അഞ്ചു വയസ്സുകാരി ആന്റ്രോയിഡ് ഉപയോഗിയ്ക്കുന്നത് കാണുമ്പൊ തോന്നുന്ന അമ്പരപ്പ്..അഞ്ചു വയസ്സി നീ മൊബെയിൽ കണ്ടിക്ക് ണാ... സ്ഥലം പതിവു പോലെ ഒരു തീവണ്ടി യാത്ര പരശുറം എക്സ്പ്രസിന്റെ ആവി പറക്കുന്ന ഒരു കോച്ചിൽ കൊച്ചി റ്റു കണ്ണുർ. ഓപ്പോസിറ്റ് സീറ്റിൽ ഒരു ചേച്ചിയും കൊച്ചും ഇരുപ്പുണ്ട്. അവൾ ഒരു 4 വയ്യസ്സുകാരിയാവം ഏറിയാൽ 5 എന്റ സൈഡിൽ ഇരിയ്ക്കുന്ന രണ്ട് പേക്ര പയ്യന്മാർ എന്റെ ഫോണിലേയ്ക്ക് വായും പൊളിച്ച് നോക്കി ഇരിപ്പുണ്ട്..വണ്ടിയിൽ തിരക്ക് കൂടിയിട്ടാവും കുഞ്ഞിപ്പെണ്ണ് കലപില കൂട്ടാൻ തുടങ്ങി.. ചേച്ചി ബാഗിൽ നിന്ന് ഒരു സാംസങ്ങ് എസ് 2 എടുത്ത് കൊച്ചിൻ കൊടുത്തു.പുള്ളിക്കാരി സിമ്പിൾ ആയി അൺ ലോക്ക് ചെയ്ത് വീഡിയോസ് കാണുന്നു പാട്ടു കേക്കുന്നു..അമ്മയോട് ഹെഡ് സെറ്റ് എടുക്കാൻ പറയുന്നു..അമ്മയും മോളും ഒരൊ ചെവിയിലും മാറി മാറി വെച്ച് പാട്ടു കേക്കുന്നു..കളി ചിരി ബഹളം..വണ്ടറടിച്ചിരിയ്ക്കുന്ന പീക്കിരികളും ഞാനും..ഇതിലിപ്പൊ വല്യ കാര്യമായിട്ടൊന്നുല്ലാ...ബട്ട് ദേർ ഈസ് വൺ തിംഗ് ....അമ്മയേക്കുറിച്ച് ചില നൊസ്റ്റാൾജിയകളുണ്ട്, മഴ പെയ്യുന്ന തണുത്ത് രാത്രികളിൽ അമ്മ പറയുന്ന കഥകൾ കേട്ട് അമ്മ പാടുന്ന പാട്ടുകൾ കേട്ടുറങ്ങുന്നത്..ചോറുണ്ണാൻ മടി പിടിച്ചിരിയ്ക്കുമ്പൊ കാക്കയെം പൂച്ചയേം കാണിച്ചു തന്ന് അറിയാതെ കഴിപ്പിയ്ക്കുന്നത്.അതിനി ഇങ്ങനെ പറയേടി വരും ബോറടിയ്ക്കുന്ന ട്രെയിൻ യാത്രകളിൽ അമ്മ പറഞ്ഞു തന്ന ഫേസ്ബുക്ക് കഥകൾ കേട്ടുറങ്ങിയത്. ഒറ്റ ഹേഡ് സെറ്റ് മാറ്റി മാറ്റി വെച്ച് ഗങ്ങ്നം സ്റ്റെയിൽ കേട്ടത് അങ്ങനെ... .ആരൊ വിളിച്ചു കൂവുന്നു ഡ്യൂഡ് ദിസ് ഇസ് വാട്ട് യു കോൾ ജനറേഷൻ ഗ്യാപ്പ്
സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ പോയ നിങ്ങള് ജനറേഷന്‍ ഗ്യാപ്പുമായി ഇവിടൊക്കെ കറങ്ങിത്തിരിയുന്നോ?
മറുപടിഇല്ലാതാക്കൂ