2013, നവംബർ 11, തിങ്കളാഴ്‌ച

ഒരു ചിരിക്കഥ

ഇതും ഒരു കഥയാണ്‌.പണ്ട്‌ റ്റിജോയും അനസും ഞങ്ങളുടെ റൂമിൽ കുടിയേറുന്നതിനും മുൻപ്‌.ഞാനും ആന്റണിയും രാജും "കുടിയേറു" നടത്തിയ കാലം. കുടിച്ച കുപ്പി ആറ്റിലെറിയുന്ന കലാപരുപാടിയാണു കുടിയേറ്‌.മുംബൈയിലും ഒരു ആറുണ്ടയിരുന്നു.കറുത്ത വെള്ളമൊഴുകുന്ന കലിനാ നദി.
ആന്റണി അന്ന് ഐ ബി എമ്മിൽ ജോലി ചെയ്യുന്നു.ആശാൻ കോൾ സെന്ററും നൈറ്റ്‌ ഷിഫ്റ്റും ഞങ്ങളുടെ ചിലവും ഒക്കെ വഹിച്ചു നടന്നൊരു നാളിലാണ്‌ വിമാനം നന്നാക്കനുള്ള പോസ്റ്റിലേയ്ക്ക്‌ ഒരു വിളി വന്നത്‌. ഇന്റർവ്വ്യു കോൾ.അതും ഡൽ ഹീന്ന്...ഇന്റർവ്യു അവൻ പുല്ലു പോലെ തോറ്റു അത്‌ വേറെ കാര്യം.സംഭവം എന്താണെന്നു വെച്ചാൽ.ഡെൽ ഹിയിൽ നിന്നും ഒരു ബീഗരൻ സംശയം കൊണ്ടാണ്‌ ആശാൻ വന്നത്‌. "ഐ ഡി ജി"
എയർ ഇന്ത്യയിൽ ഒരു ദിവസമെങ്കിലും ട്രയിനിങ്ങിനു കേറിയ ഒരുത്തന്‌ അതെന്താ സാധനമ്ന്ന് അറിയാം..സംഭവം വിമാനത്തിന്റെ എഞ്ഞിനിലെ ഒരു കെടുതാപ്പാണ്‌.
പക്ഷെ ഇന്റർവ്യൂന്‌ ആന്റണിയ്ക്ക്‌ പിഴച്ചത്‌ ഐ ഡി ജി യിൽ ആയിർറ്റുന്നു.
തിരിച്ചെത്തിയപാടെ ആദ്യം കണ്ട രാജിനോട്‌ ആന്റണി ചോദിച്ചു, അളിയാ ഈ ഐ ഡി ജി എന്താ സാധനം
നഖം വെട്ടിക്കൊണ്ടിരുന്ന രാജ്‌ എടുത വായിക്ക്‌ പറഞ്ഞു.
"റമ്മല്ലെ..ഫുള്ളിന്‌ 450 രൂപ. ഞാനടിച്ച്ട്ട്ണ്ട്‌..
"പോടാ...റമ്മാണ്‌ പോലും...ആന്റണി അകത്തേയ്ക്ക്‌ നടന്നു.
റമ്മായിരുന്നൊ അതോ ബ്രാണ്ടിയാരുന്നൊ എന്ന സംശയത്തിൽ രാജ്‌ മച്ചിലേയ്ക്ക്‌ നോക്കി.ട്യുബ്‌ ലൈറ്റ്‌ രാജിനെ നോക്കി കണ്ണടച്ചു.
ആന്റണി നേരെ ചെന്നത്‌ കാഴ്ച്ചയിൽ പഠിത്തക്കാരനെന്ന് തെറ്റിധരിയ്ക്കപ്പെടുന്ന കോശിയുടെ അടുത്തേയ്ക്കയിരുന്നു.കോശി ബൈബിൾ വചനങ്ങളിൽ മുഴുകി ഇരിയ്ക്കുകയായിരുന്നു.ആന്റണി ചോദ്യം ആവർത്തിച്ചു " അളിയാ ഈ ഐ ഡി ജി എന്താരുന്നെടാ സാധനം."
കേട്ടമാത്രയിൽ കോശി സ്വതസിദ്ധമായ ശൈലിയിൽ തല ചൊറിഞ്ഞു മുകളിലേയ്ക്ക്‌ നോക്കി ആലോചന തുടങ്ങി..
"ഐ ഡി ജീീ......മ്മ്..."
"എടാ റമ്മാടാ....അതിന്റെ ബ്രാണ്ടീമുണ്ട്‌...ഞാൻ കുടിച്ചിട്ടുള്ളതല്ലെ ഗുജറത്തീന്ന്....!!!"
തൊട്ടടുത്ത റൂമിൽ നിന്ന് രാജിന്റെ ശബ്ദവും ഒപ്പം തലയും പൊന്തി.
കോശി ആലോചനയിൽ നിന്നും ഉണർന്നുകൊണ്ട്‌ " ഹൊ റമ്മാരുന്നൊ ഞാൻ വിജാരിച്ചു നമക്ക്‌ പഠിയ്ക്കാനുള്ള എന്തോ ആണെന്ന്..."
അന്നു തന്നെ ആന്റണി ഓഫീസിൽ വിളിച്ച്‌ രണ്ടു ദിവസം ലീവെടുത്തു, എന്തിനാ ചിരി ചിരിച്ചു തീർക്കാൻ..
ഇത്‌ വായിച്ചിട്ട്‌ വേറെ ആരു ചിരിച്ചില്ലെങ്കിലും ആന്റണിയും രാജും കോശിയും ചിരിയ്ക്കും എന്നെനിക്കുറപ്പാണ്‌

1 അഭിപ്രായം:

  1. സത്യമാണ് സുഹൃത്തേ ചിരി വന്നില്ല. അത് പോട്ടെ IDG ഗൂഗിളിൽ തപ്പിയാ പോരായിരുന്നോ?

    മറുപടിഇല്ലാതാക്കൂ