2013, ഡിസംബർ 30, തിങ്കളാഴ്‌ച

മുല്ലപ്പെണ്ണ്‌ ഒരു ബോംബേക്കഥ.

മുംബൈ കഥകൾ പറയുന്ന കൊണ്ട്‌ അവമ്മാരിപ്പ എന്നെ ബോംബെ എന്ന വിളിക്കുന്നെ. എന്നൊടാ കളി, ഒരു മുംബൈക്കഥ സീരീസ്‌ തന്നെ എറക്കാൻ തീരുമാനിച്ചു...കഥ ഇങ്ങനെ. മുംബൈ ഒരു മഴക്കാലം മറയ്ൻ ലൈൻസിലെ മഴയെക്കുരിച്ച്‌ സൂരജ്‌ ഗുപ്തയാണ്‌ ആദ്യം പറഞ്ഞത്‌.മുംബൈ മിററിൽ നനഞ്ഞൊലിച്‌ ന്രിത്തം ചെയ്യുന്ന "ചിക്സിന്റെ" ഫോട്ടൊയും കണ്ട ആവേശവുമായ്‌ പോകാൻ തന്നെ തീരുമാനിചു.
 മുംബൈ സെന്റ്രലിൽ ലോക്കൽ ട്രെയിൻ ഇരങ്ങ്യപ്പൊ ഒടുക്കത്തെ മഴ...ശൂരജ്‌ പറഞ്ഞ ഈ റ്റൈപ്‌ മഴ അല്ല വേറെ മഴയുണ്ട്‌ അതാണെന്ന്. അത്‌ വരുന്ന വരെ വെയ്റ്റ്‌ ചെയ്യാനം. ആ ഗ്യാപ്പിൽ നൊസ്റ്റാൽജിയയുടെ പേരും പറഞ്ഞ്‌ ഗ്രേറ്റ്‌ മറട്ടയിൽ കേറി ദിൽ വാലെ ദുനിയ കാണാൻ കേറി.പയ്യൻ ആഴ്ച്ചയ്ക്കാഴ്ച്ചയ്ക്ക്‌ ഗേൾ ഫ്രണ്ടിനെ കൊണ്ട്‌ വരുന്ന സതലമാണ്‌ പോലും. എന്തിനാണാവോ.....പകുതി കണ്ടപ്പളെ എന്റെ നൊസ്റ്റാൾജിയ മാറി. തീറ്ററിൽ നിന്ന് പുറത്തു ചാടിയപ്പൊ മഴ തോർന്നിരുന്നു. ഇതാണ്‌ ബെസ്റ്റ്‌ റ്റൈം എന്നും പറഞ്ഞ്‌ അവൻ ഓടി. ആവേശം മൂത്ത്‌ ഞാനും.
റോഡ്‌ മുറിച്ച്‌ കടന്നപ്പൊ വാക്ക്‌ വയ്‌ മൊത്തം നിറഞ്ഞിരിയ്ക്കുന്ന്. മുകളിൽ കയറി റ്റൈറ്റാനിക്ക്‌ പോസിൽ കയ്യും വിടർത്തി കടലിൻ വെല്ലുവിളിച്ച്‌ നിന്നു. വെള്ളി നൂലു പോലെ ചാറ്റൽ മഴ വന്ന് കെട്ടിപ്പിടിയ്ക്കും, ഉമ്മ വെയ്ക്കും, ഇക്കിളി കൂട്ടും, കണ്ണടച്ചില്ലേൽ ചെലപ്പൊ വിവരമറിയും. കണ്ണു പാതി ചിമ്മി ചുറ്റും കണ്ണോടിച്ചു. മറയ്ൻ ലൈനിന്റെ "റ" ഷേപ്പിൽ മൊത്തം മുംബൈ യുവത്വം നിറഞ്ഞിരിയ്ക്കുകയാണ്‌.സൂരജിന്റെ നോട്ടത്തൊടൊപ്പം എന്റെ നോട്ടവും നനഞ്ഞ്‌ കുതിർന്ന യുവത്വങ്ങളിലേയ്ക്ക്‌ തിരിഞ്ഞു. അങ്ങനെ ഞാൻ മാത്രം മാന്യനായാ പറ്റില്ലല്ലോ.
ആ കളർ പടത്തിന്റെ ഇടയിലെവിടെയോ നനഞ്ഞ്‌ കുതിർന്ന കീറിയ ഫ്രോക്ക്‌ വിടർത്തി തിത്തെയ്‌ താഹ തെയ്‌ തെയ്‌ താഹ കളിയ്ക്കുന്ന കുഞ്ഞിപ്പെണ്ണിനെ ഞാനെന്തിനോ നോക്കി. പെട്ടന്നെനിയ്ക്ക്‌ മുല്ല്പ്പൂവാണ്‌ ഓർമ്മ വന്നത്‌ അവളെ മുല്ലപ്പെണ്ണെന്ന് വിളിയ്ക്കാനും. അവൾ അടുത്തു വരുമ്പൊ എന്തുകൊണ്ടൊ കളര്‌ പടങ്ങളെല്ലാം ഓഴിഞ്ഞ്‌ മാറുകയായിരുന്നു. അതൊന്നും ശ്രെദ്ധിയ്കാതെ അവൾ കൈകൾ ഉയർത്തിയും താഴ്ത്തിയും അജ്ഞാതമായ മുദ്രകൾ കാണിച്ചും അവൾ മഴകൊണ്ടു. അവിടെ അവൾ മാത്രമായിരിയ്ക്കും മഴ ആസ്വദിയ്ക്കുന്നത്‌, ഒപ്പം അവളെ നോക്കി നിൽക്കുന്ന ഞാനും.
ഒരുപാടു നേരം നോക്കി നിന്നതു കൊണ്ടാണോ എന്തൊ അവൾ എന്നെ നോക്കി പാൽപ്പല്ലു പോയ മോണ കാട്ടി ഒരു വെളുത്ത ചിരി ചിരിച്ചു. തൂവെള്ള ചിരി. ഓട്ടൊ സജ്ജഷൻ പോലെ എന്റെ മുഖത്തും അതു പ്രതിഫലിച്ചു.കമ്പി കെട്ടിയ പല്ലു കാണിച്ച്‌ ഞാനും ചിരിച്ചു.
കഴുത്തിനു പിറകിൽ സൂരജിന്റെ കൈ വീണപ്പഴാണ്‌ മഴ മാറി കടൽക്കാറ്റ്‌ വീശാൻ തുടങ്ങിയത്‌ അറിയുന്നത്‌. അപ്പഴെയ്ക്കും ഒക്കത്തൊരു കൊച്ചിനേം വെച്ച്‌ അവളുടെ അമ്മ വന്ന് തലയ്ക്ക്‌ കിഴുക്കും കൊടുത്തുകൊണ്ട്‌ അവളെ തെളിച്ചുകൊണ്ടു പോയി. അറബിക്കടലിൽ നിന്നടിയ്ക്കുന്ന അത്തറു പൂശിയ ചൂടുകാറ്റും കൊണ്ട്‌ ഞാൻ നിന്നു.
എന്തിനായിരിയ്ക്കും അമ്മ അവളെ തല്ലിയത്‌. മഴ നനഞ്ഞതിനായിരിയ്ക്കുമൊ അതൊ അവളുടെ കീശയിൽ വീണ ചില്ലറത്തുട്ടിന്റെ എണ്ണം കുറഞ്ഞതിനോ....

5 അഭിപ്രായങ്ങൾ:

 1. നീ ധാരാവീ ധാരാവീ ന്നു കേട്ടിട്ടുണ്ടോ? അടുത്ത കഥ അവിടെയാകട്ടെ....എനിക്ക് ഗൃഹാതുരത്വം വരുന്നു....സഹിക്കണില്ല

  മറുപടിഇല്ലാതാക്കൂ
 2. ഒറ്റശ്വാസത്തില് വായിച്ചുതീര്ത്തു. ഇത്തിരീംകൂടിണ്ടാരുന്നേ ശ്വാസംമുട്ടിചത്തേനെ. #പാരഗ്രാഫ്‌‌തിരിച്ചെഴുതിക്കൂഡ്രോ. എന്തായാലും "മുല്ലപ്പെണ്ണ്" നന്നായീണ്ട്. :)

  മറുപടിഇല്ലാതാക്കൂ
 3. വരമൊഴി വെച്ച് ഇത്രേം ഒപ്പിക്കാൻ പെട്ട പാടു എനിക്കെ അറിയൂ ...

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2013, ഡിസംബർ 31 10:42 PM

  എനിക്ക് മുംബൈ കെമിക്കലിന്റ മണമുള്ള നാടാണ്. ഇങ്ങനൊരു മഴക്കാലത്തിന്റെ മുംബൈ സ്മരണകൾ ഇല്ലെങ്കിലും, ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ കെമിക്കൽ മണമുള്ള എന്റെ മുംബൈ ഓർമ്മകൾ എഴുതാനൊരു മോഹം..പെട്ടന്ന് തീർന്നു എന്ന പരിഭവം മാറ്റി നിർത്തിയാൽ മുല്ലപ്പെണ്ണ് നന്നായിട്ടുണ്ട് !

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2014, ജനുവരി 1 11:31 PM

  മുല്ലപ്പെണ്ണ് കൊള്ളാം, ശ്രീജിത്ത്‌ പറഞ്ഞ പോലെ പെട്ടെന്ന് തീര്ന്നു എന്ന പരിഭവം മാത്രമേ എനിക്കും ഉള്ളൂ. പിന്നെ പേര് "മുല്ലപ്പെണ്ണ് ഒരു മുംബൈ കഥ" എന്നാക്കാമായിരുന്നു (എന്തേലും കുറ്റം പറഞ്ഞില്ലേൽ മലയാളി ആകില്ലല്ലോ )

  മറുപടിഇല്ലാതാക്കൂ