സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള ധൈര്യം ഒരിക്കെ നഷ്ടപ്പെട്ടുകഴിഞ്ഞാൽ പിന്നത് വീണ്ടു കിട്ടാൻ അൽപ്പമല്ല അൽപ്പം അധികം ബുദ്ധിമുട്ടെണ്ടി വരും. ഒരു സുഹൃത്തിന്റെ വീട്ടിൽ അദ്ധെഹത്തിന്റെ മറ്റൊരു സുഹൃത്ത്(സുഹൃത്തുക്കളെല്ലാം സ്ത്രീകളാണു) വന്നതു പ്രമാണിച്ചു വെച്ച ബിരിയാണി രുചിച്ചു നോക്കാൻ പോകേണ്ട സാഹചര്യം വന്നപ്പഴാണു ഇൻഫീരിയോരിട്ടി കൊമ്പ്ലക്സ് ചേർത്ത് കഴിയ്ക്കുന്ന ആളായിരുന്നു എന്ന ഒരു സ്വയം തിരിച്ചറിവ് ഉണ്ടാകുന്നത്. അതെ എന്യ്ക്ക് തന്നെ
പിങ്കി നമ്മുടെ സുഹൃത്താണെന്നാണു പൊതുവെയുള്ള വെപ്പ്. ജാമ്യമെടുക്കട്ടെ രണ്ടു മൂന്നു വട്ടം പരിചയപ്പെട്ടയാളെ സുഹൃത്തെന്ന് വിളിയ്ക്കാമെങ്കിൽ.
കറുത്ത ടി ഷർട്ട് അണിഞ്ഞാണു പിങ്കി അന്നു പ്രത്യക്ഷപ്പെട്ടത്. കറുത്ത മുടിയിൽ ഒരനാവാശ്യം പോലെ പ്രത്യക്ഷപ്പെട്ട ചെമ്പൻ നിറം നര മാറ്റാനായിരിയ്ക്കുമൊ എന്ന് ഞാൻ ഒരു നിമിഷം സംശയിക്കുകയും ഈ പെണ്ണുമ്പിള്ളയ്ക്കിത് എന്തിന്റെ കേടാന്ന് മനസിൽ പറയുകയും ചെയ്തപ്പൊഴേയ്ക്കും പിങ്കിയുടെ ചോദ്യം ഇങ്ങെത്തിക്കഴിഞ്ഞിരുന്നു മനു മോനെ...."അവ്വ്" ജാള്യതയും നാണവും ഒരുമിച്ചു വരുമ്പൊ തൃശ്ശൂർക്കാർ ഇടാറുള്ള സ്ഥിരം ശബ്ദം എന്റെ അന്നനാളത്തിന്ന് പുറത്ത് വന്ന് ചുണ്ടത്ത് കേറി ഇരുപ്പായി..കൂടുതൽ നേരം പിങ്കിയെ നേരിടാനുള്ള കരുത്തില്ലാത്ത കൊണ്ടാവം അല്ല കൊണ്ടാണു, ആവി പറക്കാത്ത തണുത്തു തുടങ്ങിയ ബിരിയാണിയൊടെ കുശലം ചോദിയ്ക്കാൻ ഞാൻ അടുക്കളയിലേയ്ക്ക് നടന്നു. പിങ്കി ഉണ്ടാക്കിയ ബിരിയാണിയല്ലെ ഒരു ഹായ് പറഞ്ഞില്ലെ അതെന്ത് വിജാരിക്കും. 5 പെണ്ണുങ്ങളൊറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ ഒരു നിമിഷം ഞങ്ങൾ രണ്ടാണുങ്ങൾ പേടമാനുകളായ് മാറുകയായിരുന്നു. മനോഹരങ്ങളായ പത്തു കണ്ണേറു കൂട്ടത്തിന്റെ ഇടയിലിരുന്ന് ഇടം വലം നോക്കാനാവാതെ ഞങ്ങളാ തണുത്ത ബിരിയാണി ചോറ് അമർത്തി ചവച്ചു. കൂട്ടത്തിൽ ആരൊക്കെയൊ എന്നെ തന്നെ നോക്കുകയാണൊ ഞാൻ ഇടയ്ക്ക് കണ്ണുയർത്തി നോക്കി ഇല്ല അവരെല്ലാം മേറ്റ്ന്തൊ കാര്യം സംസാരിക്കുകയാണ്. ഇടയ്ക്ക് പിങ്കിയുടെ കൈ എന്റെ മേൽ തട്ടിയൊ...ഇതിലും ഭേദം വീട്ടിൽ പട്ടിണി ഇരിക്കുന്നതായിരുന്നു എന്റെയുള്ളിൽ നിന്ന് ഒരനാവശ്യ ചിന്ത പോയി...അവിടെ തമാശകൾ പൊടി പൊടിക്കുമ്പോഴും വേകാത എല്ലിൻ കഷ്ണത്തിൽ പറ്റിപ്പിടിച്ചിരുന്ന ഇരച്ചി കഷ്ണം ആരുമറിയാതെ കിള്ളിയെടുക്കുന്ന തിരക്കിലാരുന്നു ഞാൻ. പെട്ടന്നാണ ഡയലോഗ് "ഇന്നലെ മാർട്ടിനി ടെ മൂന്നാമത്തെ പെഗ്ഗ് അടിച്ചപ്പൊ എനിക്കിപ്പൊ മനുനെ കാണണന്ന് പിങ്കി....!!! ഒടുക്കം കേട്ട ചിരിയിൽ തിന്നൊണ്ടിരുന്ന ബിരിയാണിയുടെ ഒരു വറ്റ് എന്റെ നെറുകം തലേൽ കേറി.. "അത് പെട്ടന്ന് എനിക്ക് നിങ്ങളെയൊക്കെ മിസ്സ് ചെയ്തെടാ ഒരു ഗ്ലാസ് വെള്ളം നീട്ടി കൊണ്ട് പിങ്കി പറഞ്ഞു. നെറുകയിൽ മസാല കേറീട്ടൊ അതൊ പിങ്കിയുടെ നിഷ്ക്കളങ്കമായ ഉത്തരം കേട്ടിട്ടൊ എന്റെ കണ്ണേതായാലും നിറഞ്ഞൊഴുകി. അത് മറ്റൊരു ചിരിയിലെയ്ക്ക് വീണ്ടും ഒഴുകി. ഒരു വിധത്തിൽ ബിരിയാണി തിന്നെന്ന് വരുത്തി പാത്രവുമായ് അടുക്കളയിലേയ്ക്ക് നടക്കുമ്പൊ തൊട്ടപ്പുറത്തെ മുറിയിൽ, ഫോണിലൂടെ ഒരിങ്ക്ലീഷ് സംസാരം..കനത്തിലുള്ള ഒരു ദേഷ്യപ്പെടലായിരുന്നിട്ടും അറിയാതെ ആ മുറിയിലെയ്ക്കൊന്ന് പാളി നോക്കി. പിങ്കി. ഒന്നും മിണ്ടണ്ട് ഇങ്ക്ലീഷ് ചീത്ത കേട്ടു ശീലമില്ല. ഒരെ സമയം അഞ്ചു സ്ത്രീകളുടെ ഒപ്പം നിൽക്കാൻ സാധിയ്ക്കാത്തതു കൊണ്ടു തന്നെയാണു വീർപ്പു മുട്ടലോടെ ഞാൻ പുറത്തിറങ്ങി നിന്നു..മനുചേട്ടനെന്ത ഒന്നും മിണ്ടാതെ കൂട്ടത്തിൽ ഇളമുറക്കാരിയുടെ ചോദ്യം വരെ ചിലന്തി വല പോലെ എന്നെ ഭയപ്പെടുത്തി. വിളറിയ മുഖവുമായ് നിൽക്കുന്ന എന്നെ കണ്ടു വിഷമം തോന്നീട്ടാവാം അവളെന്നോട് തീക്കുനി കവിതകളെക്കുറിച്ച് ചോദിച്ചു. പവിത്രൻ തീക്കുനിയെ പറ്റി കേട്ടിട്ടുണ്ട് എന്നല്ലാതെ വേറൊരു മാങ്ങാ തൊലിയും ഈയുള്ളവന് അറിയില്ല കുട്ടി എന്ന് പറയാൻ എന്റെ പൗരുഷം സമ്മതിക്കാത്തത് എന്റെ തെറ്റാണൊ... തീക്കുനിയ്ക്കെതിരെ നാലു പുച്ചം പാസാക്കി തടി തപ്പിയപ്പോഴെക്കും പിങ്കിയ്ക്ക് പോകാനുള്ള ക്യാബ് എത്തി.
യാത്ര പറയാൻ നേരം സ്നെഹത്തോടെ ഒരു കെട്ടിപ്പിടുത്തം പതിവുള്ള പിങ്കിയുടെ പതിവ് തെറ്റിയ്ക്കാൻ വേണ്ടി ഒരു ജാഡക്കാരന്റെ തിരക്ക് കാണിച്ച് പിങ്കിയോടൊരു യാത്ര പോലും പറയാതെ ബൈക്കുമെടുത്ത് സ്ഥലം കാലിയാക്കി ഞാൻ.
എനിക്കതിഷ്ടപ്പെട്ടില്ല എന്ന് പിങ്കി വിളിച്ചു പരഞ്ഞത് ഹെൽമറ്റിന്റെ ഇടയിലൂടെ കേട്ടിട്ടും, കേട്ടില്ലെന്ന് നടിച്ചു
NB: ആളുകളെ വെറുപ്പിക്കൽ ഒരു കലയാണ്, വിഷമിപ്പിക്കലും
2015, മാർച്ച് 31, ചൊവ്വാഴ്ച
ഒരു പിങ്ക് ബിരിയാണി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ