പാലക്കാടു നിന്നും കോയമ്പത്തൂരേയ്ക്കുള്ള ജനറൽ കമ്പാർട്ടുമെന്റിലെ ഒരു രത്രി യാറ്റ്ര..തിരക്കുള്ള ട്രെയിനിലാണു ഞാനിപ്പൊൾ..കഷ്ടിച്ചു നിൽക്കാം..എന്റെ തൊട്ടടുത്ത് സൈഡ് സീട്ടിൽ ഇരിക്കുന്ന രണ്ടു മലയാളി യുവാകൾ..അവരുടെ സീറ്റിൽ തല ചാരിവെച് ഒരു മറുനാടൻ യുവാവ് നിലതിരിക്കുന്നുണ്ട്..എടയ്ക്കെപ്പഴൊ നിന്നുകൊണ്ടുള്ള ഉറക്കം വിട്ടു ഞാൻ ഉണർന്നു..നൊക്കുന്മ്പൊൾ മുൻപു കണ്ട യുവാക്കളിൽ ഒരുത്ത..ശാന്തനായ് അവരുടെ സീറ്റിൽ തലചാരി വച്ച് ഉറങ്ങുന്ന ആ യുവാവിന്റെ മുടിയിൽ പിടിച്ചു വലിക്കുന്നു...അയാൾ ഞെട്ടി ഉണരുമ്പൊൾ അവർ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ...ഇതൊന്നും പൊരാഞ്ഞ് ഇടയ്ക്ക് അയാളെ തട്ടി വിളിച്ചുനർത്തി എന്തൊ ചോദിക്കുന്നു...ഈ മൈരന്മാർക്ക് എന്തിന്റെ കഴപ്പാണെന്നു ഞാനോർത്തു..പപ്പിലിയൊ ബുദ്ധ് കണ്ട ഒരു ഹാങ്ങ് ഓവർ മനസിൽ കിടപ്പുണ്ടാരുന്നു..ആ ഇരുന്നത് ഒരു പെണ്ണായിരുന്നെങ്കിൽ എന്ന് ചിന്ത മനസിൽ വന്നു കയറിയപ്പോഴേയ്ക്കും സ്റ്റേഷൻ എത്തിയിരുന്നു
2013 ഏപ്രിൽ 28, ഞായറാഴ്‌ച
2013 ഫെബ്രുവരി 13, ബുധനാഴ്‌ച
Oru pranayadinathinte ormakk
അതും ഒരു February 14 ആയിരുന്നിരിക്കണം. Februaryയിലെ ഒരു തണുത്ത പ്രഭാതത്തില്‍ ആണ് ഞങ്ങള്‍ നാട്ടിലേക്ക് വണ്ടി കയറിയതെന്ന് അമ്മ പറഞ്ഞ ഒരോര്‍മ്മ. പക്ഷെ ഇന്നും മനസ്സില്‍ മായാതെ, കുഞ്ഞു നാളില്‍ കുറ്റിപ്പെന്സില്‍ കൊണ്ട് വരച്ചിട്ട ഒരു ചിത്രമുണ്ട്.
ചെമ്പന്‍ തലമുടിയും, തുടുത്ത കവിളുകളും, ചുവന്ന പുള്ളികള്‍ ഉള്ള ഫ്രോക്കും ധരിച്ച ഒരു 5 വയസ്സുകാരിയുടെ അവ്യക്തമായ രൂപം.
അവളുടെ കണ്ണുകളില്‍ നിന്നും അന്ന് നിറഞ്ഞൊഴുകിയ കണ്ണുനീര്‍ ഇന്നും എന്നെ പൊള്ളിക്കുന്നു.
അച്ഛന്‍ കാശ്മീരിലെയ്ക്ക് transfer കിട്ടിയത് കൊണ്ടാന്‍ ഞങ്ങളെ നാട്ടില്‍ കൊണ്ട് നിര്‍ത്താന്‍ തീരുമാനിച്ചത്.അങ്ങനെ Meerutഉം , അവിടുത്തെ Military Camp ഉം ഞങ്ങളുടെ Quartersഉം ,Park ഉം Open Theaterഉം അമ്പലവും എല്ലാം ഒരു ഓര്‍മ്മപ്പുസ്തകതിന്റെ താളുകളായ്.
" പൂജാ...!!!"എന്ന വിളിയാന്‍ എന്റെ ഓര്‍മകളുടെ തുടക്കം.അതിനപ്പുറം പഴക്കമുള്ളത് എത്ര തിരഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.ആ വിളി ചെന്ന് നില്‍ക്കുന്നത് നീല പെയിന്റ് അടിച്ച വാതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു നോക്കുന്ന ഒരു മുഖതാണ്
അവിടെ അപ്പോള്‍ ഒരു ചിരി വിടര്ന്നിട്ടുണ്ടാകും. Quarters നു പിന്നിലെ ഇടവഴിയിലൂടെ നടന്നു റോഡു മുറിച്ചു കടന്നാല്‍, കാണുന്നത് ഒരു കുതിരാലയതിന്റെ മതില്ക്കെട്ടാണ്. അതിനരികിലെ ഒരു മണ്‍ത്തിട്ടയില്‍ കയറി നിന്നു, ഏന്തി വലിഞ്ഞു ഞങ്ങള്‍ അകത്തേക്ക് നോക്കുമായിരുന്നു. അമമ പറഞ്ഞു കൊടുത്ത കഥയിലെ രാജകുമാരന്‍ വരുന്ന വെള്ളക്കുതിരയെ കാണാന്‍ ആയിര്രുന്നു അവള്‍ക്കിഷ്ട്ടം.
പടര്‍ന്നു പന്തലിച്ച വയസ്സന്‍ പുളിമരത്തിന്റെ ചോട്ടില്‍ ഇരുന്നു. അവളുടെ മുടിയില്‍ കെട്ടിവെച്ച പച്ച റിബ്ബണില് അഴുക്കു പറ്റുന്നത് വരെ ഞങ്ങള്‍ കളിച്ചു ചിരിച്ചു നേരം കളഞ്ഞു
Training Camp നിന്നും ഉയരുന്ന വെടിയോച്ചയില്‍ അവള്‍ ഞെട്ടുമ്പോള്‍,അവള്‍ പിണങ്ങുന്നത് കാണാന്‍ അവളെ മനപ്പൂര്‍വം കളിയാക്കുമായിരുന്നു. ഒടുവില്‍ പിണക്കം മാറ്റനായ് ചാഞ്ഞു നിന്ന മള്‍ബറി ചെടിയില്‍ നിന്നും പഴങ്ങള്‍ പറിച്ചു കൊടുത്തു.
മള്‍ബറി പറ്റിയ frokഉം ആയി വീട്ടിലെത്തുന്ന അവളെ അമ്മ വഴക്കു പറയുന്നതോറ്ത്തു ഞാന്‍ കരയുമായിരുന്നു
ചെമ്പന്‍ മുടിയും, പച്ച റിബ്ബണ് ഉം, തുടുത്ത കവിളും, ചുവന്ന പുള്ളികള്‍ ഉള്ള ഫ്രോക്കും ഒഴിച്ച് മറ്റെല്ലാം കാലത്തിന്റെ മഴയും വെയിലും ഏറ്റു മങ്ങിപ്പോയ്.
കണ്ടു മറയുന്ന ഓരോ മുഖത്തും ഞാന്‍ കാണാന്‍ കൊതിക്കുന്നത് ആ മങ്ങിയ ചിത്റം മാത്രമാണ്
2013 ഫെബ്രുവരി 12, ചൊവ്വാഴ്ച
Oru Deshathinte Kadha : A review
ഒരു കഥയിലെ കഥാപാത്രങ്ങള്‍ നിങ്ങളോട് സംവദിക്കുന്നതായ് തോന്നുമ്പോള്‍, അഥവാ നിങ്ങളും അവരില്‍ ഒരാള്‍ ആയിരുന്നെങ്ങില്‍ എന്ന് കൊതിക്കുകയാണെങ്കില്‍, അപ്പോഴാണ് കഥ ഒരു അനുഭവം ആയിത്തീരുന്നത്. അത്തരത്തില്‍ ഒന്നാണ ജ്ഞാനപീഠം ലഭിച്ച S K പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ.
പേരിനോട് തികച്ചു നീതി പുലര്‍ത്തുന്ന രീതിയില്‍ തന്നെ എഴുതപ്പെട്ടിട്ടുള്ളത കൃതി.ശ്രീധരന്റെ കുട്ടിക്കാലവും, കൌമാരവും, പ്രണയവും, സപ്പ്റ് സറ്ക്കീട്ടും, എല്ലാം ലളിതമായ ഭാഷയില്‍ അനാവരണം ചെയ്യുന്നതിനൊപ്പം,
അതിരാനിപ്പടം എന്നാ ഗ്രാമത്തിന്റെ തുടിപ്പും തേങ്ങലും, നന്മയും തിന്മയും ഭൂപ്രകൃതിയും എല്ലാം ഉള്‍കൊള്ളിച്ചു ആത്മ കഥാപരമായ് എഴുതിയ കൃതി.
കുവൈറ്റ് കുഞ്ഞാപ്പുവും, കോരന്‍ ബട്ലറും, ആശാരി ആണ്ടിയും, വാസു രൈട്ടരും, അങ്ങനെ നാട്ടിന്പുറത്തിന്റെ നന്മകളും, കൊച്ചു കൊച്ചു കള്ളത്തരങ്ങളും, വ്യക്തമായ് ഉള്‍ക്കൊണ്ടിട്ടുള്ള ഒരു പറ്റം കഥാപാത്രങ്ങള്‍.
സാഹിത്യത്തില്‍ നവീനമായ രചനാ രീതികള്‍ പരീക്ഷിക്കപ്പെടുമ്പോഴും ഒരു ദേശത്തിന്റെ കഥ ഒരു മികച്ച വായന അനുഭവം ആയിരിക്കും
2013 ഫെബ്രുവരി 3, ഞായറാഴ്‌ച
Oru Veluppankalam
എഴുതാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഏതാണെന്ന് എന്ന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും,മനസ് കലങ്ങി മറിഞ്ഞു ഇരിക്കുമ്പോള്‍ ആണെന്ന്.
പ്രക്ഷുബ്ധം ആയ മനസ്സില്‍ നിന്നും ആത്മാവിനെ വേര്‍തിരിച്ച് എടുക്കാം എന്നൊന്നും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല, എന്നാലും പറയാം ഈ പ്രക്ഷുബ്ദതയെ മാറി ഇരുന്നു ഒന്ന് ഒളിഞ്ഞു നോക്കുമ്പോള്‍,നമുക്ക് കാണാം എന്താണ്‍ നമ്മള്‍ എന്ന്, എവിടെയാണ്‍ നമ്മള്‍ എന്ന്, എങ്ങോട്ടാണ് നമ്മള്‍ പോകേണ്ടത് എന്ന്.
കലങ്ങി മറിഞ്ഞ ഒരു മാനസിക നിലയില്‍ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചിന്തിക്കാം, ഏതു വഴിക്കും സഞ്ജരിക്കാം , സങ്കല്‍പ്പങ്ങള്‍ക്കും ' പ്രതീക്ഷകള്‍ക്കും അപ്പുറം വരെ, ഒരു barbarian ന്‍ പോലെ കണ്‍ മുന്നില്‍ ഉള്ളതെല്ലാം വെട്ടി നിരത്തി മുന്നോട്ടു പോകാം.
ക്ഷേമിക്കണം ഇത് എന്റെ മാത്രം തോന്നല്‍ ആണു.
ഏതെങ്കിലും രാത്രി നിങ്ങളുടെ ഉറക്കം നഷ്ട്ടപ്പെട്ടിടുണ്ടോ, ഉണ്ടെങ്കില്‍ ഞാന്‍ പറയും അന്ന് നിങ്ങള്‍ നിങ്ങളെ അറിഞ്ഞിട്ടുണ്ടെന്നു.
ഏതായാലും ഈ തണുത്ത വെളുപ്പാന്‍ കാലം എന്നില്‍ തിരിച്ചറിവിന്റെ വിത്ത് പാകിയിരിക്കുന്നു
എന്തുകൊണ്ടോ ഞാന്‍ ഇഷ്ട്ടപ്പെടുന്നത് സ്വയം കണ്ടെത്തലിനെ ആണു, അത് കൊണ്ട് തിരിച്ചറിവിനെ കുറിച്ച് ഞാന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിയ്ക്കും
"കേട്ടു മടുത്ത" ഈ "തണുത്ത വെളുപ്പാന്‍ കാലത്തു"
കേട്ടു മടുത്ത" ഒരു ചൂടു കട്ടന്‍ കാപ്പി എന്നെ പ്രതീക്ഷിച്ചു ശ്രീധരേട്ടന്റെ ചായക്കടയില്‍ ഇരിപ്പുണ്ട്. അത് കുടിച്ചു കൊണ്ട് വേണം ഇന്നത്തെ തിരിച്ചറിവിന്റെ പാഠം ഒന്ന് revise ചെയ്യാന്‍
എന്തുകൊണ്ടോ ഞാന്‍ ഇഷ്ട്ടപ്പെടുന്നത് സ്വയം കണ്ടെത്തലിനെ ആണു, അത് കൊണ്ട് തിരിച്ചറിവിനെ കുറിച്ച് ഞാന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിയ്ക്കും
"കേട്ടു മടുത്ത" ഈ "തണുത്ത വെളുപ്പാന്‍ കാലത്തു"
കേട്ടു മടുത്ത" ഒരു ചൂടു കട്ടന്‍ കാപ്പി എന്നെ പ്രതീക്ഷിച്ചു ശ്രീധരേട്ടന്റെ ചായക്കടയില്‍ ഇരിപ്പുണ്ട്. അത് കുടിച്ചു കൊണ്ട് വേണം ഇന്നത്തെ തിരിച്ചറിവിന്റെ പാഠം ഒന്ന് revise ചെയ്യാന്‍
2013 ജനുവരി 29, ചൊവ്വാഴ്ച
Ente Pranayam
നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചോദിക്കുന്നില്ല, കാരണം നിങ്ങളുടെ ഉത്തരത്തിനു
എന്നില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല, എന്നില്‍ പുതിയ അറിവുകളെ
വിരിയിക്കാനാകില്ല.കാരണം എന്റെ പ്രണയം എന്റെ സ്വന്തമാണ്, അതെന്നെ
ഉയര്ച്ചകളുടെ ലഹരികളില്‍ മതി മറക്കതിരിക്കുവനുള്ള
ഓര്‍മ്മപ്പെടുതലാണ്, എന്റെ സ്വതന്ത്ര ചിന്തകള്‍ക്കുള്ള ഊര്‍ജ്ജമാണ്,ഇടക്ക്
എന്റെ ഭാവനകളില്‍ കടും ചായം ഒഴിച്ച് വികൃതമാക്കി പൊട്ടിച്ചിരിച്ചു കൊണ്ട്
ഓടിയകലുന്ന ഭ്രാന്തിയാണ്
കാലാന്തരതിനപ്പുറം എന്നില്‍ ഒളിച്ചിരുന്നു, ഇടയ്ക്ക് തെളിഞ്ഞും മറഞ്ഞും, ഒടുവിലൊരു ഉച്ച ചൂട് മറാത്ത, വേനല്‍ സന്ധ്യയില്‍,അനുഭവങ്ങളുടെ കൈയ്യും പിടിച്ചു എന്നിലേക്ക് കടന്നു വന്ന എന്റെ പ്രണയ.
കാലാന്തരതിനപ്പുറം എന്നില്‍ ഒളിച്ചിരുന്നു, ഇടയ്ക്ക് തെളിഞ്ഞും മറഞ്ഞും, ഒടുവിലൊരു ഉച്ച ചൂട് മറാത്ത, വേനല്‍ സന്ധ്യയില്‍,അനുഭവങ്ങളുടെ കൈയ്യും പിടിച്ചു എന്നിലേക്ക് കടന്നു വന്ന എന്റെ പ്രണയ.
2013 ജനുവരി 8, ചൊവ്വാഴ്ച
രണടു മുഖങ്ങള്‍
രണ്ടു മുഘങ്ങള്‍....അപകര്‍ഷതയുടെ മതില്‍ക്കെട്ടിനപ്പുറം നിന്നു, ഉള്ളു കള്ളികളുടെ ലോകത്തേക്ക് ഒളിഞ്ഞു നോക്കുന്ന ഒന്ന്...
നിലനില്‍പ്പിനു വേണ്ടി തേച്ചു മിനുക്കിയ മുഘവും, പാകമാവാത്ത ഉടുപ്പും അണിഞ്ഞു ആള്‍ക്കൊട്ടത്തിന്റെ ശ്രധ ക്ഷണിക്കുന്ന മറ്റൊന്ന്.
ഭീരുത്വമാന്‍ ഈ മൂടി വെച്ച് നടക്കാന്‍ പ്രേരിപ്പിക്കുന്നത് പോലും..ജീവിതം ഒരു പ്രഹേളിക ആകുമ്പോള്‍ മുഖം മൂടികള്‍ ഒരു ആശ്വാസമാണ്;. ഒളിച്ചോടാന്‍
ഒഴിഞ്ഞു മാറാന്‍. അപ്പോഴു ബാക്കിയാവുന്നത് സ്വപ്നങ്ങ, ആഗ്രഹങ്ങള്‍, പ്രണയങ്ങള്‍.
നിലനില്‍പ്പിനു വേണ്ടി തേച്ചു മിനുക്കിയ മുഘവും, പാകമാവാത്ത ഉടുപ്പും അണിഞ്ഞു ആള്‍ക്കൊട്ടത്തിന്റെ ശ്രധ ക്ഷണിക്കുന്ന മറ്റൊന്ന്.
ഭീരുത്വമാന്‍ ഈ മൂടി വെച്ച് നടക്കാന്‍ പ്രേരിപ്പിക്കുന്നത് പോലും..ജീവിതം ഒരു പ്രഹേളിക ആകുമ്പോള്‍ മുഖം മൂടികള്‍ ഒരു ആശ്വാസമാണ്;. ഒളിച്ചോടാന്‍
ഒഴിഞ്ഞു മാറാന്‍. അപ്പോഴു ബാക്കിയാവുന്നത് സ്വപ്നങ്ങ, ആഗ്രഹങ്ങള്‍, പ്രണയങ്ങള്‍.
2013 ജനുവരി 6, ഞായറാഴ്‌ച
Neram pokkukal
പൂര്ത്തീകരിക്കപ്പെടാത്ത ഒരു പിടി മോഹങ്ങളുടെ കൂമ്പരമായ് മാത്രമാണ് ജീവിതത്തെ കണ്ടത്. പുറമേ സന്തോഷവാന്‍ ആണെന്ന് നടിക്കാന്‍ മുട്ട് ന്യായങ്ങളുടെ കുമ്മായമടിച്ച ചുമരിനോട് പറ്റിച്ചേര്‍ന്നു നിന്നു.കുമ്മയതിന്റെ വെള്ള നിറത്തില്‍ അലിഞ്ഞു ചേര്ന്നിരിക്കുന്ന സത്യങ്ങളെ ഇനി വേണം വേര്തിരിച് എടുക്കുവാന്‍...അത് വെള്ളം ചേര്‍ക്കാതെ കുടിച്ചു, കരളില്‍ അടിഞ്ഞുകൂടിയ ദുര്‍ഗന്ധം വമിപ്പിക്കുന്ന മുഷിപ്പന്‍ ചിന്തകളെ അലിയിച്ചു കളയണം.ഓര്‍മ്മകളെ അലിയിച്ചു കളയണം. കാലം മുന്നോട്ടു പോകാത്ത, വെളിച്ചം കെടാത്ത, നിത്യതയിലേക്ക്...അകലത്തെക്ക് പോകണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)