ഒന്ന്, രണ്ട്, മൂന്ന്, നാല്.നാലു ചുവരുകൾ.ഒന്ന്, രണ്ട്.രണ്ട് ജനവാതിലുകൾ.കൊതുകു കയറാതിരിയ്ക്കാനുള്ള, നെറ്റിനപ്പുറം നീല ആകാശം.വെള്ള മേഘം.ആകാശത്തിന് പതിവിലധികം ഭംഗി.പതിവിലധികം എന്നല്ല, ചിലപ്പൊ മുൻപ് ശ്രെദ്ധിച്ചു കാണില്ല.ഫേസ് ബുക്കിന്റെ നിറമാണു നീല എന്നാണ് കരുതിയത്.അല്ല ആകാശത്തിന്റെ നിറമാണു നീല.
മതിഭ്രമം ബാധിച്ചിരിയ്ക്കുകയായിരുന്നു.വഴി തെറ്റി സഞ്ചരിയ്ക്കുന്ന ഒരു ക്ഷുദ്ര ഗ്രഹമായിരുന്നു.ഭാഗ്യം എവിടെയും ചെന്നിടിച്ചില്ല.ഒരു ഭ്രമണ പഥം വേണം.അതിന്റെ ആദ്യ പടിയായ്, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലീഷേ ഫാക്ടറായ നിശബ്ദതയേയും എകാന്തതയേയും വരിഞ്ഞു കെട്ടി കൊണ്ടുവന്നിട്ടുണ്ട്.അവർക്ക് രെക്ഷപെടാനുള്ള എല്ലാ പഴുതുകളും അടച്ചിട്ടുണ്ട്.മൊബെയിൽ സ്വിചോഫ് ചെയ്തു.ജനവാതിൽ അടച്ചു.
ഇപ്പോൾ മുറിയിൽ ഞാനും ഏകാന്തതയും നിശബ്ദതയും മാത്രം.പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് അവർ പ്രണയത്തിലായി.Love at first sight.അവർ ചുംബിയ്ക്കുന്നു.രതിയിലേർപ്പെടുന്നു.ഞാൻ അവരുടെ രതി കൂജനത്തിന് കാതോർത്ത് ഇരിയ്ക്കുന്നു.
2013 ഒക്‌ടോബർ 12, ശനിയാഴ്‌ച
ഏകാന്ത രതി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ