകി ,ചീഞ്ഞ് ,പരക്കുന്ന ,ദുര്‍ഗന്ധം .....അവിടെ സുഗന്ധം പരക്കുമോ  അതോ  അതും പഴകി പോകുമോ ...

2012, നവംബർ 18, ഞായറാഴ്‌ച

Neeram pokku

  
                                   മുന്പ്  ഞാന് പുതു തലമുറയുടെ ഒരംഗം മാത്രമായിരുന്നു  കല്യാണ വീടുകളില്‍ ഒക്കെ  കാണുന്ന ചില കാരണവന്മാര്‍ ഉണ്ട് , ഒരു പണിയും ഇല്ലാതെ പണി എടുക്കുന്നവരെ കുറ്റം പറഞ്ഞിരിക്കുന്നവര്‍.അത്തരത്തില്‍ ഒരാള്‍ ആയിരുന്നു ഞാനും. മാറ്റങ്ങളോടു പോരുതപെടാതെ പുതിയതിന്റെ തെറ്റ് മാത്രം കാണുന്നവര്‍...പക്ഷെ ഇന്ന് അവരുടെ വക്തവകാന്‍ സ്രെമിക്കുകയാണ് ഞാന്‍.
                      അപ്പോഴണ് ഒരു ചോദ്യം വാതിലും തള്ളി തുറന്നു വന്നത് ....എന്തിനു നീ അവര്‍ക്ക് വേണ്ടി സംസാരിക്കണം.ചോദ്യത്തിന്റെമുഖത്തു  നോക്കി ഉത്തരം പറയാന്‍ എന്റെ അഭിമാനം എന്നെ സമ്മതിക്കുന്നില്ല കാരണം എന്റെ ഉത്തരം, അവരുടെ മുന്നില്‍ നിലനിന്നു പോകാന്‍ എന്നുള്ളത് തന്നെ.Facebook ഉം twitterഉം   blogഉം  ഒരു പാട് കവികളെയും,കലാകാരന്മാരെയും ചിന്തകരെയും ഉണ്ടാക്കുണ്ണ്‍ ..
ഇത്ര  അധികം  പ്രതിഭകളെ ഉണ്ടാക്കാന്‍ ഉള്ള അവസ്ടകള്‍ എവട് ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ഇവിടെ  മൂല്യങ്ങള്‍ താഴോട്ട് പോകുന്നത്, എന്നാ സംശയമന്‍ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് ..
ന്യായമായ  സംശയങ്ങള്‍ ഞാനും ഉന്നയിച്ചു...കലാകാരന്മാര്‍ക്കും,എഴുത്തുകാര്‍ക്കും മൂല്യങ്ങളെ ഉയര്തനകുമോ എന്ന് ...
ആവട് ഞാന്‍ ഒരു കല്യാണ വീട്ടിലെ കാരണവര്‍ ആയി...കാരണം ഇവിടെ  പണ്ട് പ്രതിഭകളും...അവര്‍ക്ക് കടമകളും ഉണ്ടായിരുന്നു...ജീവിത മൂല്യങ്ങളെപ്പറ്റി അവര്‍ ഉറക്കെ ചിന്തിച്ചിരുന്നു ...ഉയര്‍ത്തിപ്പിടിക്കാനുള്ള ദൈര്യവും ഉണ്ടായിരുന്നു...ആധുനിക യുഗം വളര്‍ത്തുന്നത് പ്രതിഭാകലെയോ അതോ വിലകുറഞ്ഞ പ്രകടനം നടത്തുന്ന ഒരു തലമുറയെയോ ,,,,,
 \