2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

പേറ്റ്‌ നോവടുത്തിരുന്ന കാള

എന്നത്തെയും പോലെ കാര്യമായിട്ട്‌ പണിയൊന്നും ഇല്ലാതെ ഡെസ്പ്പടിച്ചിരുന്നപ്പഴാണ്‌ ഞാനും കിഷോറും ജിയോയും കൂടി സുമേഷിന്റെയും സരളയുടെയും വീടു (പുതിയതായ്‌ വാങ്ങിയ മുയലുകൾ) അഥവാ കൂട്‌ വൃത്തിയാക്കാൻ തീരുമാനിയ്ക്കുന്നത്‌. മുയലുകൾക്ക്‌ എന്തോ ചപ്പ്‌ പറയ്ക്കുന്നതിനിടയിൽ വീട്ടിലേയ്ക്ക്‌ പുതിയതായ്‌ വാങ്ങിയ്ക്കേണ്ട്‌ സാധനങ്ങളെക്കുറിച്ച്‌ പറയുകയാൺ ജിയൊ... "കിഷോർ ഭായി നമക്ക്‌ കുറച്ച്‌ ഹാങ്ങർ വാങ്ങണല്ലൊ..?? കൂടിനുള്ളിൽ വിശാലമായിരുന്ന് മുയൽക്കാഷട്ടം വാരുന്ന എന്റെ അർദ്ധ നഗന ചിത്രം മൊബെയിലിൽ പകർത്തുന്ന കിഷോർ തിരിഞ്ഞു നോക്കിക്കൊണ്ട്‌ : "അതിവിടെ ബ്രോഡ്‌ വേയിൽ കിട്ടുവല്ലൊ??" ചപ്പും പറച്ചു വരുന്ന ജിയോ.."എന്നാ വാ പോയ്‌ നോക്കാം..." കേട്ട പാതി കേൾക്കാത്ത പാതി പടമെടുക്കൽ നിർത്തി "എന്ന ഞാൻ കുളിച്ചിട്ട്‌ വരട്ടെ " എന്നും പറഞ്ഞ്‌ കിഷോർ അകത്തേയ്ക്ക്‌ ഓടി..കൂട്ടത്തി മനൂ എന്ന് നീട്ടി ഒരു വിളിയും.. "ആ ബ്രോഡ്‌ വെ എങ്കി ബ്രോഡ്‌ വെ..ഇവടെ കുത്തിയിരുന്നിട്ടിപ്പൊ എന്നാ ചെയ്യാന്നാ" എന്ന് മനസിൽ ഓർത്ത്‌ കൂട്‌ വൃത്തിയാക്കി ഞാൻ വെളിയിലിറങ്ങി. മുയൽക്കാഷ്ട്റ്റത്തിന്റെ നാറ്റം അടിയ്ക്കണ്ടല്ലൊ ഒന്ന് കുളിച്ചേക്കാന്ന് കരുതി ബാത്ത്‌ റൂമിലേയ്ക്ക്‌ ചെന്നപ്പൊ ജിയൊ കുളിച്ച്‌ റെദിയായി നിൽക്കുന്നു. ശേഷം എന്റെ കുളി സീനാണ്‌. അമ്മ വാങ്ങി തന്ന ഓണക്കോടി ഇതു വരെ കൊച്ചി കണ്ടട്ടില്ല. അതിട്ടേക്കാന്ന് വെച്ച്‌ ഷർട്ടിടുന്ന ഞാൻ. വെള്ള ടി ഷർട്ടൊക്കെയിട്ട്‌ കുട്ടപ്പനായ്‌ കഷണ്ടിയിൽ പതിവ്‌ ക്രീമൊക്കെ തേച്ച്‌ പുറത്തേയ്ക്ക്‌ നടക്കുകയാണ്‌ കിഷോർ. ജിയൊ മൊബൈലും നോക്കി സിറ്റൗട്ടിൽ നിൽപ്പുണ്ട്‌. "ഇവമ്മാരിത്ര പെട്ടന്ന് റെഡിയായൊ???" ഒരു കാപ്പി കുടിച്ചിട്ട്‌ ഇറങ്ങാരുന്നു..!!! അല്ലെ വേണ്ട്‌ ജിയോയെ പറ്റിച്ച്‌ പുറത്തൂന്ന് കുടിയ്ക്കാം...!! വേണെൽ മറയ്ൻ ഡ്രൈവിലും ഒന്ന് പോയേക്കാം...കുറച്ച്‌ കാറ്റ്‌ കൊള്ളാലൊ..ഇത്യാദി കാര്യങ്ങളോർത്ത്‌ പതിവ്‌ ജീൻസും വലിച്ചു കേറ്റി ഓടിപ്പെടച്ച്‌ വന്നപ്പഴാ ഓർത്തത്‌ മുടി ചീകീലാരുന്നു.. ചീപ്പ്‌ തപ്പി പിടിച്ച്‌ കണ്ണാടിയുടെ മുന്നിൽ ചെന്ന് ഗ്ലാമർ അഡ്ജസ്റ്റ്‌ ചെയ്യുന്ന എന്നെ നോക്കി വാതിൽക്കൽ നിൽക്കുന്ന ജിയൊ തന്റെ സ്വതസിദ്ധമായ കുസൃതി ചിരിയോടെ (സത്യമായിട്ടും അവന്റെ ചിരിയിൽ ഒരു കുസൃതിയുണ്ട്‌) ഒരു ചോദ്യം "കുളിച്ചൊരുങ്ങി എങ്ങോട്ടാണ്‌...?" ഞാനൊന്ന് ഞെട്ടി.. "ആഹാ ഇവനാളു കൊള്ളാലൊ...എന്നോട്‌ നമ്പറിടാൻ മാത്രം വളർന്നൊ എന്ന് മനസിൽ പറഞ്ഞ്‌ ഭാവ വ്യത്യാസമൊന്നുമില്ലാതെ ഞാൻ : " ഒഹ്‌ ...ഒന്ന് ബ്രോട്‌ വെ വരെ..!! എന്നോടാ കളി.അല്ല പിന്നെ.. " അല്ല നിങ്ങളെങ്ങോട്ടാ...എന്നും പറഞ്ഞ്‌ അവനും ഒരു കള്ളച്ചിരി എറിഞ്ഞു കൊണ്ട്‌ ഞാൻ പുറത്തേയ്ക്ക്‌ നടക്കുമ്പൊ കാണുന്നത്‌ ബൈക്കിനു മുകളിൽ ഇരിയ്ക്കുന്ന കിഷോറിനെയാണ്‌... എന്നെക്കണ്ടതും കണ്ണുപുറത്തെയ്ക്കിട്ട്‌ കിഷോറും എറിഞ്ഞു മറ്റൊരു ചോദ്യം " അല്ല നീയെങ്ങോട്ടാ...???" "ഓഹ്‌ അപ്പൊ രണ്ടുപേരും കൂടെ ഒത്തോണ്ടാണല്ലെ..ഞാൻ വിട്ടു കൊടുക്കുവൊ.. "ഞാനൊന്ന് ബ്രോഡ്‌ വെ വരെ ..." ഒന്നുമറിയാത്ത പോലെ ഞാൻ പറഞ്ഞു. ഉടനെ ചിരിച്ചോണ്ടാണൊ കാര്യമായിട്ടണോന്ന് അറിയാത്ത വിധം ഹെൽമറ്റിനുള്ളിലൂടെ ദാ വരുന്നു കിഷോറിന്റെ വക ചോദ്യം നമ്പർ 2 " വേറെ ആരാ രാജീവ്‌ വരുന്നുണ്ടൊ നിന്റെ കൂടെ.. " ആ ഉണ്ട്‌ ഞാൻ പറഞ്ഞു. "അപ്പൊ നമ്മൾ തമ്മിൽ കാണുലൊ ഞങ്ങളും ബ്രോഡ്‌ വെക്കാ...എന്ന് കിഷോർ..ഇതിനിടയിലെപ്പഴൊ ജിയൊ വന്ന് വണ്ടിൽ കേറി. " എന്നെ കൂട്ടാതെ ഇവരെവിടെ പോകാൻ ഇപ്പ തിരിച്ച്‌ വരുലെ എന്നൊർത്ത്‌ ബൈക്ക്‌ സ്റ്റാർട്ടാക്കി പോകുന്ന അവരെ നൊക്കി ഞാൻ തെല്ലൊരു സംശയത്തോടെ നിന്നു. എന്റെ മുഖത്ത്‌ ചിരി പടർത്തിക്കൊണ്ട്‌ ദാ ബൈക്ക്‌ തിരിച്ച്‌ വരുന്നു.. "ഒടുവിൽ തോല്വി സമ്മതിച്ചല്ലെ.. ഞാൻ മനസിൽ പറഞ്ഞു. പിന്നീട്‌ സംഭവിച്ചത്‌. ജിയോ ബൈക്കിൽ നിന്ന് ഇറങ്ങുന്നു, പെഴ്സെടുക്കാൻ മറന്നെന്ന് പറഞ്ഞ്‌ അകത്തെക്ക്‌ പോകുന്നു തിരിച്ചു വരുന്നു.അവർ ബൈക്ക്‌ സ്റ്റാർട്ടാക്കി പോകുന്നു. ഇതെല്ലാം കണ്ടു കൊണ്ട്‌ പോർച്ചിൽ കിടന്ന ജിയോയുടെ നിസ്സൻ സണ്ണി എന്നെ നോക്കി ഹെഡ്‌ ലൈറ്റ്‌ മിന്നിച്ചു കാണിച്ചു ഗുണ പാഠം : കാളപെറ്റെന്ന് കേട്ട്‌ കയറെടുക്കല്ല്.. പി എസ്‌: അൽപ്പം നീളക്കൂടുതലിണ്ടാരുന്നോന്നൊരു സംശയം