2016, ഏപ്രിൽ 23, ശനിയാഴ്‌ച

താടി....

ആണ്ടുകൾക്ക്‌ മുൻപ്‌ പുരാതന മനുഷ്യൻ തന്റെ ശരീരത്തെക്കുറിച്ച്‌ ബോധവാനായി തുടങ്ങിയ ദിവസം, ഒരുവൻ അവന്റെ കൂട്ടുകാരന്റെ കേൾക്കെ ഇങ്ങനെ പറഞ്ഞു. അളിയ അവള്‌ പറയാ ഈ താടി വടിച്ചാ ഞാൻ സുന്ദരൻ ആകുമെന്ന്. അപരൻ അവനെ അതിശയതൊടെ നോക്കി. ആരാണീ സുന്ദരൻ. ആ ആർക്കറിയാം. അവർ പരസ്പ്പരം അന്തം വിട്ടു നിന്നു.
പിന്നെ കുളത്തിലെ തെളിഞ്ഞ വെള്ളത്തിൽ അവർ സുന്ദരനെ നോക്കി ഇരുന്നു ഒരുപാടു നേരം. സന്ധ്യ വീണു ഇരുട്ട്‌ പരന്നിട്ടും അവർക്കാ സുന്ദരനെ കാണാൻ പറ്റിയില്ല.
.........
ഉറക്കമുണർന്ന് അവൻ ആദ്യം പറഞ്ഞത്‌ താടി എന്നയിരുന്നു. ജനാലയ്ക്കെതിരെ വെച്ച സില്വർ കണ്ണായിൽ അവന്റെ കൊച്ചു മുഖം തെളിഞ്ഞു. 9 വയസ്സെത്തിയ തുടത്ത കവിളിലും താടിയിലും നനുത്ത രോമങ്ങൾ ഉദിച്ചു തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു. എങ്കിലും അവൽ വലിയ താടിക്കാരനെ പോലെ തന്റെ ഇല്ലാത്താടി ഉഴിഞ്ഞു. അഛനൊപ്പം സൈക്കിളിൽ ഇരുന്ന് സ്കൂളിൽ പോകുമ്പൊ കട വരാന്തയിലും, റോഡുവക്കത്തും കണ്ട്‌ താടി അവൻ ആരാധനയോടെ നൊക്കി. എന്നാ അചാ എനിയ്ക്ക്‌ താടി വരുന്നെ. അഛൻ അവനെ ഒന്നും മനസിലാകാതെ നോക്കി. അപ്പൊഴാണു കവലയിലെ ബാർബർ ഷോപ്പ്‌ അവന്റെ കണ്ണിൽ പെട്ടത്‌. ബാർബർ ഷൊപ്പിൽ തല ചാരി വെച്ചു വടിച്ചിറക്കുന്ന താടിയെ അവൻ ദയനീയമായ്‌ നോക്കി. ബാർബർ മുറ്റത്ത്‌ കുടഞ്ഞിട്ട്‌ താടി രോമം അവൻ തന്റെ മണ്ണു പറ്റിയ കൈ കൊണ്ട്‌ അരുമയായ്‌ കോരി എടുത്തു. ഉച്ച കഴിഞ്ഞുള്ള ഈ വി എസ്‌ ക്ലാസിൽ മയങ്ങി ഇരിയ്ക്കുന്ന നേരത്താണ്‌ കരടി നെയ്‌ തേച്ചാ താടി വരും എന്ന ഐഡിയ, ക്ലാസിലെ തല്ലിപ്പൊളി ആയ ജിന്റൊ അവനോട്‌ പറഞ്ഞത്‌. അതു പ്രകാരം നാട്ടു മരുന്നു കടയിൽ പോയി കരടി നെയ്‌ ചോദിയ്ക്കുകയും ചെയ്തു. കാര്യം പറഞ്ഞപ്പൊ വൈദ്യൻ കാശു ചോദിയ്ക്കുന്നതിനു പകരം അച്ചന്റെ പേരു ചോദിച്ചു. അചന്റെ കീശയിൽ നിന്നു ചൂണ്ടിയ കാശു തിരികെ വെയ്ക്കാനാണു പോയതെങ്കിലും. കിണ്ണം കട്ട കള്ളന്റെ ചായ മുഖത്തുള്ള കൊണ്ട്‌ അച്ചൻ പിടിച്ച്‌ നന്നയോന്നു കുടഞ്ഞു
. അന്ന് രണ്ടും കൽപ്പിച്ചാണ്‌ സ്കൂൾ വിട്ടിറങ്ങിയത്‌. 8 ആം ക്ലാസിൽ പടിയ്ക്കുന്ന രാധിക ചേച്ചിയുടെ അച്ചനു കുറേ താടിയുണ്ട്‌ എന്ന ധൈര്യത്തിലാണ്‌ ചേച്ചിയോട്‌ ചോദിയ്ക്കാൻ തീരുമാനിച്ചത്‌. ദിവസൊം ഷേവ്‌ ചെയ്താ മതി താടി വരും. പറഞ്ഞു തീർക്കും മുൻപ്‌ രഘുവെട്ടൻ സൈക്കിളുമായ്‌ വന്ന് ചേച്ചിയെം കൊത്തിക്കൊണ്ട്‌  ഷേവ്‌ ചെയ്താ താടി വരുവോ ആരു പറഞ്ഞു രഘുവേട്ടൻ ചോദിച്ചു. രാധിക ചേച്ചി പറഞ്ഞല്ലൊ. രഘുവെട്ടൻ ഒന്നും മിണ്ടാതെ പോയി. അന്നു മുതൽ രഘുവെട്ടൻ സൈക്കിളുമായ്‌ നേരത്തെ വീട്ടിൽ പോയി തുടങ്ങി. രഘുവേട്ടനെ നോക്കുന്ന  രാധിക ചേച്ചിയുടെ മുഖത്‌ പതിവില്ലാത്ത ഒരു നാണവും
അച്ചന്റെ ഷേവിംഗ്‌ സെറ്റും, പതയുമായ്‌ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ ഉച്ച ചൂട്‌ കൊടുംബിരി കൊണ്ടിരിയ്ക്കുകയായിരുന്നു. പത. മുഖം നിറയെ പത. ഷേവ്‌ ചെയ്ത്‌ കഴിഞ്ഞപ്പൊ മുഖത്താകെ നീറ്റൽ അവിടവിടെ കുഞ്ഞു മുറിവുകൾ. തണുത്ത വെള്ളം വീണത്തും കുടുകുടാ ചോര ഒഴു തുടങ്ങി. നീറ്റൽ കണ്ണിൽ നിന്ന് ധാര ധാരയായ്‌ ഒഴുകിയപ്പോഴും താടി വരാൻ പോകുന്നെ താടി വരാൻ പോകുന്നെ എന്ന് ലോകത്തോട്‌ മുഴുവൻ വിളിച്ചു പറഞ്ഞു കൊണ്ട്‌ ഓടി. നാട്ടു വഴിയും മണ്ണാൻ തൊടിയും പൂഴി കനാലും കടന്ന് ഓട്ടമായിരുന്നു. ഓട്ടം ചെന്ന് നിന്നത്‌  കനപ്പിച്ച നോട്ടവുമായ്‌ നോക്കി നിന്ന അമ്മയുടെ മുന്നിൽ എന്റെ മോനെ നീയാ താടിയൊന്ന് വടിയ്ക്ക്‌. ഊരു ചുറ്റൽ  കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പൊ അമ്മ ആദ്യം ചോദിച്ചത്‌ അതായിരുന്നു. അവളും പറഞ്ഞു താടി വടിച്ചാ നീ സുന്ദരനാകും. ഇത്രമാത്രം വെറുക്കാൻ എന്ത്‌ തെറ്റു ചെയ്തു നീ പ്രിയപ്പെട്ട താടീ