2015 മാർച്ച് 31, ചൊവ്വാഴ്ച

ഒരു പിങ്ക്‌ ബിരിയാണി

സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള ധൈര്യം ഒരിക്കെ നഷ്ടപ്പെട്ടുകഴിഞ്ഞാൽ പിന്നത്‌ വീണ്ടു കിട്ടാൻ അൽപ്പമല്ല അൽപ്പം അധികം ബുദ്ധിമുട്ടെണ്ടി വരും. ഒരു സുഹൃത്തിന്റെ വീട്ടിൽ അദ്ധെഹത്തിന്റെ മറ്റൊരു സുഹൃത്ത്‌(സുഹൃത്തുക്കളെല്ലാം സ്ത്രീകളാണു) വന്നതു പ്രമാണിച്ചു വെച്ച ബിരിയാണി രുചിച്ചു നോക്കാൻ പോകേണ്ട  സാഹചര്യം വന്നപ്പഴാണു ഇൻഫീരിയോരിട്ടി കൊമ്പ്ലക്സ്‌ ചേർത്ത്‌ കഴിയ്ക്കുന്ന ആളായിരുന്നു എന്ന ഒരു സ്വയം തിരിച്ചറിവ്‌ ഉണ്ടാകുന്നത്‌. അതെ എന്യ്ക്ക്‌ തന്നെ
പിങ്കി നമ്മുടെ സുഹൃത്താണെന്നാണു പൊതുവെയുള്ള വെപ്പ്‌. ജാമ്യമെടുക്കട്ടെ രണ്ടു മൂന്നു വട്ടം പരിചയപ്പെട്ടയാളെ സുഹൃത്തെന്ന് വിളിയ്ക്കാമെങ്കിൽ.
    കറുത്ത ടി ഷർട്ട്‌ അണിഞ്ഞാണു പിങ്കി അന്നു പ്രത്യക്ഷപ്പെട്ടത്‌. കറുത്ത മുടിയിൽ ഒരനാവാശ്യം പോലെ പ്രത്യക്ഷപ്പെട്ട ചെമ്പൻ നിറം നര മാറ്റാനായിരിയ്ക്കുമൊ എന്ന് ഞാൻ ഒരു നിമിഷം സംശയിക്കുകയും ഈ പെണ്ണുമ്പിള്ളയ്ക്കിത്‌ എന്തിന്റെ കേടാന്ന് മനസിൽ പറയുകയും ചെയ്തപ്പൊഴേയ്ക്കും പിങ്കിയുടെ ചോദ്യം ഇങ്ങെത്തിക്കഴിഞ്ഞിരുന്നു മനു മോനെ...."അവ്വ്‌" ജാള്യതയും നാണവും ഒരുമിച്ചു വരുമ്പൊ തൃശ്ശൂർക്കാർ ഇടാറുള്ള സ്ഥിരം ശബ്ദം എന്റെ അന്നനാളത്തിന്ന് പുറത്ത്‌ വന്ന് ചുണ്ടത്ത്‌ കേറി ഇരുപ്പായി..കൂടുതൽ നേരം പിങ്കിയെ നേരിടാനുള്ള കരുത്തില്ലാത്ത കൊണ്ടാവം അല്ല കൊണ്ടാണു, ആവി പറക്കാത്ത തണുത്തു തുടങ്ങിയ ബിരിയാണിയൊടെ കുശലം ചോദിയ്ക്കാൻ ഞാൻ അടുക്കളയിലേയ്ക്ക്‌ നടന്നു. പിങ്കി ഉണ്ടാക്കിയ ബിരിയാണിയല്ലെ ഒരു ഹായ്‌ പറഞ്ഞില്ലെ അതെന്ത്‌ വിജാരിക്കും. 5 പെണ്ണുങ്ങളൊറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ ഒരു നിമിഷം ഞങ്ങൾ രണ്ടാണുങ്ങൾ പേടമാനുകളായ്‌ മാറുകയായിരുന്നു. മനോഹരങ്ങളായ പത്തു കണ്ണേറു കൂട്ടത്തിന്റെ ഇടയിലിരുന്ന് ഇടം വലം നോക്കാനാവാതെ ഞങ്ങളാ തണുത്ത ബിരിയാണി ചോറ്‌ അമർത്തി ചവച്ചു. കൂട്ടത്തിൽ ആരൊക്കെയൊ എന്നെ തന്നെ നോക്കുകയാണൊ ഞാൻ ഇടയ്ക്ക്‌ കണ്ണുയർത്തി നോക്കി ഇല്ല അവരെല്ലാം മേറ്റ്ന്തൊ കാര്യം സംസാരിക്കുകയാണ്‌. ഇടയ്ക്ക്‌ പിങ്കിയുടെ കൈ എന്റെ മേൽ തട്ടിയൊ...ഇതിലും ഭേദം വീട്ടിൽ പട്ടിണി ഇരിക്കുന്നതായിരുന്നു എന്റെയുള്ളിൽ നിന്ന് ഒരനാവശ്യ ചിന്ത പോയി...അവിടെ തമാശകൾ പൊടി പൊടിക്കുമ്പോഴും വേകാത എല്ലിൻ കഷ്ണത്തിൽ പറ്റിപ്പിടിച്ചിരുന്ന ഇരച്ചി കഷ്ണം ആരുമറിയാതെ കിള്ളിയെടുക്കുന്ന തിരക്കിലാരുന്നു ഞാൻ. പെട്ടന്നാണ ഡയലോഗ്‌ "ഇന്നലെ മാർട്ടിനി ടെ മൂന്നാമത്തെ പെഗ്ഗ്‌ അടിച്ചപ്പൊ എനിക്കിപ്പൊ മനുനെ കാണണന്ന് പിങ്കി....!!! ഒടുക്കം കേട്ട ചിരിയിൽ തിന്നൊണ്ടിരുന്ന ബിരിയാണിയുടെ ഒരു വറ്റ്‌ എന്റെ നെറുകം തലേൽ കേറി.. "അത്‌ പെട്ടന്ന് എനിക്ക്‌ നിങ്ങളെയൊക്കെ മിസ്സ്‌ ചെയ്തെടാ ഒരു ഗ്ലാസ്‌ വെള്ളം നീട്ടി കൊണ്ട്‌ പിങ്കി പറഞ്ഞു. നെറുകയിൽ മസാല കേറീട്ടൊ അതൊ പിങ്കിയുടെ നിഷ്ക്കളങ്കമായ ഉത്തരം കേട്ടിട്ടൊ എന്റെ കണ്ണേതായാലും നിറഞ്ഞൊഴുകി. അത്‌ മറ്റൊരു ചിരിയിലെയ്ക്ക്‌ വീണ്ടും ഒഴുകി. ഒരു വിധത്തിൽ ബിരിയാണി തിന്നെന്ന് വരുത്തി പാത്രവുമായ്‌ അടുക്കളയിലേയ്ക്ക്‌ നടക്കുമ്പൊ തൊട്ടപ്പുറത്തെ മുറിയിൽ, ഫോണിലൂടെ ഒരിങ്ക്ലീഷ്‌ സംസാരം..കനത്തിലുള്ള ഒരു ദേഷ്യപ്പെടലായിരുന്നിട്ടും അറിയാതെ ആ മുറിയിലെയ്ക്കൊന്ന് പാളി നോക്കി. പിങ്കി. ഒന്നും മിണ്ടണ്ട്‌ ഇങ്ക്ലീഷ്‌ ചീത്ത കേട്ടു ശീലമില്ല. ഒരെ സമയം അഞ്ചു സ്ത്രീകളുടെ ഒപ്പം നിൽക്കാൻ സാധിയ്ക്കാത്തതു കൊണ്ടു തന്നെയാണു വീർപ്പു മുട്ടലോടെ ഞാൻ പുറത്തിറങ്ങി നിന്നു..മനുചേട്ടനെന്ത ഒന്നും മിണ്ടാതെ കൂട്ടത്തിൽ ഇളമുറക്കാരിയുടെ ചോദ്യം വരെ ചിലന്തി വല പോലെ എന്നെ ഭയപ്പെടുത്തി. വിളറിയ മുഖവുമായ്‌ നിൽക്കുന്ന എന്നെ കണ്ടു വിഷമം തോന്നീട്ടാവാം അവളെന്നോട്‌ തീക്കുനി കവിതകളെക്കുറിച്ച്‌ ചോദിച്ചു. പവിത്രൻ തീക്കുനിയെ പറ്റി കേട്ടിട്ടുണ്ട്‌ എന്നല്ലാതെ വേറൊരു മാങ്ങാ തൊലിയും ഈയുള്ളവന്‌ അറിയില്ല കുട്ടി എന്ന് പറയാൻ എന്റെ പൗരുഷം സമ്മതിക്കാത്തത്‌ എന്റെ തെറ്റാണൊ... തീക്കുനിയ്ക്കെതിരെ നാലു പുച്ചം പാസാക്കി തടി തപ്പിയപ്പോഴെക്കും പിങ്കിയ്ക്ക്‌ പോകാനുള്ള ക്യാബ്‌ എത്തി.
യാത്ര പറയാൻ നേരം സ്നെഹത്തോടെ ഒരു കെട്ടിപ്പിടുത്തം പതിവുള്ള പിങ്കിയുടെ പതിവ്‌ തെറ്റിയ്ക്കാൻ വേണ്ടി ഒരു ജാഡക്കാരന്റെ തിരക്ക്‌ കാണിച്ച്‌ പിങ്കിയോടൊരു യാത്ര പോലും പറയാതെ ബൈക്കുമെടുത്ത്‌ സ്ഥലം കാലിയാക്കി ഞാൻ.
എനിക്കതിഷ്ടപ്പെട്ടില്ല എന്ന് പിങ്കി വിളിച്ചു പരഞ്ഞത്‌ ഹെൽമറ്റിന്റെ ഇടയിലൂടെ കേട്ടിട്ടും, കേട്ടില്ലെന്ന് നടിച്ചു
NB: ആളുകളെ വെറുപ്പിക്കൽ ഒരു കലയാണ്‌, വിഷമിപ്പിക്കലും

2015 മാർച്ച് 24, ചൊവ്വാഴ്ച

Vanadevatha

കാട്ടു കടന്നൽ കൂടൊത്ത്‌ കാമ്പുള്ളൊരു പെൺപിറയേ കാടിളക്കി കാട്ടാറൊഴുക്കി കട്ടോണ്ടു പോയില്ലെ എല്ലാം നീ കട്ടോണ്ടു പോയില്ലെ !! കാട്ടിൽ തളച്ചില്ലെ കാലം ചതിച്ചില്ലെ ചോല ചതുപ്പിലായ്‌ കാൽ തെന്നി വീണില്ലെ ഏറ്റു ചൊല്ലാനൊരു പാട്ടൊന്നു വെയ്ക്കാതെ, കട്ടോണ്ടു പോയില്ലെ എല്ലാം നീ കട്ടോണ്ടു പോയില്ലെ !!!

2014 സെപ്റ്റംബർ 18, വ്യാഴാഴ്‌ച

പേറ്റ്‌ നോവടുത്തിരുന്ന കാള

എന്നത്തെയും പോലെ കാര്യമായിട്ട്‌ പണിയൊന്നും ഇല്ലാതെ ഡെസ്പ്പടിച്ചിരുന്നപ്പഴാണ്‌ ഞാനും കിഷോറും ജിയോയും കൂടി സുമേഷിന്റെയും സരളയുടെയും വീടു (പുതിയതായ്‌ വാങ്ങിയ മുയലുകൾ) അഥവാ കൂട്‌ വൃത്തിയാക്കാൻ തീരുമാനിയ്ക്കുന്നത്‌. മുയലുകൾക്ക്‌ എന്തോ ചപ്പ്‌ പറയ്ക്കുന്നതിനിടയിൽ വീട്ടിലേയ്ക്ക്‌ പുതിയതായ്‌ വാങ്ങിയ്ക്കേണ്ട്‌ സാധനങ്ങളെക്കുറിച്ച്‌ പറയുകയാൺ ജിയൊ... "കിഷോർ ഭായി നമക്ക്‌ കുറച്ച്‌ ഹാങ്ങർ വാങ്ങണല്ലൊ..?? കൂടിനുള്ളിൽ വിശാലമായിരുന്ന് മുയൽക്കാഷട്ടം വാരുന്ന എന്റെ അർദ്ധ നഗന ചിത്രം മൊബെയിലിൽ പകർത്തുന്ന കിഷോർ തിരിഞ്ഞു നോക്കിക്കൊണ്ട്‌ : "അതിവിടെ ബ്രോഡ്‌ വേയിൽ കിട്ടുവല്ലൊ??" ചപ്പും പറച്ചു വരുന്ന ജിയോ.."എന്നാ വാ പോയ്‌ നോക്കാം..." കേട്ട പാതി കേൾക്കാത്ത പാതി പടമെടുക്കൽ നിർത്തി "എന്ന ഞാൻ കുളിച്ചിട്ട്‌ വരട്ടെ " എന്നും പറഞ്ഞ്‌ കിഷോർ അകത്തേയ്ക്ക്‌ ഓടി..കൂട്ടത്തി മനൂ എന്ന് നീട്ടി ഒരു വിളിയും.. "ആ ബ്രോഡ്‌ വെ എങ്കി ബ്രോഡ്‌ വെ..ഇവടെ കുത്തിയിരുന്നിട്ടിപ്പൊ എന്നാ ചെയ്യാന്നാ" എന്ന് മനസിൽ ഓർത്ത്‌ കൂട്‌ വൃത്തിയാക്കി ഞാൻ വെളിയിലിറങ്ങി. മുയൽക്കാഷ്ട്റ്റത്തിന്റെ നാറ്റം അടിയ്ക്കണ്ടല്ലൊ ഒന്ന് കുളിച്ചേക്കാന്ന് കരുതി ബാത്ത്‌ റൂമിലേയ്ക്ക്‌ ചെന്നപ്പൊ ജിയൊ കുളിച്ച്‌ റെദിയായി നിൽക്കുന്നു. ശേഷം എന്റെ കുളി സീനാണ്‌. അമ്മ വാങ്ങി തന്ന ഓണക്കോടി ഇതു വരെ കൊച്ചി കണ്ടട്ടില്ല. അതിട്ടേക്കാന്ന് വെച്ച്‌ ഷർട്ടിടുന്ന ഞാൻ. വെള്ള ടി ഷർട്ടൊക്കെയിട്ട്‌ കുട്ടപ്പനായ്‌ കഷണ്ടിയിൽ പതിവ്‌ ക്രീമൊക്കെ തേച്ച്‌ പുറത്തേയ്ക്ക്‌ നടക്കുകയാണ്‌ കിഷോർ. ജിയൊ മൊബൈലും നോക്കി സിറ്റൗട്ടിൽ നിൽപ്പുണ്ട്‌. "ഇവമ്മാരിത്ര പെട്ടന്ന് റെഡിയായൊ???" ഒരു കാപ്പി കുടിച്ചിട്ട്‌ ഇറങ്ങാരുന്നു..!!! അല്ലെ വേണ്ട്‌ ജിയോയെ പറ്റിച്ച്‌ പുറത്തൂന്ന് കുടിയ്ക്കാം...!! വേണെൽ മറയ്ൻ ഡ്രൈവിലും ഒന്ന് പോയേക്കാം...കുറച്ച്‌ കാറ്റ്‌ കൊള്ളാലൊ..ഇത്യാദി കാര്യങ്ങളോർത്ത്‌ പതിവ്‌ ജീൻസും വലിച്ചു കേറ്റി ഓടിപ്പെടച്ച്‌ വന്നപ്പഴാ ഓർത്തത്‌ മുടി ചീകീലാരുന്നു.. ചീപ്പ്‌ തപ്പി പിടിച്ച്‌ കണ്ണാടിയുടെ മുന്നിൽ ചെന്ന് ഗ്ലാമർ അഡ്ജസ്റ്റ്‌ ചെയ്യുന്ന എന്നെ നോക്കി വാതിൽക്കൽ നിൽക്കുന്ന ജിയൊ തന്റെ സ്വതസിദ്ധമായ കുസൃതി ചിരിയോടെ (സത്യമായിട്ടും അവന്റെ ചിരിയിൽ ഒരു കുസൃതിയുണ്ട്‌) ഒരു ചോദ്യം "കുളിച്ചൊരുങ്ങി എങ്ങോട്ടാണ്‌...?" ഞാനൊന്ന് ഞെട്ടി.. "ആഹാ ഇവനാളു കൊള്ളാലൊ...എന്നോട്‌ നമ്പറിടാൻ മാത്രം വളർന്നൊ എന്ന് മനസിൽ പറഞ്ഞ്‌ ഭാവ വ്യത്യാസമൊന്നുമില്ലാതെ ഞാൻ : " ഒഹ്‌ ...ഒന്ന് ബ്രോട്‌ വെ വരെ..!! എന്നോടാ കളി.അല്ല പിന്നെ.. " അല്ല നിങ്ങളെങ്ങോട്ടാ...എന്നും പറഞ്ഞ്‌ അവനും ഒരു കള്ളച്ചിരി എറിഞ്ഞു കൊണ്ട്‌ ഞാൻ പുറത്തേയ്ക്ക്‌ നടക്കുമ്പൊ കാണുന്നത്‌ ബൈക്കിനു മുകളിൽ ഇരിയ്ക്കുന്ന കിഷോറിനെയാണ്‌... എന്നെക്കണ്ടതും കണ്ണുപുറത്തെയ്ക്കിട്ട്‌ കിഷോറും എറിഞ്ഞു മറ്റൊരു ചോദ്യം " അല്ല നീയെങ്ങോട്ടാ...???" "ഓഹ്‌ അപ്പൊ രണ്ടുപേരും കൂടെ ഒത്തോണ്ടാണല്ലെ..ഞാൻ വിട്ടു കൊടുക്കുവൊ.. "ഞാനൊന്ന് ബ്രോഡ്‌ വെ വരെ ..." ഒന്നുമറിയാത്ത പോലെ ഞാൻ പറഞ്ഞു. ഉടനെ ചിരിച്ചോണ്ടാണൊ കാര്യമായിട്ടണോന്ന് അറിയാത്ത വിധം ഹെൽമറ്റിനുള്ളിലൂടെ ദാ വരുന്നു കിഷോറിന്റെ വക ചോദ്യം നമ്പർ 2 " വേറെ ആരാ രാജീവ്‌ വരുന്നുണ്ടൊ നിന്റെ കൂടെ.. " ആ ഉണ്ട്‌ ഞാൻ പറഞ്ഞു. "അപ്പൊ നമ്മൾ തമ്മിൽ കാണുലൊ ഞങ്ങളും ബ്രോഡ്‌ വെക്കാ...എന്ന് കിഷോർ..ഇതിനിടയിലെപ്പഴൊ ജിയൊ വന്ന് വണ്ടിൽ കേറി. " എന്നെ കൂട്ടാതെ ഇവരെവിടെ പോകാൻ ഇപ്പ തിരിച്ച്‌ വരുലെ എന്നൊർത്ത്‌ ബൈക്ക്‌ സ്റ്റാർട്ടാക്കി പോകുന്ന അവരെ നൊക്കി ഞാൻ തെല്ലൊരു സംശയത്തോടെ നിന്നു. എന്റെ മുഖത്ത്‌ ചിരി പടർത്തിക്കൊണ്ട്‌ ദാ ബൈക്ക്‌ തിരിച്ച്‌ വരുന്നു.. "ഒടുവിൽ തോല്വി സമ്മതിച്ചല്ലെ.. ഞാൻ മനസിൽ പറഞ്ഞു. പിന്നീട്‌ സംഭവിച്ചത്‌. ജിയോ ബൈക്കിൽ നിന്ന് ഇറങ്ങുന്നു, പെഴ്സെടുക്കാൻ മറന്നെന്ന് പറഞ്ഞ്‌ അകത്തെക്ക്‌ പോകുന്നു തിരിച്ചു വരുന്നു.അവർ ബൈക്ക്‌ സ്റ്റാർട്ടാക്കി പോകുന്നു. ഇതെല്ലാം കണ്ടു കൊണ്ട്‌ പോർച്ചിൽ കിടന്ന ജിയോയുടെ നിസ്സൻ സണ്ണി എന്നെ നോക്കി ഹെഡ്‌ ലൈറ്റ്‌ മിന്നിച്ചു കാണിച്ചു ഗുണ പാഠം : കാളപെറ്റെന്ന് കേട്ട്‌ കയറെടുക്കല്ല്.. പി എസ്‌: അൽപ്പം നീളക്കൂടുതലിണ്ടാരുന്നോന്നൊരു സംശയം

2014 ഓഗസ്റ്റ് 6, ബുധനാഴ്‌ച

Neela Njaramb

കണ്ണാടിയിൽ നോക്കിയപ്പോഴായിരുന്നു നീല ഞരമ്പുകൾക്ക്‌ കനം വച്ച കാര്യം അയാൾ ശ്രെദ്ധിച്ചത്‌. അതെ ദിവസം തന്നെയായിരുന്നു തലേ ദിവസത്തെ നൈറ്റ്‌ പാർട്ടിയ്ക്കു കഴിഞ്ഞ്‌ 17 മണിക്കൂർ കഴിഞ്ഞിട്ടും തന്റെ കാമുകിയെ തിരിച്ചു വിളിച്ചില്ല എന്ന ബോധ്യം അയാൾക്കുണ്ടായത്‌...വയറ്റിൽ കിടക്കുന്ന 6 പെഗ്ഗിനു മുകളിൽ ഒരു വാറ്റ്‌ 69 ന്റെ സ്മോൾ കൂടി അടിയ്ക്കാൻ അവൾ പറഞ്ഞപ്പോൾ അയാൾ മറുത്തൊന്നും പറഞ്ഞില്ല...അയാളെക്കാത്ത്‌ പെങ്ങൾ വിജനമായ ബസ്‌ സ്റ്റോപ്പിൽ തൂണും കെട്ടിപ്പിടിച്ച്‌ നിൽക്കുകയാണു To be continued

2014 മേയ് 25, ഞായറാഴ്‌ച

ചുവന്ന തെരുവിലെ പെണ്ണ്



എനിയ്ക്കറിയാം, അന്ന് ജുഹുവിലെ കടല്‍കാക്കകള്‍ പറക്കാത്ത കടല്‍ പരപ്പ് നോക്കി ആലോചനകള്‍ക്ക് വിരാമാമിടാനാവാതെ വിഷമിച്ചു നില്‍ക്കുകയായിരുന്നു ഋതു.
”ഋതു തു ജവാബ് ക്യൂ നഹി ദേ രഹെ യാര്‍...? മേ തുജെ അച്ചേ സെ സംഭാലൂംഗാ...! മാ കസം...!”
പന്ത്രണ്ടാം നമ്പര്‍ ക്ലാസ് മുറിയുടെ പൊളിഞ്ഞ പടിക്കെട്ടിലിരുന്ന്‍ കുള്‍ഫി നുണയുന്ന ഋതുവിനോട്‌ ചെമ്പന്‍ മുടിക്കാരന്‍ ജെയ്സണ്‍ അത് പറയുമ്പോള്‍ വാതിലിനു മറവില്‍ ഒളിഞ്ഞു നിന്ന എന്നെ അവന്‍ ശ്രെദ്ധിച്ചിരിയ്ക്കില്ല. അതെ ചോദ്യം  പലയാവര്‍ത്തി പലരും അവളോട്‌ ചോദിച്ചിരിയ്ക്കുന്നു. ഇന്ന് ചോദ്യങ്ങളുടെ മരണപ്പാച്ചിലിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് എന്‍റെ ഋതു. ഉത്തരങ്ങള്‍ ഒരു ക്രോസ് വേര്‍ഡിലെ വെള്ളക്കളങ്ങളിലെന്നപോലെ മറഞ്ഞിരിയ്ക്കുകയാണ്.ചോദ്യങ്ങളുടെ കൂട്ടയോട്ടം മാത്രമാണ് നാം കാണുന്നത്. ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രെമിയ്ക്കുന്നവരെ അവര്‍ മറു ചോദ്യങ്ങള്‍ കൊണ്ട് ഇടിച്ചു വീഴ്ത്തും.
“ബേട്ടി ബടി ഹോക്കര്‍ തു ഭി അപനീ മാ കീ തരാ പൈസ കമവോഗി..?” വഷളന്‍ ചിരിയോടെ അമ്മയ്ക്ക് കാശെണ്ണി കൊടുക്കുമ്പോള്‍ കിരണ്‍ലാല്‍ ചോദിച്ചു. ഉമിനീര് വറ്റിയ നാവുകൊണ്ട് അമ്മ അയാളെ ചീത്ത പറഞ്ഞോടിച്ചത് എന്തിനായിരുന്നുവെന്ന്‍ ഋതുവിന് മനസിലായില്ല. എന്തിനായിരുന്നു ആണ്‍ കുട്ടികള്‍ അവളോട്‌ കൂടുതല്‍ അടുപ്പം കാണിച്ചത്.എന്തിനായിരുന്നു കിരണ്‍ലാല്‍ തന്‍റെ കവിളുകളിലും ചുമലുകളിലും തഴുകിയത്. ചോദ്യങ്ങള്‍ ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ അവളെ വീര്‍പ്പു മുട്ടിയ്ക്കുകയാണ്.
കിരണ്‍ലാലിന്‍റെ കൈ പിടിച്ചാണ് അവള്‍ ആദ്യന്മായി സ്ക്കൂള്‍ വരാന്ത കയറിയത്.ഗലിയിലെ പല പെണ്‍കുട്ടികള്‍ക്കും അയാള്‍ തന്നെയായിരുന്നു അച്ഛനും ജ്യേഷ്ടനും അമ്മനും. അമ്മ രാത്രിയിലെ ചോദ്യങ്ങളുടെ മാത്രം ഉത്തരമായിരുന്നു. പകലിനെ അമ്മ ഭയപ്പെട്ടു. അതിനുള്ള  അതിനുള്ള അവരുടെ ഉത്തരമായിരുന്നു, ബ്രോക്കര്‍ കിരണ്‍ലാല്‍. കിരണ്‍ലാലിന്‍റെ ലാളനകള്‍ അതിര് കടക്കുന്നുവെന്ന് തോന്നിയപ്പോള്‍ അമ്മ രാത്രിയുടെ ഭയം വിട്ടു പുറത്തിറങ്ങി. സ്ക്കൂള്‍ ഗേറ്റ് കടന്ന് അവള്‍ അകത്തു കടക്കുന്നത് വര ദൂരെ നിന്നും നോക്കി നിന്നു. മറ്റുള്ളവരുടെ മുന്നില്‍ അമ്മ തന്നില്‍ നിന്നും എന്തിനാണ് അകന്നു നിന്നതെന്നും ഋതുവിന് ഒരു ചോദ്യമായിരുന്നു. രാവേറുവോളം ഉണര്‍ന്നിരുന്ന്‍ ഉറക്കം വറ്റാത്ത കണ്ണുകളും തുറന്നു വെച്ച് അമ്മ അതിരാവിലെ അവള്‍ക്കു റോട്ടിയും സബ്ജിയും ഒരുക്കി കൊടുത്തു. രാത്രി അമ്മയുടെ മുറിയില്‍ നിന്നും ഉയരുന്ന സീല്‍ക്കാരങ്ങള്‍ കേട്ട്, മഞ്ഞ വെളിച്ചത്തില്‍ കണ്ട പാഠപുസ്തകത്തിലെ അക്ഷരങ്ങള്‍ അവളെ നോക്കി അമര്‍ത്തിഗ്രഹിയ്ക്കാനാവാതെ  ചിരിച്ചു. എന്നിട്ടും അര്‍ത്ഥം ഗ്രഹിയ്ക്കാനാവാതെ സംശയങ്ങള്‍ക്കിടയിലൂടെ ഋതു വായിച്ചുകൊണ്ടേ ഇരുന്നു. പിന്നെ പിന്നെ പാഠപുസ്തകത്തിലെ അക്ഷരങ്ങള്‍ അവളെ തലയുയര്‍ത്തി നോക്കാതെയായി. ഋതുവിന്‍റെ ഉത്തരങ്ങള്‍ക്കുമുന്നില്‍ അവര്‍ നാണിച്ചു തല താഴ്ത്തി.
കോളജിലെ ഏറ്റവും നല്ല ചിത്രകാരന്‍റെ ലേബല്‍ ഒരു ശിശിര കാലത്താണ് എന്‍റെ മേല്‍ വന്നു വീണത്. അതിനു ശേഷം വന്ന വേനല്‍ കാലത്താണ് ഞാന്‍ ഋതുവിന്‍റെ ആരാധകനായ് തീര്‍ന്നത്. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നന്നായ് ചിത്രം വരയ്ക്കുന്നതും അവളായിരുന്നു. അവളുടെ ചിത്രങ്ങള്‍ പക്ഷെ അവളെക്കാള്‍ മനോഹരമായിരുന്നു. കഴുത്തൊപ്പം വെട്ടി വികൃതമാക്കിയ മുടിയും, എണ്ണയൊലിയ്ക്കുന്ന മുഖവും, സ്ഥാനം തെറ്റിയ കാക്കപ്പുള്ളികളും ഉള്ളവളായിരുന്നുവെങ്കിലും അവള്‍ സുന്ദരിയായിരുന്നു. അവളെക്കാള്‍ നിറവും മണവുമുള്ള പെണ്‍കുട്ടികള്‍ വേറെ ഇല്ലാത്തതുകൊണ്ടായിരുന്നില്ല, ഋതുവില്‍ എല്ലാവരും ഒരു സൗജന്യം പ്രതീക്ഷിച്ചു. കാരണം അവള്‍ ചുവന്ന തെരുവിലെ പെണ്ണാണ്. അതുകൊണ്ട് തന്നെ ഞാനടക്കം എല്ലാ ആണുങ്ങളും അവളുടെ ഒരു നോട്ടത്തിനോ വാക്കിനോ വേണ്ടി കൊതിച്ചു.അവളുടെ ചിത്രങ്ങളെ കാരണമറിയാതെ പ്രശംസിച്ചു. ഋതുവിന് തന്നോട് മാത്രം കൂടുതല്‍ അടുപ്പമുണ്ടെന്ന്‍ എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചു. ദീപാവലിയ്ക്ക് പങ്കുവെച്ച  മിഠായിപൊതികളില്‍ അവള്‍ ഒരു തിരിച്ചു വ്യത്യാസവും കാണിച്ചില്ല എന്നിട്ടും അവള്‍ക്കെന്നോട് ഒരുതരി സ്നേഹക്കൂടുതലുണ്ടെന്നു ഞാന്‍ ധരിച്ചു.
വേനല്‍ക്കാലത്തായിരുന്നു ഋതു ഏറ്റവും നല്ല ചിത്രങ്ങള്‍ വരച്ചത്. അന്നൊരു വേനലവധിക്കാലത്ത് നടത്തിയ ചിത്ര പ്രദര്‍ശനത്തിലാണ് ചുവപ്പിന്‍റെ ആകുലതകള്‍  വരച്ച് അവളെന്നെ തളര്‍ത്തിയത്.
"നിന്‍റെ ചിത്രങ്ങളില്‍ ഇത്രയധികം ചുവപ്പ് എങ്ങിനെ വന്നു...!!!"
ചുവപ്പില്‍ മുക്കിയ അവളുടെ ഒരു പെയിന്റിംഗ് നോക്കി ഞാന്‍ പ്രസ്താവിച്ചു..
വേനലവധിക്കാലത്തെ പുതുമഴ പെയ്തൊഴിഞ്ഞ ഒരു പകലിലായിരുന്നു ചുവപ്പും കറുപ്പും ഇടകലര്‍ന്ന സ്വപ്നം കണ്ട് ഋതു ഉച്ചമയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. വയറ്റില്‍ കൈകള്‍ അമര്‍ത്തിപ്പിടിച്ച് അവള്‍ അമ്മയുടെ അടുക്കലേയ്ക്ക് ഓടി. അപ്പോഴും തുന്നല്‍ വിട്ട അവളുടെ പാവാടത്തുമ്പില്‍ നിന്നും ചോരയൊലിയ്ക്കുന്നുണ്ടായിരുന്നു. കരച്ചിലടക്കിക്കൊണ്ട് അവള്‍ അമ്മയെ കെട്ടിപ്പുണര്‍ന്നു. അമ്മ പറഞ്ഞു  നീ ഋതുമതിയായിരിയ്ക്കുന്നു. അന്നു മുതല്‍ക്കാണ് അവള്‍ ചുവപ്പന്‍ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയത്. കാറ്റും, കടലും, മഞ്ഞും, മഴയും, നെടുവീര്‍പ്പും,നിശ്വാസവും, അവള്‍ ചുവന്ന നിറത്തില്‍ കണ്ടു. സ്വപ്‌നങ്ങള്‍ ശ്വാസം മുട്ടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അമ്മയുടെ കുങ്കുമം മോഷ്ട്ടിച്ചു ചുവപ്പിന്‍റെ കാലാന്തരങ്ങള്‍ കടലാസില്‍ പകര്‍ത്തി. സംശയങ്ങള്‍ക്കെല്ലാം അവള്‍ ഹോളിയുടെ ബഹുവര്‍ണ്ണം ചാലിച്ച് കടലാസിലാക്കാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു.
കടല്‍കരയിലിരുന്നു പകലും രാത്രിയും ചുംബിയ്ക്കുന്നത് കാണുവാന്‍ കൂട്ടുവരുമോ എന്നവള്‍ ചോദിച്ചപ്പോഴായിരുന്നു ഞാന്‍ ഒരു പുരുഷനാണെന്നു തോന്നിയത്. എന്തൊക്കെയായാലും അവള്‍ ചുവന്ന തെരുവിലെ പെണ്ണാണ്. ഇരുട്ടിനു കറുത്ത നിറമാണെന്ന് ന്യായം പറഞ്ഞു മടിശീല കവരാന്‍ മടിയ്ക്കാത്തവള്‍.അവളെ നിരാശപ്പെടുത്താതിരിയ്ക്കാന്‍ നൂറിന്‍റെ പുതിയൊരു താള് പോക്കറ്റില്‍ കരുതി. ബാന്‍സ്റ്ററിന്‍റെ അവിഹിതം മണക്കുന്ന ചെങ്കല്‍ പാറക്കെട്ടുകളില്‍ ഋതുവിനൊപ്പം ഇരുന്നപ്പോള്‍ എന്‍റെ സ്വകാര്യ അഹങ്കാരത്തിന് കനംവെച്ചു. നാളെ കോളേജില്‍ വച്ച് കഥ കേള്‍ക്കാന്‍ ചുറ്റും കൂടുന്നവരുടെ ആവേശം ഉള്ളില്‍ നിന്നും  തികട്ടി വന്നു. സന്ധ്യയുടെ ചുവപ്പ് കനക്കുകയാണ്. അത് അവളുടെ മുഖത്തേയ്ക്കും പടര്‍ന്നു.
”ഞാന്‍ നിന്‍റെ കയ്യിലൊന്നു തൊടട്ടെ...? നിഷ്ക്കളങ്കതയുടെ മേല്‍ക്കുപ്പായം മാറ്റാതെ ഞാന്‍ ചോദിച്ചു.
അവള്‍ ചിരിച്ചുകൊണ്ട് പച്ച കുത്തിയ വെളുത്ത കൈത്തലം എന്‍റെ നേര്‍ക്ക്‌ നീട്ടി.മുഖത്ത് ചായം തേച്ചു ഹോളി ആഘോഷിച്ചപ്പോഴും അവളിത്ര ചിരിച്ചു കണ്ടിരുന്നില്ല.
“ഞാനൊരു കാര്യം ചോദിയ്ക്കട്ടെ...!” ചുവപ്പ് പടര്‍ന്ന മുഖം തിരിച്ച് അവള്‍ നോക്കി.
“എന്തുകൊണ്ടാ നിങ്ങളാരും മറ്റു പെണ്‍കുട്ടികളെ നോക്കുന്ന പോലെ എന്നെ ഒളിഞ്ഞു നോക്കാത്തത്..?”
“ഞാന്‍ തെരുവിലെ പെണ്ണായതുകൊണ്ടാണോ..?”
"അത്...അ...
വാക്കുകള്‍ എന്നെയനുസരിയ്ക്കാതെ ഓടി മറഞ്ഞു.
കൊട്ടാന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന നൂറു രൂപ വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്നു.
"സാരമില്ല ഞാനത് പ്രതീക്ഷിയ്ക്കുന്നില്ല എനിയ്ക്കറിയാം ഞാന്‍ ചുവന്ന തെരുവിലെ പെണ്ണാണ് എന്ന്‍"
അവള്‍  ചിരിച്ചു...
ട്രെയിനിലെ മരപ്പലകയില്‍ അവളോടൊപ്പം ഇരിയ്ക്കുമ്പോള്‍ കാരണമില്ലാതെ ഒരു കുറ്റബോധം മനസ്സില്‍ വന്നു നിറഞ്ഞു. നീറിപ്പുകയുന്ന മനസിനെ തണുപ്പിയ്ക്കാന്‍ ആത്മാര്‍ഥത തൊട്ടു തീണ്ടാത്ത സ്വരത്തില്‍ ചോദിച്ചു.
" ഋതുവിനെ ഞാന്‍ വേണമെങ്കില്‍ വീട്ടില്‍ കൊണ്ട് പോയി വിടാം"
പ്രതീക്ഷിച്ച പോലെ അവള്‍ വേണ്ടെന്നു മന്ദഹസിച്ചു. ആശ്വാസം.
"അല്ല ഒറ്റയ്ക്ക് പോകാന്‍ ഭയമില്ലേ...?"
" ഞാനെന്തിനു ഭയക്കണം ഞാന്‍ ചുവന്ന തെരുവിലെ പെണ്ണാണ്...
"ഞാനെന്തിനു ഭയക്കണം."
"പിന്നെ...." വാക്കുകള്‍ പാതിയ്ക്ക് നിര്‍ത്തി അവള്‍ മാറിടത്തിലേയ്ക്ക് നോക്കി മന്ദഹസിച്ചു.
മുറിയിലേയ്ക്ക് നടക്കുമ്പഴും  അത് തന്നെയാണ് ഓര്‍ത്തത്. അവളെന്തിനു ഭയക്കണം. അവള്‍ ചുവന്ന തെരുവിലെ പെണ്ണാണ്. സ്വന്തമാക്കലുകളില്‍ വിശ്വസിക്കത്തവള്‍. നിസ്വാര്‍ത്ഥ. അവള്‍ സ്വതന്ത്രയാണ്. അവളെന്തിനു ഭയക്കണം.
പിറ്റേന്ന് ജുഹുവിലെ അടുക്കും ചിട്ടയുമില്ലാത്ത ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി,  ഒഴിഞ്ഞയൊരിടത്ത് നനയാത്ത മണ്ണില്‍ ഞങ്ങളിരുന്നു.
" ഞാന്‍ ഒരുത്തരം അന്വേഷിയ്ക്കുകയായിരുന്നു....
"ഇന്നലെ എനിയ്ക്കത് കിട്ടി...
എന്‍റെ കൈകള്‍ താലോലിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
ഞാന്‍ സംശയത്തോടെ അവളെ നോക്കി.
അവള്‍ ചിരിച്ചുകൊണ്ട് സല്‍വാറിന്‍റെ  കുടുക്കുകളഴിച്ച് എന്‍റെ കൈകള്‍ അവളുടെ മാറിടത്തിന് മുകളില്‍ വച്ചു.
"ഇതിനു വേണ്ടിയല്ലേ നീ ഇന്നലെ ആ നനഞ്ഞ നോട്ടുമായ് എന്‍റെയൊപ്പം വന്നത്..."
പരുപരുത്ത മാംസത്തില്‍ തട്ടി എന്‍റെ കൈകള്‍ അകാരണമായ് വേദനിച്ചു. മണലില്‍ നിന്നും തലയുയര്‍ത്തി നിന്ന ഒരു ഞണ്ട് എന്നെ നോക്കി കൊഞ്ഞനം കുത്തി. കടല്‍ നോക്കി നില്‍ക്കെ അവള്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ ഭയന്ന്‍ കൈകള്‍ പിന്നോട്ട് വലിച്ചു.
ചുവന്ന പെട്ടിക്കൊട്ടില്‍ നിന്നും ചുവന്ന ഫ്രോക്കിലെയ്ക്കും അവിടെ നിന്നും ചുവന്ന പാവടയിലെയ്ക്കും വളരുമ്പോള്‍ ഋതു കൂടുതല്‍ കൂടുതല്‍ സുന്ദരിയാകുകയായിരുന്നു. ഗലിയുടെ ഇരുട്ടില്‍ ഋതുവിന്‍റെ സൌന്ദര്യം ജ്വലിച്ചപ്പോള്‍, അമ്മയുടെ നെഞ്ചിലെ കനലിനു ചൂടേറി. കിരണ്‍ലാലിന്‍റെ  നോട്ടം അവരെ അസ്വസ്ഥയാക്കി. സ്ക്കൂള്‍ ഗേറ്റ് കടന്ന്‍ ക്ലാസ് മുറിവരെ അവര്‍ ഋതുവിനൊപ്പം നടന്നു.ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍ അവളുടെ മുടി വെട്ടിക്കളഞ്ഞു.അവള്‍ക്കു ധരിയ്ക്കാന്‍ നീളന്‍ പാവാടയും നീളന്‍ കയ്യുള്ള ബ്ലൌസും സമ്മാനിച്ചു.എണ്ണമയം വറ്റിയ തുടുത്ത കവിളില്‍ അവര്‍ വിളക്കെണ്ണ പുരട്ടിയും, കാക്കപ്പുള്ളികള്‍ കുത്തിയും അവളെ കൂടുതല്‍ വിരൂപയാക്കാന്‍ ശ്രെമിച്ചു. പക്ഷെ അപ്പോഴൊക്കെ അവളുടെ സൌന്ദര്യം കൂടി വരുകയായിരുന്നു.അമ്മയുടെ നെഞ്ചില്‍ കനലുകള്‍ എഇഞ്ഞു കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു ദിവസം, പഴുത്ത കനലില്‍ ചട്ടുകം പഴുപ്പിച്ച് അവര്‍ ഋതുവിന്‍റെ വലതു തുടയും ഇടത് മുലയും പൊള്ളിച്ചു. വെന്തു നീറിയ മാറിടവുമായ് ഋതു പാഠങ്ങള്‍ ഉരുവിട്ടപ്പോള്‍ അമ്മയുടെ മനസ്സില്‍ മഞ്ഞു മഴ പൊഴിയുകയായിരുന്നു.
" ആകാശവും കടലും കൂടിചേരുമ്പോള്‍ ഉദിയ്ക്കുന്ന ചുവപ്പിന്‍റെ ഷേഡ്സിനെ കുറിച്ച് സംസാരിയ്ക്കാനായിരുന്നു ഞാന്‍ ഇന്നലെ നിന്നെ ക്ഷണിച്ചത്.പക്ഷെ നീ വന്നത് എന്‍റെ മാറിടത്തിന്‍റെ വലുപ്പമളക്കാനും
അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
"എന്‍റെ  ദേഹത്ത് നിന്നും നീ കൈ പിന്‍വലിച്ച നിമിഷം മുതല്‍ ഞാന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു."
"എനിയ്ക്കിനി വരയ്ക്കാം ആരെയും ഭയക്കാതെ..."
"എന്‍റെ അമ്മയോടു ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നു എന്നെ സ്വതന്ത്രയാക്കിയതിനു"
"നിന്നോടും  കിരണ്‍ലാലിനോടും  എനിയ്ക്ക് നന്ദിയുണ്ട് എന്നെ വരയ്ക്കാന്‍ പഠിപ്പിച്ചതിനു..."
കറുത്ത് വരുന്ന മാനം നോക്കി അവള്‍ പറഞ്ഞു.
അനുവാദത്തിനു കാത്തു നില്‍ക്കാത്ത വികൃതി ചെറുക്കനെ പോലെ  മഴ പെയ്തു തുടങ്ങി. മണ്ണില്‍ വീഴുന്ന വികൃതി പയ്യന്‍ അവളുടെ കാമുകനാവാന്‍ ശ്രെമിയ്ക്കുകയാണ്. മഴവെള്ളം വീണ് പടര്‍ന്നൊഴുകുന്ന ഭാര്യമാരുടെ സിന്ദൂരപ്പൊട്ട് കൈത്തലം കൊണ്ട് തടഞ്ഞു നിര്‍ത്തുന്ന തിരക്കിലാണ് ഭര്‍ത്താക്കന്മാര്‍. എനിയ്ക്കറിയാം അവള്‍ക്കിപ്പോള്‍ വേണ്ടത് സിന്ദൂരം മായാതെ നോക്കാന്‍ ഒരാളെയല്ല..അവളുടെ ചിത്രങ്ങളെ  പ്രണയിക്കുന്ന ഒരാളെയാണ്.
കെട്ടിപ്പുണരാന്‍ കൊതിയ്ക്കുന്ന  കാറ്റിനെ പിന്നിലാക്കി ഋതു നടന്നു.
ആര്‍ത്തലച്ചു വന്ന്‍ കരയെ നോവിയ്ക്കുന്ന തിരകള്‍ വന്നുകൊണ്ടേയിരുന്നു. കിരണ്‍ലാലും, അമ്മയും, ഞാനും , പിന്നെ ആ ചുവന്ന തെരുവും അവളുടെ നിറങ്ങളില്‍ പുനര്‍ജനിയ്ക്കുന്നതും കാത്ത് ഞാനും കൂട്ടത്തിലൊരു തിരയായ്‌ കരയെ നോവിച്ചു കൊണ്ടിരുന്നു.







2014 ഏപ്രിൽ 27, ഞായറാഴ്‌ച

Nostalgia

അഞ്ചു വയസ്സുകാരി ആന്റ്രോയിഡ്‌ ഉപയോഗിയ്ക്കുന്നത്‌ കാണുമ്പൊ തോന്നുന്ന അമ്പരപ്പ്‌..അഞ്ചു വയസ്സി നീ മൊബെയിൽ കണ്ടിക്ക്‌ ണാ... സ്ഥലം പതിവു പോലെ ഒരു തീവണ്ടി യാത്ര പരശുറം എക്സ്പ്രസിന്റെ ആവി പറക്കുന്ന ഒരു കോച്ചിൽ കൊച്ചി റ്റു കണ്ണുർ. ഓപ്പോസിറ്റ്‌ സീറ്റിൽ ഒരു ചേച്ചിയും കൊച്ചും ഇരുപ്പുണ്ട്‌. അവൾ ഒരു 4 വയ്യസ്സുകാരിയാവം ഏറിയാൽ 5 എന്റ സൈഡിൽ ഇരിയ്ക്കുന്ന രണ്ട്‌ പേക്ര പയ്യന്മാർ എന്റെ ഫോണിലേയ്ക്ക്‌ വായും പൊളിച്ച്‌ നോക്കി ഇരിപ്പുണ്ട്‌..വണ്ടിയിൽ തിരക്ക്‌ കൂടിയിട്ടാവും കുഞ്ഞിപ്പെണ്ണ്‌ കലപില കൂട്ടാൻ തുടങ്ങി.. ചേച്ചി ബാഗിൽ നിന്ന് ഒരു സാംസങ്ങ്‌ എസ്‌ 2 എടുത്ത്‌ കൊച്ചിൻ കൊടുത്തു.പുള്ളിക്കാരി സിമ്പിൾ ആയി അൺ ലോക്ക്‌ ചെയ്ത്‌ വീഡിയോസ്‌ കാണുന്നു പാട്ടു കേക്കുന്നു..അമ്മയോട്‌ ഹെഡ്‌ സെറ്റ്‌ എടുക്കാൻ പറയുന്നു..അമ്മയും മോളും ഒരൊ ചെവിയിലും മാറി മാറി വെച്ച്‌ പാട്ടു കേക്കുന്നു..കളി ചിരി ബഹളം..വണ്ടറടിച്ചിരിയ്ക്കുന്ന പീക്കിരികളും ഞാനും..ഇതിലിപ്പൊ വല്യ കാര്യമായിട്ടൊന്നുല്ലാ...ബട്ട്‌ ദേർ ഈസ്‌ വൺ തിംഗ്‌ ....അമ്മയേക്കുറിച്ച്‌ ചില നൊസ്റ്റാൾജിയകളുണ്ട്‌, മഴ പെയ്യുന്ന തണുത്ത്‌ രാത്രികളിൽ അമ്മ പറയുന്ന കഥകൾ കേട്ട്‌ അമ്മ പാടുന്ന പാട്ടുകൾ കേട്ടുറങ്ങുന്നത്‌..ചോറുണ്ണാൻ മടി പിടിച്ചിരിയ്ക്കുമ്പൊ കാക്കയെം പൂച്ചയേം കാണിച്ചു തന്ന് അറിയാതെ കഴിപ്പിയ്ക്കുന്നത്‌.അതിനി ഇങ്ങനെ പറയേടി വരും ബോറടിയ്ക്കുന്ന ട്രെയിൻ യാത്രകളിൽ അമ്മ പറഞ്ഞു തന്ന ഫേസ്ബുക്ക്‌ കഥകൾ കേട്ടുറങ്ങിയത്‌. ഒറ്റ ഹേഡ്‌ സെറ്റ്‌ മാറ്റി മാറ്റി വെച്ച്‌ ഗങ്ങ്നം സ്റ്റെയിൽ കേട്ടത്‌ അങ്ങനെ... .ആരൊ വിളിച്ചു കൂവുന്നു ഡ്യൂഡ്‌ ദിസ്‌ ഇസ്‌ വാട്ട്‌ യു കോൾ ജനറേഷൻ ഗ്യാപ്പ്‌

അഞ്ചു വയസ്സുകാരി ആന്റ്രോയിഡ്‌ ഉപയോഗിയ്ക്കുന്നത്‌ കാണുമ്പൊ തോന്നുന്ന അമ്പരപ്പ്‌..അഞ്ചു വയസ്സി നീ മൊബെയിൽ കണ്ടിക്ക്‌ ണാ... സ്ഥലം പതിവു പോലെ ഒരു തീവണ്ടി യാത്ര പരശുറം എക്സ്പ്രസിന്റെ ആവി പറക്കുന്ന ഒരു കോച്ചിൽ കൊച്ചി റ്റു കണ്ണുർ. ഓപ്പോസിറ്റ്‌ സീറ്റിൽ ഒരു ചേച്ചിയും കൊച്ചും ഇരുപ്പുണ്ട്‌. അവൾ ഒരു 4 വയ്യസ്സുകാരിയാവം ഏറിയാൽ 5 എന്റ സൈഡിൽ ഇരിയ്ക്കുന്ന രണ്ട്‌ പേക്ര പയ്യന്മാർ എന്റെ ഫോണിലേയ്ക്ക്‌ വായും പൊളിച്ച്‌ നോക്കി ഇരിപ്പുണ്ട്‌..വണ്ടിയിൽ തിരക്ക്‌ കൂടിയിട്ടാവും കുഞ്ഞിപ്പെണ്ണ്‌ കലപില കൂട്ടാൻ തുടങ്ങി.. ചേച്ചി ബാഗിൽ നിന്ന് ഒരു സാംസങ്ങ്‌ എസ്‌ 2 എടുത്ത്‌ കൊച്ചിൻ കൊടുത്തു.പുള്ളിക്കാരി സിമ്പിൾ ആയി അൺ ലോക്ക്‌ ചെയ്ത്‌ വീഡിയോസ്‌ കാണുന്നു പാട്ടു കേക്കുന്നു..അമ്മയോട്‌ ഹെഡ്‌ സെറ്റ്‌ എടുക്കാൻ പറയുന്നു..അമ്മയും മോളും ഒരൊ ചെവിയിലും മാറി മാറി വെച്ച്‌ പാട്ടു കേക്കുന്നു..കളി ചിരി ബഹളം..വണ്ടറടിച്ചിരിയ്ക്കുന്ന പീക്കിരികളും ഞാനും..ഇതിലിപ്പൊ വല്യ കാര്യമായിട്ടൊന്നുല്ലാ...ബട്ട്‌ ദേർ ഈസ്‌ വൺ തിംഗ്‌ ....അമ്മയേക്കുറിച്ച്‌ ചില നൊസ്റ്റാൾജിയകളുണ്ട്‌, മഴ പെയ്യുന്ന തണുത്ത്‌ രാത്രികളിൽ അമ്മ പറയുന്ന കഥകൾ കേട്ട്‌ അമ്മ പാടുന്ന പാട്ടുകൾ കേട്ടുറങ്ങുന്നത്‌..ചോറുണ്ണാൻ മടി പിടിച്ചിരിയ്ക്കുമ്പൊ കാക്കയെം പൂച്ചയേം കാണിച്ചു തന്ന് അറിയാതെ കഴിപ്പിയ്ക്കുന്നത്‌.അതിനി ഇങ്ങനെ പറയേടി വരും ബോറടിയ്ക്കുന്ന ട്രെയിൻ യാത്രകളിൽ അമ്മ പറഞ്ഞു തന്ന ഫേസ്ബുക്ക്‌ കഥകൾ കേട്ടുറങ്ങിയത്‌. ഒറ്റ ഹേഡ്‌ സെറ്റ്‌ മാറ്റി മാറ്റി വെച്ച്‌ ഗങ്ങ്നം സ്റ്റെയിൽ കേട്ടത്‌ അങ്ങനെ... .ആരൊ വിളിച്ചു കൂവുന്നു ഡ്യൂഡ്‌ ദിസ്‌ ഇസ്‌ വാട്ട്‌ യു കോൾ ജനറേഷൻ ഗ്യാപ്പ്‌