2013, ഫെബ്രുവരി 13, ബുധനാഴ്‌ച

Oru pranayadinathinte ormakk


അതും ഒരു February 14 ആയിരുന്നിരിക്കണം. Februaryയിലെ ഒരു തണുത്ത പ്രഭാതത്തില്‍ ആണ് ഞങ്ങള്‍ നാട്ടിലേക്ക്  വണ്ടി കയറിയതെന്ന് അമ്മ പറഞ്ഞ ഒരോര്‍മ്മ. പക്ഷെ ഇന്നും മനസ്സില്‍ മായാതെ, കുഞ്ഞു നാളില്‍ കുറ്റിപ്പെന്സില്‍ കൊണ്ട് വരച്ചിട്ട ഒരു ചിത്രമുണ്ട്.
ചെമ്പന്‍  തലമുടിയും, തുടുത്ത കവിളുകളും, ചുവന്ന പുള്ളികള്‍ ഉള്ള ഫ്രോക്കും ധരിച്ച ഒരു 5 വയസ്സുകാരിയുടെ അവ്യക്തമായ രൂപം.
അവളുടെ കണ്ണുകളില്‍ നിന്നും അന്ന് നിറഞ്ഞൊഴുകിയ കണ്ണുനീര്‍ ഇന്നും എന്നെ പൊള്ളിക്കുന്നു.
അച്ഛന്‍ കാശ്മീരിലെയ്ക്ക് transfer കിട്ടിയത് കൊണ്ടാന്‍ ഞങ്ങളെ നാട്ടില്‍ കൊണ്ട് നിര്‍ത്താന്‍ തീരുമാനിച്ചത്.അങ്ങനെ Meerutഉം  , അവിടുത്തെ Military Camp ഉം ഞങ്ങളുടെ Quartersഉം ,Park ഉം Open Theaterഉം   അമ്പലവും എല്ലാം ഒരു ഓര്‍മ്മപ്പുസ്തകതിന്റെ താളുകളായ്.


 " പൂജാ...!!!"എന്ന വിളിയാന്‍ എന്റെ ഓര്‍മകളുടെ തുടക്കം.അതിനപ്പുറം പഴക്കമുള്ളത് എത്ര തിരഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.ആ വിളി ചെന്ന് നില്‍ക്കുന്നത് നീല പെയിന്റ് അടിച്ച വാതിലിനപ്പുറത്ത്‌ നിന്നും ഒളിഞ്ഞു നോക്കുന്ന ഒരു മുഖതാണ്

അവിടെ അപ്പോള്‍ ഒരു ചിരി വിടര്ന്നിട്ടുണ്ടാകും. Quarters നു പിന്നിലെ ഇടവഴിയിലൂടെ നടന്നു റോഡു മുറിച്ചു കടന്നാല്‍, കാണുന്നത് ഒരു കുതിരാലയതിന്റെ മതില്ക്കെട്ടാണ്. അതിനരികിലെ ഒരു മണ്‍ത്തിട്ടയില്‍ കയറി നിന്നു, ഏന്തി വലിഞ്ഞു ഞങ്ങള്‍ അകത്തേക്ക് നോക്കുമായിരുന്നു. അമമ പറഞ്ഞു കൊടുത്ത കഥയിലെ രാജകുമാരന്‍ വരുന്ന വെള്ളക്കുതിരയെ കാണാന്‍ ആയിര്രുന്നു അവള്‍ക്കിഷ്ട്ടം.
പടര്‍ന്നു പന്തലിച്ച വയസ്സന്‍ പുളിമരത്തിന്റെ ചോട്ടില്‍ ഇരുന്നു. അവളുടെ മുടിയില്‍ കെട്ടിവെച്ച പച്ച  റിബ്ബണില് അഴുക്കു പറ്റുന്നത് വരെ ഞങ്ങള്‍ കളിച്ചു ചിരിച്ചു നേരം കളഞ്ഞു

Training Camp നിന്നും ഉയരുന്ന വെടിയോച്ചയില്‍ അവള്‍ ഞെട്ടുമ്പോള്‍,അവള്‍ പിണങ്ങുന്നത് കാണാന്‍ അവളെ മനപ്പൂര്‍വം കളിയാക്കുമായിരുന്നു. ഒടുവില്‍ പിണക്കം മാറ്റനായ് ചാഞ്ഞു നിന്ന മള്‍ബറി  ചെടിയില്‍ നിന്നും പഴങ്ങള്‍ പറിച്ചു കൊടുത്തു.

മള്‍ബറി  പറ്റിയ frokഉം ആയി വീട്ടിലെത്തുന്ന അവളെ അമ്മ വഴക്കു  പറയുന്നതോറ്ത്തു ഞാന്‍ കരയുമായിരുന്നു
ചെമ്പന്‍ മുടിയും, പച്ച റിബ്ബണ് ഉം, തുടുത്ത കവിളും, ചുവന്ന പുള്ളികള്‍ ഉള്ള ഫ്രോക്കും ഒഴിച്ച് മറ്റെല്ലാം കാലത്തിന്റെ മഴയും വെയിലും ഏറ്റു  മങ്ങിപ്പോയ്.
കണ്ടു മറയുന്ന ഓരോ മുഖത്തും ഞാന്‍ കാണാന്‍ കൊതിക്കുന്നത് ആ മങ്ങിയ ചിത്റം മാത്രമാണ് 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ