2014 ഏപ്രിൽ 27, ഞായറാഴ്‌ച

അഞ്ചു വയസ്സുകാരി ആന്റ്രോയിഡ്‌ ഉപയോഗിയ്ക്കുന്നത്‌ കാണുമ്പൊ തോന്നുന്ന അമ്പരപ്പ്‌..അഞ്ചു വയസ്സി നീ മൊബെയിൽ കണ്ടിക്ക്‌ ണാ... സ്ഥലം പതിവു പോലെ ഒരു തീവണ്ടി യാത്ര പരശുറം എക്സ്പ്രസിന്റെ ആവി പറക്കുന്ന ഒരു കോച്ചിൽ കൊച്ചി റ്റു കണ്ണുർ. ഓപ്പോസിറ്റ്‌ സീറ്റിൽ ഒരു ചേച്ചിയും കൊച്ചും ഇരുപ്പുണ്ട്‌. അവൾ ഒരു 4 വയ്യസ്സുകാരിയാവം ഏറിയാൽ 5 എന്റ സൈഡിൽ ഇരിയ്ക്കുന്ന രണ്ട്‌ പേക്ര പയ്യന്മാർ എന്റെ ഫോണിലേയ്ക്ക്‌ വായും പൊളിച്ച്‌ നോക്കി ഇരിപ്പുണ്ട്‌..വണ്ടിയിൽ തിരക്ക്‌ കൂടിയിട്ടാവും കുഞ്ഞിപ്പെണ്ണ്‌ കലപില കൂട്ടാൻ തുടങ്ങി.. ചേച്ചി ബാഗിൽ നിന്ന് ഒരു സാംസങ്ങ്‌ എസ്‌ 2 എടുത്ത്‌ കൊച്ചിൻ കൊടുത്തു.പുള്ളിക്കാരി സിമ്പിൾ ആയി അൺ ലോക്ക്‌ ചെയ്ത്‌ വീഡിയോസ്‌ കാണുന്നു പാട്ടു കേക്കുന്നു..അമ്മയോട്‌ ഹെഡ്‌ സെറ്റ്‌ എടുക്കാൻ പറയുന്നു..അമ്മയും മോളും ഒരൊ ചെവിയിലും മാറി മാറി വെച്ച്‌ പാട്ടു കേക്കുന്നു..കളി ചിരി ബഹളം..വണ്ടറടിച്ചിരിയ്ക്കുന്ന പീക്കിരികളും ഞാനും..ഇതിലിപ്പൊ വല്യ കാര്യമായിട്ടൊന്നുല്ലാ...ബട്ട്‌ ദേർ ഈസ്‌ വൺ തിംഗ്‌ ....അമ്മയേക്കുറിച്ച്‌ ചില നൊസ്റ്റാൾജിയകളുണ്ട്‌, മഴ പെയ്യുന്ന തണുത്ത്‌ രാത്രികളിൽ അമ്മ പറയുന്ന കഥകൾ കേട്ട്‌ അമ്മ പാടുന്ന പാട്ടുകൾ കേട്ടുറങ്ങുന്നത്‌..ചോറുണ്ണാൻ മടി പിടിച്ചിരിയ്ക്കുമ്പൊ കാക്കയെം പൂച്ചയേം കാണിച്ചു തന്ന് അറിയാതെ കഴിപ്പിയ്ക്കുന്നത്‌.അതിനി ഇങ്ങനെ പറയേടി വരും ബോറടിയ്ക്കുന്ന ട്രെയിൻ യാത്രകളിൽ അമ്മ പറഞ്ഞു തന്ന ഫേസ്ബുക്ക്‌ കഥകൾ കേട്ടുറങ്ങിയത്‌. ഒറ്റ ഹേഡ്‌ സെറ്റ്‌ മാറ്റി മാറ്റി വെച്ച്‌ ഗങ്ങ്നം സ്റ്റെയിൽ കേട്ടത്‌ അങ്ങനെ... .ആരൊ വിളിച്ചു കൂവുന്നു ഡ്യൂഡ്‌ ദിസ്‌ ഇസ്‌ വാട്ട്‌ യു കോൾ ജനറേഷൻ ഗ്യാപ്പ്‌

2014 ജനുവരി 31, വെള്ളിയാഴ്‌ച

General Compartment

ഈ ട്രെയിൻ യാത്രയെക്കുറിച്ച്‌ എഴുതുന്ന ലോകത്തിലെ ആദ്യത്തെ ആളാണു ഞാനെന്നും അതിനെക്കുറിച്ചുള്ള ലോകത്തെ ആദ്യ സാഹിത്യ ശകലം ഇതാണെന്നുമുള്ള ഒരു കാഴച്ചപ്പാടോടെ തുടങ്ങിയാൽ ആരും തെറ്റിദ്ധരിയ്ക്കരുത്‌.കാരണം എനിയ്ക്കിപ്പൊ അങ്ങിനെ ഒക്കെ തൊന്നുന്നു.എന്തു കൊണ്ട്‌ ഓരൊ ട്രെയിൻ യാത്രയും ഏറ്റവും പുതുമയുള്ളതായ്‌ തൊന്നുന്ന്. ഒരു പക്ഷെ ട്രെയിൻ സാമൂഹിക അവസ്ഥയുടെ ഒരു ഡിറ്റൊ പ്രതിരൂപം ആയതുകൊണ്ടാവാം..ജനറൽ കമ്പാർട്ടുമന്റ്‌ എന്നും എന്റെ ഒരു വീക്ക്നസ്സാണ്‌.പല സ്ഥലങ്ങൾ സഞ്ചരിയ്ക്കുന്നതിന്റെ ഗുണം ചെയ്യും ഒറ്റ ജനറൽ യാത്ര.അടക്കിപ്പിടിച്ച്‌ വികാരങ്ങളുടെ ഒരു...ഒരു..പ്രഷർ കുക്കർ പോലെ ആണത്‌.ആളുകൾ എപ്പൊ വേണമെങ്കിലും പൊട്ടിത്തെറിയ്ക്കുമെന്ന അവസ്ഥ..ഇതിനു മുൻപെ ലോക്കൽ ട്രെയിനിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അതൊരിയ്ക്കലും ഒരു ദീർ ഘ ദൂര ജനറൽ യാത്രയ്ക്ക്‌ സമമാകില്ല...ആ അത്രെം ഒക്കെ മതി.

Kothuk

കൊതുകിനെ കുറിച്ച്‌ രണ്ടു വാക്ക്‌.

കുറെ നാളായ്‌ റ്റൈം ലൈൻ കാലിയടിച്ചു കിടക്കുന്നത്‌ കണ്ട വിഷമത്തിൽ എന്തെലും പോസ്റ്റണല്ലോന്ന് വിജാരിച്ചപ്പൊ ആദ്യം ഓർമ്മവന്നത്‌ കൊതുകിനെ ആണു..കൊച്ചിയിൽ എത്തിയ ആദ്യ ദൂസം തന്നെ ഒരു കാര്യം മനസിലായ്‌ കൊച്ചി ഒരിയ്ക്കലും നിങ്ങളെ ഒറ്റപ്പെടുത്തില്ല കാരണം ഏത്‌ എകാന്തതയിലും ഒരു കൂട്ടം കൊതുകുകൾ ഉണ്ടാവും കമ്പനിയ്ക്ക്‌...ഫ്യൂസൂരാൻ വന്ന കെ എസ്‌ ഈ ബീക്കാരന്‌ പട്ടിണി കിടക്കാൻ വെച്ച കാശെടുത്തു കൊടുത്തത്‌ രാത്രി വരുന്ന കൊതുകിനെ പേടിച്ചാണ്‌...ശരിയ്ക്കു പറഞ്ഞാ ഈ കൊട്ടേഷങ്കാരൊക്കെ വളരെ നല്ല ആൾക്കരാണ്‌ കൊതുകിനെ വെച്ചു നോക്കുമ്പൊ...ബസ്റ്റോപ്പിലൊക്കെ ചുമ്മ വായും നൊക്കി നിക്കുന്നവരെ ചോര കുടിയന്മാർ എന്നു വിലിക്കുന്നവരോട്‌ പുച്ചം തൊന്നുന്നു...നട്ടപ്പതിരായ്ക്ക്‌ ഓരുളുപ്പും ഇല്ലാതെ ചോര കുടിയ്ക്കുന്ന ഇവറ്റയെ അല്ലെ സത്യത്തിൽ ജയിലിൽ ഇടണ്ടത്‌..
കൊതുകുകടി is bitter than പട്ടിണി

2013 ഡിസംബർ 30, തിങ്കളാഴ്‌ച

മുല്ലപ്പെണ്ണ്‌ ഒരു ബോംബേക്കഥ.

മുംബൈ കഥകൾ പറയുന്ന കൊണ്ട്‌ അവമ്മാരിപ്പ എന്നെ ബോംബെ എന്ന വിളിക്കുന്നെ. എന്നൊടാ കളി, ഒരു മുംബൈക്കഥ സീരീസ്‌ തന്നെ എറക്കാൻ തീരുമാനിച്ചു...കഥ ഇങ്ങനെ. മുംബൈ ഒരു മഴക്കാലം മറയ്ൻ ലൈൻസിലെ മഴയെക്കുരിച്ച്‌ സൂരജ്‌ ഗുപ്തയാണ്‌ ആദ്യം പറഞ്ഞത്‌.മുംബൈ മിററിൽ നനഞ്ഞൊലിച്‌ ന്രിത്തം ചെയ്യുന്ന "ചിക്സിന്റെ" ഫോട്ടൊയും കണ്ട ആവേശവുമായ്‌ പോകാൻ തന്നെ തീരുമാനിചു.
 മുംബൈ സെന്റ്രലിൽ ലോക്കൽ ട്രെയിൻ ഇരങ്ങ്യപ്പൊ ഒടുക്കത്തെ മഴ...ശൂരജ്‌ പറഞ്ഞ ഈ റ്റൈപ്‌ മഴ അല്ല വേറെ മഴയുണ്ട്‌ അതാണെന്ന്. അത്‌ വരുന്ന വരെ വെയ്റ്റ്‌ ചെയ്യാനം. ആ ഗ്യാപ്പിൽ നൊസ്റ്റാൽജിയയുടെ പേരും പറഞ്ഞ്‌ ഗ്രേറ്റ്‌ മറട്ടയിൽ കേറി ദിൽ വാലെ ദുനിയ കാണാൻ കേറി.പയ്യൻ ആഴ്ച്ചയ്ക്കാഴ്ച്ചയ്ക്ക്‌ ഗേൾ ഫ്രണ്ടിനെ കൊണ്ട്‌ വരുന്ന സതലമാണ്‌ പോലും. എന്തിനാണാവോ.....പകുതി കണ്ടപ്പളെ എന്റെ നൊസ്റ്റാൾജിയ മാറി. തീറ്ററിൽ നിന്ന് പുറത്തു ചാടിയപ്പൊ മഴ തോർന്നിരുന്നു. ഇതാണ്‌ ബെസ്റ്റ്‌ റ്റൈം എന്നും പറഞ്ഞ്‌ അവൻ ഓടി. ആവേശം മൂത്ത്‌ ഞാനും.
റോഡ്‌ മുറിച്ച്‌ കടന്നപ്പൊ വാക്ക്‌ വയ്‌ മൊത്തം നിറഞ്ഞിരിയ്ക്കുന്ന്. മുകളിൽ കയറി റ്റൈറ്റാനിക്ക്‌ പോസിൽ കയ്യും വിടർത്തി കടലിൻ വെല്ലുവിളിച്ച്‌ നിന്നു. വെള്ളി നൂലു പോലെ ചാറ്റൽ മഴ വന്ന് കെട്ടിപ്പിടിയ്ക്കും, ഉമ്മ വെയ്ക്കും, ഇക്കിളി കൂട്ടും, കണ്ണടച്ചില്ലേൽ ചെലപ്പൊ വിവരമറിയും. കണ്ണു പാതി ചിമ്മി ചുറ്റും കണ്ണോടിച്ചു. മറയ്ൻ ലൈനിന്റെ "റ" ഷേപ്പിൽ മൊത്തം മുംബൈ യുവത്വം നിറഞ്ഞിരിയ്ക്കുകയാണ്‌.സൂരജിന്റെ നോട്ടത്തൊടൊപ്പം എന്റെ നോട്ടവും നനഞ്ഞ്‌ കുതിർന്ന യുവത്വങ്ങളിലേയ്ക്ക്‌ തിരിഞ്ഞു. അങ്ങനെ ഞാൻ മാത്രം മാന്യനായാ പറ്റില്ലല്ലോ.
ആ കളർ പടത്തിന്റെ ഇടയിലെവിടെയോ നനഞ്ഞ്‌ കുതിർന്ന കീറിയ ഫ്രോക്ക്‌ വിടർത്തി തിത്തെയ്‌ താഹ തെയ്‌ തെയ്‌ താഹ കളിയ്ക്കുന്ന കുഞ്ഞിപ്പെണ്ണിനെ ഞാനെന്തിനോ നോക്കി. പെട്ടന്നെനിയ്ക്ക്‌ മുല്ല്പ്പൂവാണ്‌ ഓർമ്മ വന്നത്‌ അവളെ മുല്ലപ്പെണ്ണെന്ന് വിളിയ്ക്കാനും. അവൾ അടുത്തു വരുമ്പൊ എന്തുകൊണ്ടൊ കളര്‌ പടങ്ങളെല്ലാം ഓഴിഞ്ഞ്‌ മാറുകയായിരുന്നു. അതൊന്നും ശ്രെദ്ധിയ്കാതെ അവൾ കൈകൾ ഉയർത്തിയും താഴ്ത്തിയും അജ്ഞാതമായ മുദ്രകൾ കാണിച്ചും അവൾ മഴകൊണ്ടു. അവിടെ അവൾ മാത്രമായിരിയ്ക്കും മഴ ആസ്വദിയ്ക്കുന്നത്‌, ഒപ്പം അവളെ നോക്കി നിൽക്കുന്ന ഞാനും.
ഒരുപാടു നേരം നോക്കി നിന്നതു കൊണ്ടാണോ എന്തൊ അവൾ എന്നെ നോക്കി പാൽപ്പല്ലു പോയ മോണ കാട്ടി ഒരു വെളുത്ത ചിരി ചിരിച്ചു. തൂവെള്ള ചിരി. ഓട്ടൊ സജ്ജഷൻ പോലെ എന്റെ മുഖത്തും അതു പ്രതിഫലിച്ചു.കമ്പി കെട്ടിയ പല്ലു കാണിച്ച്‌ ഞാനും ചിരിച്ചു.
കഴുത്തിനു പിറകിൽ സൂരജിന്റെ കൈ വീണപ്പഴാണ്‌ മഴ മാറി കടൽക്കാറ്റ്‌ വീശാൻ തുടങ്ങിയത്‌ അറിയുന്നത്‌. അപ്പഴെയ്ക്കും ഒക്കത്തൊരു കൊച്ചിനേം വെച്ച്‌ അവളുടെ അമ്മ വന്ന് തലയ്ക്ക്‌ കിഴുക്കും കൊടുത്തുകൊണ്ട്‌ അവളെ തെളിച്ചുകൊണ്ടു പോയി. അറബിക്കടലിൽ നിന്നടിയ്ക്കുന്ന അത്തറു പൂശിയ ചൂടുകാറ്റും കൊണ്ട്‌ ഞാൻ നിന്നു.
എന്തിനായിരിയ്ക്കും അമ്മ അവളെ തല്ലിയത്‌. മഴ നനഞ്ഞതിനായിരിയ്ക്കുമൊ അതൊ അവളുടെ കീശയിൽ വീണ ചില്ലറത്തുട്ടിന്റെ എണ്ണം കുറഞ്ഞതിനോ....

2013 നവംബർ 13, ബുധനാഴ്‌ച

മരുന്ന്





മൂവായിരം രൂപ !മെഡിക്കല്‍ ഷോപ്പിലെ പയ്യന്‍ പറഞ്ഞത് അയാള്‍ മനസ്സിലിട്ടുഴിഞ്ഞു.സൂര്യന്‍ തലയ്ക്ക് മുകളില്‍ ചുട്ടു പഴുക്കുകയാണ് ,വിയര്‍പ്പ് അയാളുടെ മൂക്കിന്‍ മുകളിലൂടെയും,കഴുത്തിലൂടെയും ഒഴുകിയിറങ്ങി .വരണ്ട തൊണ്ട നനയ്ക്കാന്‍ നാവുകൊണ്ട് ചുണ്ട് നനച്ച് ഉപ്പു കലര്‍ന്ന വിയര്‍പ്പ് ഉമിനീരും കൂട്ടി ഇറക്കി .അയാള്‍ കാലുകള്‍ നീട്ടി വലിച്ച് നടന്നു .
“2 മണിയാകുമ്പോഴേക്കും ഈ മരുന്ന് വാങ്ങീട്ട് വരണം
പുറത്തു നിന്ന് വാങ്ങിച്ചോ. ഇവടെ കാണത്തില്ല  “ നേഴ്സ് പറഞ്ഞു.
അങ്ങനെയാണ് അയാള്‍ മെഡിക്കല്‍ ഷോപ്പിലെത്തിയത്.
“നീയെന്നെ ശപിക്കരുത് രാജമ്മേ .....!!നീയീ വേദന തിന്നുന്നത് കണ്ടോണ്ടിരിക്കാന്‍ വയ്യാത്ത കൊണ്ടാ.....!”
അയാള്‍ കട്ടിലില്‍ ഇരിക്കുന്ന ഭാര്യയുടെ മുടി വശത്തേക് മാടി വച്ച് ,മഞ്ഞചരടില്‍ കോര്‍ത്ത താലി അഴിച്ചെടുത്തു .
“വേറെ വഴിയില്ലാത്തകൊണ്ടാ......”
അയാള്‍ താലി കൈവെള്ളയിലിട്ടുഴിഞ്ഞുകൊണ്ട് പറഞ്ഞു.
ഉറക്കമില്ലാതെ ചുവന്നു വീര്‍ത്ത അയാളുടെ കണ്ണില്‍ നനവ്‌ പടര്‍ന്നു .
അത് കണ്ടിട്ടെന്നോണം അവളുടെ കണ്ണിലും ഒരു നീരുറവ പൊടിഞ്ഞു .
“നീ കണ്ണു തൊടക്ക്... ആളുകള് കാണും  
അയാള്‍ പറഞ്ഞു.
വാര്‍ഡില്‍ നല്ല തിരക്കാണ് .രോഗികളുടെയും അവരെ കാണാന്‍ വരുന്നവരുടെയും ബഹളം .
“ഞാന്‍ പെട്ടെന്നിങ്ങ് വരാം “
അയാള്‍ ഭാര്യയുടെ കവിളില്‍ തലോടിക്കൊണ്ട് പറഞ്ഞു.
“ചേച്ചി... ഒന്ന് നോക്കിക്കോണേ...!!ഞാനൊരു മരുന്ന് വാങ്ങീട്ട് പെട്ടെന്നിങ്ങ് വന്നേക്കാം “
അടുത്ത ബെഡ്ഡില്‍ കിടന്ന സ്ത്രീയോട് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടന്നു .
അവര്‍ ദൈന്യതയോടെ അവളെ നോക്കി ചിരിച്ചു .
ലോകം മുഴുവന്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന്തോന്നി അയാള്‍ക്ക് .
അയാളുടെ ലോകം ആ ആശുപത്രിയായി മാറിയിരിക്കുന്നു .ആ കട്ടില്‍ അയാളുടെ വീടും ,തൊട്ടടുത്ത കട്ടിലിലുള്ളവര്‍ അയല്‍ക്കാരും ,ഇടയ്ക്കിടെ വന്നു പോകുന്ന  നേഴ്സ്മാര്‍ അയാളുടെ ബന്ധുക്കളും .
അയാള്‍ ആശുപത്രിയുടെ പടികളിറങ്ങി .മെയിന്‍ ഗേറ്റിലൂടെ ഒരാമ്പുലന്‍സ് ചീറിപ്പാഞ്ഞു വന്നു .കുറേ ആളുകള്‍ അങ്ങോട്ട്‌ ഓടിക്കൂടി സ്ട്രെചെറില്‍ ഒരാളെ കിടത്തി രണ്ട് അറ്റന്‍ഡര്‍മാര്‍ ആശുപത്രിയുടെ അകത്തേക് .അവരുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഒരു സ്ത്രീയും അവരുടെ മകനും .
ആശുപത്രിയുടെ മുന്നിലെ മെഡിക്കല്‍ ഷോപ്പുകളിലും ,തട്ടുകടകളിലും നല്ല തിരക്കാണ് .
ഒരു കൊച്ചുകുഞ്ഞിനെയും പൊതിഞ്ഞുകൊണ്ട് ഒരു സ്ത്രീ ഇറങ്ങിവരുന്നു ,അവരുടെ പുറകെ ഒരു യുവതിയും ,അവളുടെ ഭര്‍ത്താവും .
അയാള്‍ ഒരു നിമിഷം ,ആ കെട്ടിടത്തിലേക്ക് നോക്കി .അത് ഒരേ സമയം മരണത്തിന്‍റെ ഇരുട്ടിലേക്കും ,ജീവിതത്തിന്‍റെവെളിച്ചത്തിലേക്കും തുറക്കുന്ന വാതിലാണ് എന്നയാള്‍ക്ക് തോന്നി .
പക്ഷെ തന്‍റെ ജീവിതം തെളിഞ്ഞതല്ല .
തന്‍റെ കാലുകള്‍ ആ വാതില്‍ പടിയിലെ ചതുപ്പില്‍ ഉറഞ്ഞുപോയിരിക്കുന്നു .
മൂവായിരം രൂപ !അയാള്‍ മനസ്സില്‍ പറഞ്ഞു.
ഗേറ്റ് കടന്ന് അയാള്‍ വെളിയിലേക്ക് നടന്നു .
അയാള്‍ക്ക് ആ നടപ്പില്‍ പുതുമ തോന്നിയില്ല .
കാലങ്ങളായ് തുടര്‍ന്നുകൊണ്ടിരിക്കുന്നതാണത്.
വഴിക്ക് വഴി വന്ന ദുരിതങ്ങള്‍ അയാളെ തളര്‍ത്തിയില്ല .അയാള്‍ നടന്നു .
പുതിയ പ്രതീക്ഷകള്‍ക്ക് വെള്ളവും വളവും നല്‍കി അയാള്‍ വളര്‍ത്തിയെടുത്തു .
വിശപ്പും ദാഹവും അയാളെ തളര്ത്തുന്നുണ്ട്.പാടില്ല ..! അതിലും വലുതാണ്‌ അവളുടെ വേദന .
ഏതു വിഷമത്തിലും ,അവളുടെ ചിരിക്കുന്ന മുഖമാണ് അയാള്‍ക്കാശ്വാസമായത് .അത് അയാള്‍ക്കെന്നും കാണണം .
റോഡിനിരുവശത്തും വലിയ കെട്ടിടങ്ങള്‍ മാത്രം ,കുറച്ചകലെ ഒരു തട്ടുകട കണ്ടപ്പോള്‍ അയാള്‍ക്ക് കുറച്ചാശ്വാസം തോന്നി .
“അതേയ് ... ഇവിടെ അടുത്തെങ്ങാനും വല്ല ചെറിയ സ്വര്‍ണ്ണക്കടയോ ,തട്ടാന്മാരോ എങ്ങാനും കാണുവോ?”
തിളച്ച എണ്ണയിലേക്ക് മാവിട്ടുകൊണ്ടിരിക്കുന്ന കടക്കാരനോട് അയാള്‍ ചോദിച്ചു .
അയാള്‍ കൈ കഴുകി .മൊരിയുന്ന പരിപ്പുവട മറിച്ചിട്ട്കൊണ്ട് തെല്ലിട മിണ്ടാതെ നിന്നു.
“ആ വളവ് തിരിഞ്ഞ്നേരെ നടന്നാ മതി “
അയാള്‍ ദൂരേക്ക്കൈ ചൂണ്ടി പറഞ്ഞു.
ചില്ലലമാരിയില്‍ നിറയേ എണ്ണപ്പലഹാരങ്ങള്‍ ,തൂക്കിയിട്ടിരിക്കുന്ന ബിസ്കറ്റ് പൊതികള്‍,നിരത്തി വച്ചിരിക്കുന്ന ഗ്ലാസുകള്‍ .
അടുത്ത് കിടക്കുന്ന ബെഞ്ചിലിരുന്ന്ഒരാള്‍ പത്രവും പിടിച്ച് ചായയും വാര്‍ത്തയും ഒരുമിച്ച് കുടിക്കുന്നു .
രണ്ടു മൂന്നു ചെറുപ്പക്കാര്‍ അതിനടുത്തു നിന്ന് ചായ കുടിക്കുന്നുണ്ട് .
അയാള്‍ കടയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് അവരെ ശ്രദ്ധിച്ചു .
യുവാക്കളിലോരാള്‍: “2 ദിവസം കൊണ്ട് കുടിച്ചത് 12000  രൂപയുടെ കള്ളാണ്....,വല്ല ബോധവുമുണ്ടോ..??”
“:എന്നാലും വല്ല്യ നഷ്ടമില്ലളിയാ.... ബോംബെലാരുന്നേല്‍ ഈ സമയം ഒരു 15000 പൊട്ടിയേനെ ...”
മറ്റൊരുവന്‍ സിഗരറ്റിന്റെ പുക ഊതിക്കൊണ്ട് പറഞ്ഞു.
“:ഇതൊക്കെ എങ്ങോട്ട് പോകുന്നെന്നാ.. മനസിലാകാത്തത്.....
ഒരു ഫുള്ളിനോന്നും ഒരു വെലേം ഇല്ലേ ?”
ബൈക്കില്‍ നിന്ന് എന്തോ ആലോചിച്ചു നിന്ന മറ്റൊരുവന്‍ .
ഗ്ലാസ് തിരികെ നല്‍കി അയാള്‍ നടന്നു .
കൈ നിവര്‍ത്തി ചുരുട്ടിപ്പിടിച്ച താലിയില്‍ ഒരു നിമിഷം നോക്കി .
പഴുത്ത വെയിലില്‍ അത് കയ്യില്‍ കിടന്ന് ഉരുകുകയാണെന്ന് തോന്നി .
കണ്ടു കൊതി തീരും മുന്‍പ് മകളേ തട്ടിയെടുത്തപ്പോഴും ,ഭാര്യക്ക് മാറാരോഗത്തിന്റെ തീരാവേദന നല്‍കിയപ്പോഴും ,ശപിക്കാതിരുന്ന ദൈവത്തിന് നേരെ കാര്‍ക്കിച്ചുതുപ്പി  അയാള്‍ സ്വര്‍ണ്ണക്കട ലക്ഷ്യമാക്കി നടന്നു

2013 നവംബർ 11, തിങ്കളാഴ്‌ച

ഒരു ചിരിക്കഥ

ഇതും ഒരു കഥയാണ്‌.പണ്ട്‌ റ്റിജോയും അനസും ഞങ്ങളുടെ റൂമിൽ കുടിയേറുന്നതിനും മുൻപ്‌.ഞാനും ആന്റണിയും രാജും "കുടിയേറു" നടത്തിയ കാലം. കുടിച്ച കുപ്പി ആറ്റിലെറിയുന്ന കലാപരുപാടിയാണു കുടിയേറ്‌.മുംബൈയിലും ഒരു ആറുണ്ടയിരുന്നു.കറുത്ത വെള്ളമൊഴുകുന്ന കലിനാ നദി.
ആന്റണി അന്ന് ഐ ബി എമ്മിൽ ജോലി ചെയ്യുന്നു.ആശാൻ കോൾ സെന്ററും നൈറ്റ്‌ ഷിഫ്റ്റും ഞങ്ങളുടെ ചിലവും ഒക്കെ വഹിച്ചു നടന്നൊരു നാളിലാണ്‌ വിമാനം നന്നാക്കനുള്ള പോസ്റ്റിലേയ്ക്ക്‌ ഒരു വിളി വന്നത്‌. ഇന്റർവ്വ്യു കോൾ.അതും ഡൽ ഹീന്ന്...ഇന്റർവ്യു അവൻ പുല്ലു പോലെ തോറ്റു അത്‌ വേറെ കാര്യം.സംഭവം എന്താണെന്നു വെച്ചാൽ.ഡെൽ ഹിയിൽ നിന്നും ഒരു ബീഗരൻ സംശയം കൊണ്ടാണ്‌ ആശാൻ വന്നത്‌. "ഐ ഡി ജി"
എയർ ഇന്ത്യയിൽ ഒരു ദിവസമെങ്കിലും ട്രയിനിങ്ങിനു കേറിയ ഒരുത്തന്‌ അതെന്താ സാധനമ്ന്ന് അറിയാം..സംഭവം വിമാനത്തിന്റെ എഞ്ഞിനിലെ ഒരു കെടുതാപ്പാണ്‌.
പക്ഷെ ഇന്റർവ്യൂന്‌ ആന്റണിയ്ക്ക്‌ പിഴച്ചത്‌ ഐ ഡി ജി യിൽ ആയിർറ്റുന്നു.
തിരിച്ചെത്തിയപാടെ ആദ്യം കണ്ട രാജിനോട്‌ ആന്റണി ചോദിച്ചു, അളിയാ ഈ ഐ ഡി ജി എന്താ സാധനം
നഖം വെട്ടിക്കൊണ്ടിരുന്ന രാജ്‌ എടുത വായിക്ക്‌ പറഞ്ഞു.
"റമ്മല്ലെ..ഫുള്ളിന്‌ 450 രൂപ. ഞാനടിച്ച്ട്ട്ണ്ട്‌..
"പോടാ...റമ്മാണ്‌ പോലും...ആന്റണി അകത്തേയ്ക്ക്‌ നടന്നു.
റമ്മായിരുന്നൊ അതോ ബ്രാണ്ടിയാരുന്നൊ എന്ന സംശയത്തിൽ രാജ്‌ മച്ചിലേയ്ക്ക്‌ നോക്കി.ട്യുബ്‌ ലൈറ്റ്‌ രാജിനെ നോക്കി കണ്ണടച്ചു.
ആന്റണി നേരെ ചെന്നത്‌ കാഴ്ച്ചയിൽ പഠിത്തക്കാരനെന്ന് തെറ്റിധരിയ്ക്കപ്പെടുന്ന കോശിയുടെ അടുത്തേയ്ക്കയിരുന്നു.കോശി ബൈബിൾ വചനങ്ങളിൽ മുഴുകി ഇരിയ്ക്കുകയായിരുന്നു.ആന്റണി ചോദ്യം ആവർത്തിച്ചു " അളിയാ ഈ ഐ ഡി ജി എന്താരുന്നെടാ സാധനം."
കേട്ടമാത്രയിൽ കോശി സ്വതസിദ്ധമായ ശൈലിയിൽ തല ചൊറിഞ്ഞു മുകളിലേയ്ക്ക്‌ നോക്കി ആലോചന തുടങ്ങി..
"ഐ ഡി ജീീ......മ്മ്..."
"എടാ റമ്മാടാ....അതിന്റെ ബ്രാണ്ടീമുണ്ട്‌...ഞാൻ കുടിച്ചിട്ടുള്ളതല്ലെ ഗുജറത്തീന്ന്....!!!"
തൊട്ടടുത്ത റൂമിൽ നിന്ന് രാജിന്റെ ശബ്ദവും ഒപ്പം തലയും പൊന്തി.
കോശി ആലോചനയിൽ നിന്നും ഉണർന്നുകൊണ്ട്‌ " ഹൊ റമ്മാരുന്നൊ ഞാൻ വിജാരിച്ചു നമക്ക്‌ പഠിയ്ക്കാനുള്ള എന്തോ ആണെന്ന്..."
അന്നു തന്നെ ആന്റണി ഓഫീസിൽ വിളിച്ച്‌ രണ്ടു ദിവസം ലീവെടുത്തു, എന്തിനാ ചിരി ചിരിച്ചു തീർക്കാൻ..
ഇത്‌ വായിച്ചിട്ട്‌ വേറെ ആരു ചിരിച്ചില്ലെങ്കിലും ആന്റണിയും രാജും കോശിയും ചിരിയ്ക്കും എന്നെനിക്കുറപ്പാണ്‌

2013 നവംബർ 10, ഞായറാഴ്‌ച

വെറുതെ ഒരു നേരം പോക്കിന്‌

മൈഥുനത്തിന്റെ ചൂടേൽക്കാത്ത ഒരു ജോടി വൃഷ്ണം മാത്രമാണ്‌ അവന്റെ സമ്പാദ്യം.ശിഷ്ടകാലം മദിച്ചു നടക്കാൻ സൃഷ്ടാവ്‌ തന്ന സൗജന്യമാണത്‌ എന്ന് ലോകം.ഞാനത്‌ വിശ്വസിക്കണൊ.ഞാനതിന്റെ അടിയിൽ അടിഞ്ഞു കൂടിയ പ്രണയത്തിന്റെ മെറ്റഫൊരിക്ക്‌ സ്ട്രക്ച്ചർ കാണുന്നുണ്ട്‌. അല്ല നിനക്കീ ഭാഷയിലെ എഴുത്തു വരൂളൊ...വൃഷ്ണം മൈഥുനം എന്തോന്നടൈ... ശരിയാണല്ലോ.ടൺ കണക്കിനു കാറ്റും തണുപ്പും ഇരുട്ടും ഇവിടെ വെറുതേ കിടക്കുന്നു..പക്ഷെ ഈ നാച്ചുറൽ റിസൊഴ്സിനോന്നും...., പഴയ മാർക്കറ്റില്ല..നീ ഏ സീ റൂമിൽ ഒരു സിൽക്ക്‌ നാരുകൾക്കപ്പുറം ഇപ്പുറം പുണർന്നു കിടന്ന് അവിഹിതം ഉണ്ണുന്നവരെക്കുറിച്ചെഴുത്‌ ഒറ്റ ബ്ലോഗിലാളു കൂടും... "ഏയ്‌ അത്‌ വെറുതെ...!!! ഈ വെറുതെ ഒരു നാട്യമാ...മനുഷ്യൻ മരിച്ചാലും നാട്യം മരിക്കില്ല. അപ്പൊ ഞാൻ എഴുതി വന്നത്‌ എഴുത്തിനെക്കുറിച്ചൊ സമ്പാദ്യത്തെക്കുറിച്ചൊ.. "എന്റെ ഊഹം തെറ്റല്ലെങ്കിൽ നേരം കളയാൻ വേണ്ടി എഴുതി, നേരം പോകാത്ത്‌ ഒരെഴുത്തായ്‌ മാറി ഇത്‌. ഇതിപ്പോ കോഴിക്കോടൂന്ന് പാലക്കടേയ്ക്കുള്ള ഒരു യാത്രയാണ്‌. എന്തെങ്കിലും തമാശയുണ്ടോന്ന് ചോദിച്ച സീറ്റ്‌ കിട്ടീത്‌ തന്നെ വല്യ തമാശ.അല്ല ഇതിപ്പൊ ഇതില്‌ വായിക്കനും ഒന്നുല്ല എഴുതാനും ഒന്നുല്ല.