2013, ഫെബ്രുവരി 3, ഞായറാഴ്‌ച

Oru Veluppankalam




                                              എഴുതാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഏതാണെന്ന് എന്ന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും,മനസ് കലങ്ങി മറിഞ്ഞു ഇരിക്കുമ്പോള്‍ ആണെന്ന്.
പ്രക്ഷുബ്ധം  ആയ മനസ്സില്‍ നിന്നും ആത്മാവിനെ വേര്‍തിരിച്ച് എടുക്കാം എന്നൊന്നും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല, എന്നാലും പറയാം ഈ പ്രക്ഷുബ്ദതയെ മാറി ഇരുന്നു ഒന്ന് ഒളിഞ്ഞു നോക്കുമ്പോള്‍,നമുക്ക് കാണാം എന്താണ്‍  നമ്മള്‍ എന്ന്, എവിടെയാണ്‍  നമ്മള്‍ എന്ന്, എങ്ങോട്ടാണ് നമ്മള്‍ പോകേണ്ടത് എന്ന്.

കലങ്ങി മറിഞ്ഞ ഒരു മാനസിക നിലയില്‍ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചിന്തിക്കാം, ഏതു  വഴിക്കും സഞ്ജരിക്കാം , സങ്കല്‍പ്പങ്ങള്‍ക്കും ' പ്രതീക്ഷകള്‍ക്കും  അപ്പുറം വരെ, ഒരു barbarian ന്‍ പോലെ കണ്‍ മുന്നില്‍ ഉള്ളതെല്ലാം വെട്ടി നിരത്തി മുന്നോട്ടു പോകാം.
ഈ അവസരങ്ങളില്‍ നിങ്ങളിലെ ഒളിഞ്ഞു നോട്ടകാരന്‍ നിങ്ങളെ സഹായിക്കാന്‍ എത്തും. അവന്‍ ചിന്തകളുടെ നൂതന ശൈലി നിങ്ങള്ക്ക് പരിചയപ്പെടുത്തും,  വഴി തെറ്റി ഓടുന്ന നിങ്ങളുടെ മനസിനെ ചെവിക്കു പിടിച്ചു തിരിച്ചു കൊണ്ട് വരും, നിങ്ങളില്‍ ആനന്ദം നിറയ്ക്കും.
ക്ഷേമിക്കണം ഇത് എന്റെ മാത്രം തോന്നല്‍ ആണു.

ഏതെങ്കിലും രാത്രി നിങ്ങളുടെ ഉറക്കം നഷ്ട്ടപ്പെട്ടിടുണ്ടോ, ഉണ്ടെങ്കില്‍ ഞാന്‍ പറയും അന്ന് നിങ്ങള്‍ നിങ്ങളെ അറിഞ്ഞിട്ടുണ്ടെന്നു.
ഏതായാലും ഈ തണുത്ത വെളുപ്പാന്‍ കാലം എന്നില്‍ തിരിച്ചറിവിന്റെ വിത്ത് പാകിയിരിക്കുന്നു
എന്തുകൊണ്ടോ ഞാന്‍ ഇഷ്ട്ടപ്പെടുന്നത് സ്വയം കണ്ടെത്തലിനെ ആണു, അത് കൊണ്ട് തിരിച്ചറിവിനെ  കുറിച്ച് ഞാന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിയ്ക്കും
"കേട്ടു  മടുത്ത" ഈ "തണുത്ത വെളുപ്പാന്‍ കാലത്തു"
കേട്ടു  മടുത്ത" ഒരു ചൂടു കട്ടന്‍ കാപ്പി എന്നെ പ്രതീക്ഷിച്ചു ശ്രീധരേട്ടന്റെ ചായക്കടയില്‍ ഇരിപ്പുണ്ട്. അത് കുടിച്ചു കൊണ്ട് വേണം ഇന്നത്തെ തിരിച്ചറിവിന്റെ പാഠം ഒന്ന് revise ചെയ്യാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ