ഗ്ഗൊഡ്സെയുടെ പിന്മുറക്കാർ ഉപേക്ഷിച്ച ബീജം അവൻ ടെസ്റ്റ് റ്റ്യൂബിലിട്ടു സംയൊജിപ്പിചു.... ഈൻകുബേറ്ററിലെ ചൂടിൽ അവൻ അതിനെ വളർത്ത്തിയെടുത്തു... ഒടുവിൽ മുലപ്പാലും, സ്നേഹവും ഇഞ്ചെക്റ്റ് ചെയ്യേണ്ട സമയമായ്. അവൻ ശാസ്ത്രത്തിനോടു ചോദിച്ചു അവർ കൈ മലർത്തി.... തത്ത്വത്തിനോടു ചൊദിച്ചു അവർ മൗനമവലംബിചു... എങ്ങും കണ്ടു കിട്ടിയില്ല ഒടുവിൽ അവൻ അതില്ലാതെ കഴിയ്ക്കമെന്നു വെച്ചു... അവൻ "അഭിനവ ഫ്രങ്കൻസ്റ്റെൻ"
2013 ജൂൺ 12, ബുധനാഴ്‌ച
2013 ജൂൺ 11, ചൊവ്വാഴ്ച
ഐഡന്റിറ്റി ചെക്ക്
"എടാ ഐഡന്റിറ്റി ഇല്ലാത്തവനെ" തൊഴുത്തിൽ ചാണകം വടിച്ചു കൊണ്ടിരുന്ന അയാളെ നോക്കി ഭാഗ്യ ദേവത അലറി.അയാൾ ഒരു നിമിഷം ചുറ്റു പാടും കണ്ണോടിച്ച ശേഷം വീണ്ടും ജോലി തുടർന്നു. "നിന്നത്തന്നടാ...എന്നും ഇങ്ങനെ കണ്ടവരുടെ വാലേൽ തൂങ്ങി നടന്ന മത്യൊ" "വലേത്തൂങ്ങി ഹഹഹ..." അയാൾ ചാണകം വടിക്കുന്ന തൂമ്പാ താഴെയിട്ട് തൊഴുത്തിനു വെളിയിലിറങ്ങി.വൈക്കോൽത്തുറുവിനു മുകളിൽ ഇരുന്ന് തന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന ചിരിക്കുന്ന ദേവതയെ നോക്കി അയാൾ നിസംഗതയോടെ നിന്നു. എന്നും ഇങ്ങനെ അവൻ പറയുന്നത് കേട്ടും അവൻ പറയുന്നത് ചെയ്തും നടന്നാ മതിയൊ കയ്യിലിരിക്കുന്ന നാട്ടുമാങ്ങയുടെ മൂക്ക് കടിച്ച് ഒരു കഷണം നുണഞ്ഞു കൊണ്ട് ദേവത ചോദിച്ചു.. "ഇന്നാ ഇതു തിന്നിട്ടുണ്ടോന്ന് നോക്ക്".ദേവത ഒരു മാമ്പഴം അവനിട്ടുകൊടുത്തു.ചാണകം പറ്റിയ കൈ തുടയ്ക്കാതെ അവൻ അതു ചാടിപ്പിടിച്ച് സംശയിച്ചു നോക്കി.
"ഈ മീനമാസത്തിലെവിടുന്നാ മാമ്പഴം..ഹ്ം ദേവതയല്ലെ..സഹൃദയനാശാൻ ചോദിച്ചാ എന്തു പറയും.പറയാതിരുന്നലോ
വേണ്ട നന്നികേടാവും.ദേവതയോട് തന്നെ ചോദിയ്ക്കാം.
"അതേയ് ദ് ദ്
ദേവതെ ആശാൻ ചോദിച്ചാ
ഈ മാമ്പഴം എവടന്നു കിട്ടീന്ന് പറയണം" അയാൾ വിക്കി
വിക്കി ചോദിച്ചു. ഓ....അവന്റെ
ഒരൊണക്ക ആശാൻ.ദേവത
മന്ത്രവടികൊണ്ട് പുറം ചൊറിഞ്ഞു.
"നിനക്ക് അവനാണൊ അതോ മാമ്പഴമാണൊ വലുത്." "അത് അത്
അറിഞ്ഞൂടാ..."അയാൾ മാമ്പഴത്തിലേയ്ക്കു
നോക്കി നിർവ്വികാരനായ്
പറഞ്ഞു. "എനിക്കറിഞ്ഞൂടാ" "ഓ.....എന്തു ചോദിച്ചാലും
അലി...ഞൂ..ടാ..."
ദേവത മന്ത്രവടികൊണ്ട് കയ്യും കാലും പുറവും
മാറി മാറി ചൊറിഞ്ഞു.
"ഇത്ര വല്യ ദേവതയായിട്ട്
വൈക്കൊൽ തുറൂലിരുന്ന ചൊറിയൂന്ന് അറിയില്ലെ" അയാൽ പിറുപിറുത്തു. "നീ പറഞ്ഞത് ഞാൻ കേട്ടു അപ്പൊ നിനക്ക് നാവുണ്ട്" ദേവത മുകളിൽ
നിന്നും ഊർന്നിറങ്ങി"നോക്കി നിക്കാതെ ഈ കയ്യൊന്നു മാന്തിതാ ചൊരിഞ്ഞിട്ട് വയ്യ..അതൊ നിന്റെ ആശാനു മാത്രമെ നീ മാന്തി കൊടുക്കൂളൊ" അയാൾ മാന്ത്രികവടി എടുത്ത് ബദ്ധപ്പെട്ട് കൈ ചൊറിയാൻ തുടങ്ങി.. "ഹൊ അതെലൊക്കെ ചാണകമാക്കി..ഇങ്ങു താ..."ദേവത മന്ത്ര വടി പിടിച്ചു വാങ്ങി, പകരം ഒരു ചുള്ളിക്കമ്പെടുത്തു കൊടുത്തു. അയാൾ അതെടുത്ത് ദേവതയുടെ കൈ ചൊറിയാൻ തുടങ്ങി. "അവടെയല്ലടാ ...ഇവടെ" ദേവത അയാളുടെ തലയിൽ ഒരു കിഴുക്കു വെച്ചു കൊടുത്തിട്ടു പറഞ്ഞു. " ഹൗ...ദേവതയാണെന്നു പറഞ്ഞിട്ട് കാര്യമില്ല ഇതു കൈയ്യോ അതൊ ഇരുമ്പുവടിയോ." അയാൾ വേദനയൊടെ ഓർത്തു. "നീ ഇങ്ങനെ അവരും ഇവരും ഒക്കെ പറയുന്നത് കേട്ടിരുന്നാ നിനക്കതിനു മാത്രമെ നേരം കാണൂളു..നിന്റെ നല്ലതിനു വേണ്ടിയാ ഞാൻ പറയുന്നെ" കയ്യിൽ സശ്രദ്ധം ചൊറിയുന്ന അയാളെ നോക്കി ദേവത പറഞ്ഞു. അയാൾ മൂളിക്കേട്ടു. "അവടെയല്ലെട മണ്ടാ ഇപ്പറത്..നീ എന്റെ കയ്യിലെ തൊലിമുഴുവൻ കളയൂലൊ".ദേവത മന്ത്രവടി കൊണ്ട് അവന്റെ തലക്കിട്ട് ഒന്നു കൊടുത്തിട്ടു പറഞ്ഞു. "ഔ...." വേദന അവന്റെ കണ്ണിലൂടെ ഒഴുകി ഒലിച്ചു. മ് മ് ....സാരമില്ല ഞാൻ പറഞ്ഞുന്നെ ഉള്ളു നീ കരയണ്ട.ദേവത അവന്റെ മുടിയിൽ തലോടി. "ആ മതി ഇനി പോയി കുറച്ചു വെള്ളം എടുത്തിട്ട് വാ ഈ കയ്യൊന്നു കഴുകട്ടെ." ദേവത പറഞ്ഞു. അയാൾ കിണട്ടിൻ കരയിലേയ്ക്ക് ഓടി തിടുക്കത്തിൽ ഒരു ബക്കറ്റ് വെള്ളം കോരി കൈ കഴുകി.രണ്ടു തൊട്ടി വെള്ളം കോരി ബക്കറ്റ് നിറച്ചു. " എടാ പെരട്ടെ തൊഴിത്തിലെ ചാണകം വടിച്ചോടാ പശൂനെ കേറ്റി കെട്ടാറായി" അപ്പൊഴാണയാൾ ഓർത്തത് ചാണകം വടിച്ചു കളഞ്ഞിട്ടില്ല.പക്ഷെ ഭാഗ്യ ദേവത വെള്ളം ചോദിച്ചാ എങ്ങന കൊടുക്കതിരിക്കുന്നെ.ദേവതയില്ലയിരുന്നെങ്കിൽ താൻ എവിടെയും എത്തില്ലയിരുന്നു.അയാൾ ബക്കറ്റുമായ് വൈക്കോൽത്തുറുവിന്റെ അടുത്തേയ്ക്ക് ഓടി.ഇല്ല ദേവതയുടെ പൊടി പോലും ഇല്ല..തന്നെ പറ്റിച്ചു മുങ്ങി. ആ തിരക്കു കാണും "മ്പേ..." പശുവിന്റെ കരച്ചിൽ കേട്ട് അയാൾ ഞെട്ടി "ആശാൻ വേണൊ ദേവത വേണൊ അതോ ഐഡന്റിറ്റി വേണൊ" അയാൾ ബക്കറ്റിലെ വെള്ളം തലയിലൂടെ കമഴ്ത്തി
2013 ഏപ്രിൽ 28, ഞായറാഴ്‌ച
ഹാങ്ങോവർ
പാലക്കാടു നിന്നും കോയമ്പത്തൂരേയ്ക്കുള്ള ജനറൽ കമ്പാർട്ടുമെന്റിലെ ഒരു രത്രി യാറ്റ്ര..തിരക്കുള്ള ട്രെയിനിലാണു ഞാനിപ്പൊൾ..കഷ്ടിച്ചു നിൽക്കാം..എന്റെ തൊട്ടടുത്ത് സൈഡ് സീട്ടിൽ ഇരിക്കുന്ന രണ്ടു മലയാളി യുവാകൾ..അവരുടെ സീറ്റിൽ തല ചാരിവെച് ഒരു മറുനാടൻ യുവാവ് നിലതിരിക്കുന്നുണ്ട്..എടയ്ക്കെപ്പഴൊ നിന്നുകൊണ്ടുള്ള ഉറക്കം വിട്ടു ഞാൻ ഉണർന്നു..നൊക്കുന്മ്പൊൾ മുൻപു കണ്ട യുവാക്കളിൽ ഒരുത്ത..ശാന്തനായ് അവരുടെ സീറ്റിൽ തലചാരി വച്ച് ഉറങ്ങുന്ന ആ യുവാവിന്റെ മുടിയിൽ പിടിച്ചു വലിക്കുന്നു...അയാൾ ഞെട്ടി ഉണരുമ്പൊൾ അവർ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ...ഇതൊന്നും പൊരാഞ്ഞ് ഇടയ്ക്ക് അയാളെ തട്ടി വിളിച്ചുനർത്തി എന്തൊ ചോദിക്കുന്നു...ഈ മൈരന്മാർക്ക് എന്തിന്റെ കഴപ്പാണെന്നു ഞാനോർത്തു..പപ്പിലിയൊ ബുദ്ധ് കണ്ട ഒരു ഹാങ്ങ് ഓവർ മനസിൽ കിടപ്പുണ്ടാരുന്നു..ആ ഇരുന്നത് ഒരു പെണ്ണായിരുന്നെങ്കിൽ എന്ന് ചിന്ത മനസിൽ വന്നു കയറിയപ്പോഴേയ്ക്കും സ്റ്റേഷൻ എത്തിയിരുന്നു
2013 ഫെബ്രുവരി 13, ബുധനാഴ്‌ച
Oru pranayadinathinte ormakk
അതും ഒരു February 14 ആയിരുന്നിരിക്കണം. Februaryയിലെ ഒരു തണുത്ത പ്രഭാതത്തില്‍ ആണ് ഞങ്ങള്‍ നാട്ടിലേക്ക് വണ്ടി കയറിയതെന്ന് അമ്മ പറഞ്ഞ ഒരോര്‍മ്മ. പക്ഷെ ഇന്നും മനസ്സില്‍ മായാതെ, കുഞ്ഞു നാളില്‍ കുറ്റിപ്പെന്സില്‍ കൊണ്ട് വരച്ചിട്ട ഒരു ചിത്രമുണ്ട്.
ചെമ്പന്‍ തലമുടിയും, തുടുത്ത കവിളുകളും, ചുവന്ന പുള്ളികള്‍ ഉള്ള ഫ്രോക്കും ധരിച്ച ഒരു 5 വയസ്സുകാരിയുടെ അവ്യക്തമായ രൂപം.
അവളുടെ കണ്ണുകളില്‍ നിന്നും അന്ന് നിറഞ്ഞൊഴുകിയ കണ്ണുനീര്‍ ഇന്നും എന്നെ പൊള്ളിക്കുന്നു.
അച്ഛന്‍ കാശ്മീരിലെയ്ക്ക് transfer കിട്ടിയത് കൊണ്ടാന്‍ ഞങ്ങളെ നാട്ടില്‍ കൊണ്ട് നിര്‍ത്താന്‍ തീരുമാനിച്ചത്.അങ്ങനെ Meerutഉം , അവിടുത്തെ Military Camp ഉം ഞങ്ങളുടെ Quartersഉം ,Park ഉം Open Theaterഉം അമ്പലവും എല്ലാം ഒരു ഓര്‍മ്മപ്പുസ്തകതിന്റെ താളുകളായ്.
" പൂജാ...!!!"എന്ന വിളിയാന്‍ എന്റെ ഓര്‍മകളുടെ തുടക്കം.അതിനപ്പുറം പഴക്കമുള്ളത് എത്ര തിരഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.ആ വിളി ചെന്ന് നില്‍ക്കുന്നത് നീല പെയിന്റ് അടിച്ച വാതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു നോക്കുന്ന ഒരു മുഖതാണ്
അവിടെ അപ്പോള്‍ ഒരു ചിരി വിടര്ന്നിട്ടുണ്ടാകും. Quarters നു പിന്നിലെ ഇടവഴിയിലൂടെ നടന്നു റോഡു മുറിച്ചു കടന്നാല്‍, കാണുന്നത് ഒരു കുതിരാലയതിന്റെ മതില്ക്കെട്ടാണ്. അതിനരികിലെ ഒരു മണ്‍ത്തിട്ടയില്‍ കയറി നിന്നു, ഏന്തി വലിഞ്ഞു ഞങ്ങള്‍ അകത്തേക്ക് നോക്കുമായിരുന്നു. അമമ പറഞ്ഞു കൊടുത്ത കഥയിലെ രാജകുമാരന്‍ വരുന്ന വെള്ളക്കുതിരയെ കാണാന്‍ ആയിര്രുന്നു അവള്‍ക്കിഷ്ട്ടം.
പടര്‍ന്നു പന്തലിച്ച വയസ്സന്‍ പുളിമരത്തിന്റെ ചോട്ടില്‍ ഇരുന്നു. അവളുടെ മുടിയില്‍ കെട്ടിവെച്ച പച്ച റിബ്ബണില് അഴുക്കു പറ്റുന്നത് വരെ ഞങ്ങള്‍ കളിച്ചു ചിരിച്ചു നേരം കളഞ്ഞു
Training Camp നിന്നും ഉയരുന്ന വെടിയോച്ചയില്‍ അവള്‍ ഞെട്ടുമ്പോള്‍,അവള്‍ പിണങ്ങുന്നത് കാണാന്‍ അവളെ മനപ്പൂര്‍വം കളിയാക്കുമായിരുന്നു. ഒടുവില്‍ പിണക്കം മാറ്റനായ് ചാഞ്ഞു നിന്ന മള്‍ബറി ചെടിയില്‍ നിന്നും പഴങ്ങള്‍ പറിച്ചു കൊടുത്തു.
മള്‍ബറി പറ്റിയ frokഉം ആയി വീട്ടിലെത്തുന്ന അവളെ അമ്മ വഴക്കു പറയുന്നതോറ്ത്തു ഞാന്‍ കരയുമായിരുന്നു
ചെമ്പന്‍ മുടിയും, പച്ച റിബ്ബണ് ഉം, തുടുത്ത കവിളും, ചുവന്ന പുള്ളികള്‍ ഉള്ള ഫ്രോക്കും ഒഴിച്ച് മറ്റെല്ലാം കാലത്തിന്റെ മഴയും വെയിലും ഏറ്റു മങ്ങിപ്പോയ്.
കണ്ടു മറയുന്ന ഓരോ മുഖത്തും ഞാന്‍ കാണാന്‍ കൊതിക്കുന്നത് ആ മങ്ങിയ ചിത്റം മാത്രമാണ്
2013 ഫെബ്രുവരി 12, ചൊവ്വാഴ്ച
Oru Deshathinte Kadha : A review
ഒരു കഥയിലെ കഥാപാത്രങ്ങള്‍ നിങ്ങളോട് സംവദിക്കുന്നതായ് തോന്നുമ്പോള്‍, അഥവാ നിങ്ങളും അവരില്‍ ഒരാള്‍ ആയിരുന്നെങ്ങില്‍ എന്ന് കൊതിക്കുകയാണെങ്കില്‍, അപ്പോഴാണ് കഥ ഒരു അനുഭവം ആയിത്തീരുന്നത്. അത്തരത്തില്‍ ഒന്നാണ ജ്ഞാനപീഠം ലഭിച്ച S K പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ.
പേരിനോട് തികച്ചു നീതി പുലര്‍ത്തുന്ന രീതിയില്‍ തന്നെ എഴുതപ്പെട്ടിട്ടുള്ളത കൃതി.ശ്രീധരന്റെ കുട്ടിക്കാലവും, കൌമാരവും, പ്രണയവും, സപ്പ്റ് സറ്ക്കീട്ടും, എല്ലാം ലളിതമായ ഭാഷയില്‍ അനാവരണം ചെയ്യുന്നതിനൊപ്പം,
അതിരാനിപ്പടം എന്നാ ഗ്രാമത്തിന്റെ തുടിപ്പും തേങ്ങലും, നന്മയും തിന്മയും ഭൂപ്രകൃതിയും എല്ലാം ഉള്‍കൊള്ളിച്ചു ആത്മ കഥാപരമായ് എഴുതിയ കൃതി.
കുവൈറ്റ് കുഞ്ഞാപ്പുവും, കോരന്‍ ബട്ലറും, ആശാരി ആണ്ടിയും, വാസു രൈട്ടരും, അങ്ങനെ നാട്ടിന്പുറത്തിന്റെ നന്മകളും, കൊച്ചു കൊച്ചു കള്ളത്തരങ്ങളും, വ്യക്തമായ് ഉള്‍ക്കൊണ്ടിട്ടുള്ള ഒരു പറ്റം കഥാപാത്രങ്ങള്‍.
സാഹിത്യത്തില്‍ നവീനമായ രചനാ രീതികള്‍ പരീക്ഷിക്കപ്പെടുമ്പോഴും ഒരു ദേശത്തിന്റെ കഥ ഒരു മികച്ച വായന അനുഭവം ആയിരിക്കും
2013 ഫെബ്രുവരി 3, ഞായറാഴ്‌ച
Oru Veluppankalam
എഴുതാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഏതാണെന്ന് എന്ന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും,മനസ് കലങ്ങി മറിഞ്ഞു ഇരിക്കുമ്പോള്‍ ആണെന്ന്.
പ്രക്ഷുബ്ധം ആയ മനസ്സില്‍ നിന്നും ആത്മാവിനെ വേര്‍തിരിച്ച് എടുക്കാം എന്നൊന്നും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല, എന്നാലും പറയാം ഈ പ്രക്ഷുബ്ദതയെ മാറി ഇരുന്നു ഒന്ന് ഒളിഞ്ഞു നോക്കുമ്പോള്‍,നമുക്ക് കാണാം എന്താണ്‍ നമ്മള്‍ എന്ന്, എവിടെയാണ്‍ നമ്മള്‍ എന്ന്, എങ്ങോട്ടാണ് നമ്മള്‍ പോകേണ്ടത് എന്ന്.
കലങ്ങി മറിഞ്ഞ ഒരു മാനസിക നിലയില്‍ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചിന്തിക്കാം, ഏതു വഴിക്കും സഞ്ജരിക്കാം , സങ്കല്‍പ്പങ്ങള്‍ക്കും ' പ്രതീക്ഷകള്‍ക്കും അപ്പുറം വരെ, ഒരു barbarian ന്‍ പോലെ കണ്‍ മുന്നില്‍ ഉള്ളതെല്ലാം വെട്ടി നിരത്തി മുന്നോട്ടു പോകാം.
ക്ഷേമിക്കണം ഇത് എന്റെ മാത്രം തോന്നല്‍ ആണു.
ഏതെങ്കിലും രാത്രി നിങ്ങളുടെ ഉറക്കം നഷ്ട്ടപ്പെട്ടിടുണ്ടോ, ഉണ്ടെങ്കില്‍ ഞാന്‍ പറയും അന്ന് നിങ്ങള്‍ നിങ്ങളെ അറിഞ്ഞിട്ടുണ്ടെന്നു.
എന്തുകൊണ്ടോ ഞാന്‍ ഇഷ്ട്ടപ്പെടുന്നത് സ്വയം കണ്ടെത്തലിനെ ആണു, അത് കൊണ്ട് തിരിച്ചറിവിനെ കുറിച്ച് ഞാന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിയ്ക്കും
"കേട്ടു മടുത്ത" ഈ "തണുത്ത വെളുപ്പാന്‍ കാലത്തു"
കേട്ടു മടുത്ത" ഒരു ചൂടു കട്ടന്‍ കാപ്പി എന്നെ പ്രതീക്ഷിച്ചു ശ്രീധരേട്ടന്റെ ചായക്കടയില്‍ ഇരിപ്പുണ്ട്. അത് കുടിച്ചു കൊണ്ട് വേണം ഇന്നത്തെ തിരിച്ചറിവിന്റെ പാഠം ഒന്ന് revise ചെയ്യാന്‍
2013 ജനുവരി 29, ചൊവ്വാഴ്ച
Ente Pranayam
കാലാന്തരതിനപ്പുറം എന്നില്‍ ഒളിച്ചിരുന്നു, ഇടയ്ക്ക് തെളിഞ്ഞും മറഞ്ഞും, ഒടുവിലൊരു ഉച്ച ചൂട് മറാത്ത, വേനല്‍ സന്ധ്യയില്‍,അനുഭവങ്ങളുടെ കൈയ്യും പിടിച്ചു എന്നിലേക്ക് കടന്നു വന്ന എന്റെ പ്രണയ.
