2014 ജനുവരി 31, വെള്ളിയാഴ്‌ച
General Compartment
Kothuk
കൊതുകിനെ കുറിച്ച് രണ്ടു വാക്ക്.
കുറെ നാളായ് റ്റൈം ലൈൻ കാലിയടിച്ചു കിടക്കുന്നത് കണ്ട വിഷമത്തിൽ എന്തെലും പോസ്റ്റണല്ലോന്ന് വിജാരിച്ചപ്പൊ ആദ്യം ഓർമ്മവന്നത് കൊതുകിനെ ആണു..കൊച്ചിയിൽ എത്തിയ ആദ്യ ദൂസം തന്നെ ഒരു കാര്യം മനസിലായ് കൊച്ചി ഒരിയ്ക്കലും നിങ്ങളെ ഒറ്റപ്പെടുത്തില്ല കാരണം ഏത് എകാന്തതയിലും ഒരു കൂട്ടം കൊതുകുകൾ ഉണ്ടാവും കമ്പനിയ്ക്ക്...ഫ്യൂസൂരാൻ വന്ന കെ എസ് ഈ ബീക്കാരന് പട്ടിണി കിടക്കാൻ വെച്ച കാശെടുത്തു കൊടുത്തത് രാത്രി വരുന്ന കൊതുകിനെ പേടിച്ചാണ്...ശരിയ്ക്കു പറഞ്ഞാ ഈ കൊട്ടേഷങ്കാരൊക്കെ വളരെ നല്ല ആൾക്കരാണ് കൊതുകിനെ വെച്ചു നോക്കുമ്പൊ...ബസ്റ്റോപ്പിലൊക്കെ ചുമ്മ വായും നൊക്കി നിക്കുന്നവരെ ചോര കുടിയന്മാർ എന്നു വിലിക്കുന്നവരോട് പുച്ചം തൊന്നുന്നു...നട്ടപ്പതിരായ്ക്ക് ഓരുളുപ്പും ഇല്ലാതെ ചോര കുടിയ്ക്കുന്ന ഇവറ്റയെ അല്ലെ സത്യത്തിൽ ജയിലിൽ ഇടണ്ടത്..
കൊതുകുകടി is bitter than പട്ടിണി
2013 ഡിസംബർ 30, തിങ്കളാഴ്‌ച
മുല്ലപ്പെണ്ണ് ഒരു ബോംബേക്കഥ.
മുംബൈ സെന്റ്രലിൽ ലോക്കൽ ട്രെയിൻ ഇരങ്ങ്യപ്പൊ ഒടുക്കത്തെ മഴ...ശൂരജ് പറഞ്ഞ ഈ റ്റൈപ് മഴ അല്ല വേറെ മഴയുണ്ട് അതാണെന്ന്. അത് വരുന്ന വരെ വെയ്റ്റ് ചെയ്യാനം. ആ ഗ്യാപ്പിൽ നൊസ്റ്റാൽജിയയുടെ പേരും പറഞ്ഞ് ഗ്രേറ്റ് മറട്ടയിൽ കേറി ദിൽ വാലെ ദുനിയ കാണാൻ കേറി.പയ്യൻ ആഴ്ച്ചയ്ക്കാഴ്ച്ചയ്ക്ക് ഗേൾ ഫ്രണ്ടിനെ കൊണ്ട് വരുന്ന സതലമാണ് പോലും. എന്തിനാണാവോ.....പകുതി കണ്ടപ്പളെ എന്റെ നൊസ്റ്റാൾജിയ മാറി. തീറ്ററിൽ നിന്ന് പുറത്തു ചാടിയപ്പൊ മഴ തോർന്നിരുന്നു. ഇതാണ് ബെസ്റ്റ് റ്റൈം എന്നും പറഞ്ഞ് അവൻ ഓടി. ആവേശം മൂത്ത് ഞാനും.
റോഡ് മുറിച്ച് കടന്നപ്പൊ വാക്ക് വയ് മൊത്തം നിറഞ്ഞിരിയ്ക്കുന്ന്. മുകളിൽ കയറി റ്റൈറ്റാനിക്ക് പോസിൽ കയ്യും വിടർത്തി കടലിൻ വെല്ലുവിളിച്ച് നിന്നു. വെള്ളി നൂലു പോലെ ചാറ്റൽ മഴ വന്ന് കെട്ടിപ്പിടിയ്ക്കും, ഉമ്മ വെയ്ക്കും, ഇക്കിളി കൂട്ടും, കണ്ണടച്ചില്ലേൽ ചെലപ്പൊ വിവരമറിയും. കണ്ണു പാതി ചിമ്മി ചുറ്റും കണ്ണോടിച്ചു. മറയ്ൻ ലൈനിന്റെ "റ" ഷേപ്പിൽ മൊത്തം മുംബൈ യുവത്വം നിറഞ്ഞിരിയ്ക്കുകയാണ്.സൂരജിന്റെ നോട്ടത്തൊടൊപ്പം എന്റെ നോട്ടവും നനഞ്ഞ് കുതിർന്ന യുവത്വങ്ങളിലേയ്ക്ക് തിരിഞ്ഞു. അങ്ങനെ ഞാൻ മാത്രം മാന്യനായാ പറ്റില്ലല്ലോ.
ആ കളർ പടത്തിന്റെ ഇടയിലെവിടെയോ നനഞ്ഞ് കുതിർന്ന കീറിയ ഫ്രോക്ക് വിടർത്തി തിത്തെയ് താഹ തെയ് തെയ് താഹ കളിയ്ക്കുന്ന കുഞ്ഞിപ്പെണ്ണിനെ ഞാനെന്തിനോ നോക്കി. പെട്ടന്നെനിയ്ക്ക് മുല്ല്പ്പൂവാണ് ഓർമ്മ വന്നത് അവളെ മുല്ലപ്പെണ്ണെന്ന് വിളിയ്ക്കാനും. അവൾ അടുത്തു വരുമ്പൊ എന്തുകൊണ്ടൊ കളര് പടങ്ങളെല്ലാം ഓഴിഞ്ഞ് മാറുകയായിരുന്നു. അതൊന്നും ശ്രെദ്ധിയ്കാതെ അവൾ കൈകൾ ഉയർത്തിയും താഴ്ത്തിയും അജ്ഞാതമായ മുദ്രകൾ കാണിച്ചും അവൾ മഴകൊണ്ടു. അവിടെ അവൾ മാത്രമായിരിയ്ക്കും മഴ ആസ്വദിയ്ക്കുന്നത്, ഒപ്പം അവളെ നോക്കി നിൽക്കുന്ന ഞാനും.
ഒരുപാടു നേരം നോക്കി നിന്നതു കൊണ്ടാണോ എന്തൊ അവൾ എന്നെ നോക്കി പാൽപ്പല്ലു പോയ മോണ കാട്ടി ഒരു വെളുത്ത ചിരി ചിരിച്ചു. തൂവെള്ള ചിരി. ഓട്ടൊ സജ്ജഷൻ പോലെ എന്റെ മുഖത്തും അതു പ്രതിഫലിച്ചു.കമ്പി കെട്ടിയ പല്ലു കാണിച്ച് ഞാനും ചിരിച്ചു.
കഴുത്തിനു പിറകിൽ സൂരജിന്റെ കൈ വീണപ്പഴാണ് മഴ മാറി കടൽക്കാറ്റ് വീശാൻ തുടങ്ങിയത് അറിയുന്നത്. അപ്പഴെയ്ക്കും ഒക്കത്തൊരു കൊച്ചിനേം വെച്ച് അവളുടെ അമ്മ വന്ന് തലയ്ക്ക് കിഴുക്കും കൊടുത്തുകൊണ്ട് അവളെ തെളിച്ചുകൊണ്ടു പോയി. അറബിക്കടലിൽ നിന്നടിയ്ക്കുന്ന അത്തറു പൂശിയ ചൂടുകാറ്റും കൊണ്ട് ഞാൻ നിന്നു.
എന്തിനായിരിയ്ക്കും അമ്മ അവളെ തല്ലിയത്. മഴ നനഞ്ഞതിനായിരിയ്ക്കുമൊ അതൊ അവളുടെ കീശയിൽ വീണ ചില്ലറത്തുട്ടിന്റെ എണ്ണം കുറഞ്ഞതിനോ....
2013 നവംബർ 13, ബുധനാഴ്‌ച
മരുന്ന്
2013 നവംബർ 11, തിങ്കളാഴ്‌ച
ഒരു ചിരിക്കഥ
ആന്റണി അന്ന് ഐ ബി എമ്മിൽ ജോലി ചെയ്യുന്നു.ആശാൻ കോൾ സെന്ററും നൈറ്റ് ഷിഫ്റ്റും ഞങ്ങളുടെ ചിലവും ഒക്കെ വഹിച്ചു നടന്നൊരു നാളിലാണ് വിമാനം നന്നാക്കനുള്ള പോസ്റ്റിലേയ്ക്ക് ഒരു വിളി വന്നത്. ഇന്റർവ്വ്യു കോൾ.അതും ഡൽ ഹീന്ന്...ഇന്റർവ്യു അവൻ പുല്ലു പോലെ തോറ്റു അത് വേറെ കാര്യം.സംഭവം എന്താണെന്നു വെച്ചാൽ.ഡെൽ ഹിയിൽ നിന്നും ഒരു ബീഗരൻ സംശയം കൊണ്ടാണ് ആശാൻ വന്നത്. "ഐ ഡി ജി"
എയർ ഇന്ത്യയിൽ ഒരു ദിവസമെങ്കിലും ട്രയിനിങ്ങിനു കേറിയ ഒരുത്തന് അതെന്താ സാധനമ്ന്ന് അറിയാം..സംഭവം വിമാനത്തിന്റെ എഞ്ഞിനിലെ ഒരു കെടുതാപ്പാണ്.
പക്ഷെ ഇന്റർവ്യൂന് ആന്റണിയ്ക്ക് പിഴച്ചത് ഐ ഡി ജി യിൽ ആയിർറ്റുന്നു.
തിരിച്ചെത്തിയപാടെ ആദ്യം കണ്ട രാജിനോട് ആന്റണി ചോദിച്ചു, അളിയാ ഈ ഐ ഡി ജി എന്താ സാധനം
നഖം വെട്ടിക്കൊണ്ടിരുന്ന രാജ് എടുത വായിക്ക് പറഞ്ഞു.
"റമ്മല്ലെ..ഫുള്ളിന് 450 രൂപ. ഞാനടിച്ച്ട്ട്ണ്ട്..
"പോടാ...റമ്മാണ് പോലും...ആന്റണി അകത്തേയ്ക്ക് നടന്നു.
റമ്മായിരുന്നൊ അതോ ബ്രാണ്ടിയാരുന്നൊ എന്ന സംശയത്തിൽ രാജ് മച്ചിലേയ്ക്ക് നോക്കി.ട്യുബ് ലൈറ്റ് രാജിനെ നോക്കി കണ്ണടച്ചു.
ആന്റണി നേരെ ചെന്നത് കാഴ്ച്ചയിൽ പഠിത്തക്കാരനെന്ന് തെറ്റിധരിയ്ക്കപ്പെടുന്ന കോശിയുടെ അടുത്തേയ്ക്കയിരുന്നു.കോശി ബൈബിൾ വചനങ്ങളിൽ മുഴുകി ഇരിയ്ക്കുകയായിരുന്നു.ആന്റണി ചോദ്യം ആവർത്തിച്ചു " അളിയാ ഈ ഐ ഡി ജി എന്താരുന്നെടാ സാധനം."
കേട്ടമാത്രയിൽ കോശി സ്വതസിദ്ധമായ ശൈലിയിൽ തല ചൊറിഞ്ഞു മുകളിലേയ്ക്ക് നോക്കി ആലോചന തുടങ്ങി..
"ഐ ഡി ജീീ......മ്മ്..."
"എടാ റമ്മാടാ....അതിന്റെ ബ്രാണ്ടീമുണ്ട്...ഞാൻ കുടിച്ചിട്ടുള്ളതല്ലെ ഗുജറത്തീന്ന്....!!!"
തൊട്ടടുത്ത റൂമിൽ നിന്ന് രാജിന്റെ ശബ്ദവും ഒപ്പം തലയും പൊന്തി.
കോശി ആലോചനയിൽ നിന്നും ഉണർന്നുകൊണ്ട് " ഹൊ റമ്മാരുന്നൊ ഞാൻ വിജാരിച്ചു നമക്ക് പഠിയ്ക്കാനുള്ള എന്തോ ആണെന്ന്..."
അന്നു തന്നെ ആന്റണി ഓഫീസിൽ വിളിച്ച് രണ്ടു ദിവസം ലീവെടുത്തു, എന്തിനാ ചിരി ചിരിച്ചു തീർക്കാൻ..
ഇത് വായിച്ചിട്ട് വേറെ ആരു ചിരിച്ചില്ലെങ്കിലും ആന്റണിയും രാജും കോശിയും ചിരിയ്ക്കും എന്നെനിക്കുറപ്പാണ്
2013 നവംബർ 10, ഞായറാഴ്‌ച
വെറുതെ ഒരു നേരം പോക്കിന്
2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച
ഒരു സംതൃപ്തന്റെ ജനനം
ആധാരം : ജെര്മിയയുടെ മരണം. മാർക്കേസിന്റെ " കൊളെറക്കാലത്തെ പ്രണയം "